പാലും മോരും തൈരും എല്ലം നമ്മുടെ ഭക്ഷണത്തിന്റെയും സംസ്‌കാരത്തിന്റേയും ഭാഗമാണ്. ഇവയൊന്നുമില്ലാതെ ഒരിക്കലും നമ്മുടെ ഭക്ഷണ രീതി പൂര്‍ണമാകില്ല. എന്നാല്‍ തൈര് ഉപയോഗിക്കുന്ന രീതിയനുസരിച്ച് അത് തടി കൂട്ടാനും തടി കുറക്കാനും കാരണമാകുന്നു. തടി കുറക്കുന്നതിന് തൈര് പല രീതിയില്‍ ഉപയോഗിക്കാം. പലപ്പോഴും തൈരിന്റെ ഉപയോഗത്തില്‍ നമ്മള്‍ വരുത്തുന്ന തെറ്റുകള്‍ തന്നെയാണ് തടി കൂട്ടുന്നത്. ഉയര്‍ന്ന ബിപി, കൊളസ്‌ട്രോള്‍; ഗൃഹവൈദ്യ മാജിക് തൈര് തടി കൂട്ടുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. തൈരിനെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരില്ല. കാരണം നമ്മുടെ ഉപയോഗം ശരിയായ രീതിയിലാണെങ്കില്‍ തൈരിന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. എങ്ങനെയെല്ലാം തൈര് തടി വര്‍ദ്ധിപ്പിക്കുന്നു എന്ന് നോക്കാം. പെട്ടെന്ന് തടി കുറയ്ക്കല്ലേ, അതപകടമാണ്
കലോറി ശ്രദ്ധിക്കുക ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ കലോറിയുടെ അളവ് മനസിലാക്കുന്നത് സഹായകരമാണ്. എന്നാല്‍ പായ്ക്ക് ചെയ്ത് വരുന്നതൈരില്‍ കലോറി കുറവാണെന്ന് പറയുമെങ്കിലും അത് പാടേ തെറ്റാണ്.
പാത്രം തന്നെ പ്രധാനം ഭക്ഷണം കഴിയ്ക്കുമ്പോള്‍ പാത്രം ശ്രദ്ധിക്കുക. വലിയ പാത്രമാണെങ്കില്‍ ചിലര്‍ അധികം കഴിയ്ക്കുന്നു. അതുകൊണ്ട് തന്നെ തൈര് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കഴിവതും ചെറിയ പാത്രത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

കൊഴുപ്പ് അടങ്ങിയത് പാലില്‍ നിന്നുള്ള ഉപോത്പ്പന്നമായ പഞ്ചസാര എല്ലാ തൈരിലും അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ ചില പുറത്ത് നിന്ന് വാങ്ങിക്കുന്ന തൈരില്‍ പഞ്ചസാര കൂടുതല്‍ ചേര്‍ക്കുന്നു. ഇതും തടി വര്‍ദ്ധിപ്പിക്കുന്നു.
പ്രോബയോട്ടിക്‌സ് ലേബല്‍ പ്രോബയോട്ടിക് ഗുണകരമായ ഒന്നാണ്. എന്നാല്‍ ചിലരാകട്ടെ പ്രോബയോട്ടിക് എന്ന ലേബലില്‍ ഉത്പ്പന്നങ്ങള്‍ വിപണയിലെത്തിക്കും. ഇത്തരത്തില്‍ വിപണിയിലെത്തുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനീകരമാണ് എന്നതാണ് സത്യം.
ലസ്സിയിലെത്തുമ്പോള്‍ തൈര് ലസ്സി എന്ന പാനീയത്തിലേക്ക് മാറുമ്പോഴും ശ്രദ്ധിക്കുക. ഇതില്‍ പഞ്ചസാരയുടെ തോത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
കടപ്പാട് ആരോഗ്യം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here