. റേഷൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർ അത് വാങ്ങിക്കാതെ ഇരിക്കരുത്;അർഹതപ്പെട്ട വയറുകൾക്ക് നൽകുക

0
46

നിങ്ങളുടെ കൈവശം ഉള്ള റേഷൻ കാർഡിന് ആനുപാതികമായ റേഷൻ വിഹിതമാണ് ഇതിൽ കൊടുത്തിട്ടുള്ളത്. ഒരു രൂപക്ക് 5 കിലോ അരിയും അഡീഷണലായി അനുവദിച്ചിട്ടുണ്ട്. ഒരോ കാർഡ് ഉടമയും നേരിട്ട് പോയാലെ ഇത് ലഭിക്കൂ. ഇനി റേഷൻ കടയിൽ നിന്നും വാങ്ങുന്ന സാധനം ഉപയോഗിക്കാത്തവർ ആണെങ്കിൽ അത് വാങ്ങിച്ച് ഉപയോഗിക്കുന്ന മറ്റ് ഒരാൾക്ക് നൽകുക.മറിച്ച് വാങ്ങാതിരുന്നാൽ അത് റേഷൻ വ്യാപാരികൾ മറിച്ച് വിറ്റ് ലാഭം കൊയ്യും. അർഹതപ്പെട്ടന്റെ കൈകളിൽ എത്താതെ പോവുകയും ചെയ്യുo. അഡീഷണലായി അനുവദിച്ചിട്ടുള്ള അരി ചോദിച്ച് വാങ്ങുക. അതാണ് കൂടുതലും മറിച്ച് വിൽക്കുന്നത്. അഡീഷണൽ കോട്ട തരാത്ത പക്ഷം കിട്ടിയ സാധനത്തിന്റെ ബില്ലുമായി ജില്ലാ സപ്ലൈ ഓഫീസർക്ക് പരാതി നൽകുക. ശ്രദ്ധിക്കുക. റേഷൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർ അത് വാങ്ങിക്കാതെ ഇരിക്കരുത്. വാങ്ങിച്ച് ഏതെങ്കിലും അർഹതപ്പെട്ട വയറുകൾക്ക് നൽകുക.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here