MSW BSW വിദ്യാർത്ഥികൾക്ക് Social service through Media എന്ന ആശയവുമായ് മലനാട് ന്യൂസ് എത്തുന്നു;THE UNSUNG SOCIAL MUSIC

0
54

വിദ്യാഭ്യാസ മേഖലയിലെ എന്ത് വിഷയവും ഈ കാലത്ത് ചർച്ചയാകും, കാരണം അഴിമതിയുടേയും പ്രാകൃത ചട്ടക്കൂടുകളുടെയും ദിശാബോദമില്ലാത്ത പ്രവർത്തനങ്ങളുടേയും വിളനിലമാണ് നമ്മുടെ സർവ്വകലാശാലകളും പുരോഗമന അഭ്യാസ സംവിധാനങ്ങളും. സാക്ഷരതാ മിഷൻ പോലുള്ള ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട അനവധി നിരവധി മുഖവിലാസങ്ങൾ നമുക്കുണ്ടായ്രുന്നു എന്നത് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നു. കാരണം ചലത് കാന്നുമ്പോൾ വിദ്യാർത്ഥികളെ വിഢികളാക്കി മാറിനിന്ന് ചിരിക്കുന്നവരായ്ട്ടെ മനസ്സിലാക്കാൻ കഴിയൂ….

മാറിമാറി വരുന്ന ഒരു ഗവൺമെന്റിന് പോലും എന്ത് ഇടപെടീൽ നടത്താൻ കഴിയുന്നു എന്നത് എത്ര ചേദിച്ചിട്ടും ഉത്തരം കിട്ടാത്ത ഒന്നായ്തന്നെ നിലനിൽക്കുന്നു. മലയാള സാഹിത്യത്തിലെ മാറ്റി നിർത്താനാകാത്ത ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിന്റെ വാക്കുകൾ ആരും മറന്നിട്ടുണ്ടാകില്ലായ്രിക്കും. ഒരു കവി തന്റെ സൃഷ്ടികളെ നിങ്ങൾ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ലാന്ന് പറയുന്ന അവസ്ഥ എന്ത് വിശദീകരണത്തോടെയാണ് നിങ്ങൾ വിദ്യാഭ്യാസ ഉപജ്ഞാതാക്കൾ സ്വീകരിക്കുന്നത്. ഒരു ജനതയുടെ തന്നെ നിലനിൽപ്പ് അറിവിന്റെയും, അറിവിന്റെ അന്വേഷണത്തിലൂടെയുമാണെന്ന് പറയുകയും അതോടൊപ്പം അവരുടെ അവകാശങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിക്കെതിരെ മുന്നോട്ട് വരുകയാണ് മലനാട് ന്യൂസ് – സ്വരം SWARAM : Social Work Academic Researchers Aptitude Meet

സാമൂഹ്യ സേവനം പഠിക്കേണ്ടതുണ്ടോ? അതൊരു പൗരന്റെ കടമയല്ലേ ? ഇനി അത്തരമൊരു ബിരുധ-ബിരുധാനന്തര പഠനത്തിന് എന്ത് പ്രസക്തി ? ചോദ്യങ്ങൾ നീണ്ട് നീണ്ട് പോകുന്നു, ഉത്തരിക്കാനും വിശകലനം നടത്താനും എണ്ണമറ്റ പടതന്നെ. ഇന്നോ ഇന്നലകളിലോ അല്ലല്ലോ ഇത്തരമൊരു സ്ഥിതി വിശേഷം തുടങ്ങിയത് ! ക്ലാസ്സ് മുറികളിലെ കൂട്ടിക്കെട്ടലുകളും സിലബസ്സിന്റെ ആഴപ്പരപ്പും മാത്രമായ്പ്പോകുന്ന നാളയുടെ സ്വപ്നങ്ങളിലേക്ക്‌ സ്വരം സാധ്യതകളുടെ കവാടങ്ങൾ തുറക്കുകയാണ്. MSW BSW വിദ്യാർത്ഥികൾക്ക് Social service through Media എന്ന ആശയവുമായ് മലനാട് ന്യൂസ് എത്തുന്നു.

THE UNSUNG SOCIAL MUSIC

SHARE

LEAVE A REPLY

Please enter your comment!
Please enter your name here