മനുഷ്യവകാശ സംബന്ധമായ വിഷയങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി മുൻ ജഡ്ജി

0
72

ഹൈദരാബാദ്: മനുഷ്യവകാശ സംബന്ധമായ വിഷയങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വരുതല മുറയ്ക്ക് അവ ഗുണകരമാകുമെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാർ പ്രസ്താവിച്ചു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ദേശിയ നേതൃസമ്മേളനം ഹൈദരാബാദ് പ്ലാസ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന സംസ്ഥാനത്തിന്റെ ആഥിധേയത്തിൽ നടന്ന സമ്മേളനത്തിൽ ദേശിയ ചെയർമാൻ പ്രസന്നകുമാർ ടണ്ണൂരി അദ്യക്ഷത വഹിച്ചു.ഗിന്നസ് ആന്റ് യൂണിവേഴ്സൽ റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള (കേരളം)മുഖ്യ സന്ദേശം നല്കി.നാഷണൽ കൺസ്യൂമർ റൈറ്റ്സ് കമ്മീഷൻ സംസ്ഥാന ചെയർമാൻ ജി. രജനി കുമാരി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം രാമചന്ദ്ര റാവ്, ഉസ്മാനിയ യൂണിവേഴ്സിറ്റി നിയമ വിഭാഗം പ്രൊഫസർ വിഷ്ണു പ്രിയ ,വേൾഡ് എൻവയർമെന്റൽ ഓർഗനൈസേഷൻ പ്രസിഡൻറ് വീര ഭദ്രം എന്നിവർ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെമിനാർ
ഗ്ലോബൽ പീസ് വിഷൻ ചെയർപേഴ്സൺ വനജ അനന്ത (അമേരിക്ക)ഉദ്ഘാടനം ചെയ്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്തവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.തെലുങ്കാന സംസ്ഥാന പ്രസിഡന്റ് കെ.അനന്ത നാഗ് സ്വാഗതവും സംസ്ഥാന വനിതാ സെൽ ചെയർപേഴ്സൻ മാലത്തി ലത ക്യതജ്ഞതയും അറിയിച്ചു.അടുത്ത ദേശീയ സമ്മേളനം കേരളത്തിൽ ആലപ്പുഴയിൽ നടത്തുവാനും തീരുമാനിച്ചു.

കേരള സംസ്ഥാന ചെയർമാൻ ആയി ഡോ.ജോൺസൺ വി.ഇടിക്കുളയെയും സെക്രട്ടറി ജനറൽ ആയി അഡ്വ.അമ്പലപ്പുഴ കെ. ശ്രീകുമാറിനെയും തെരെഞ്ഞെടുത്തു.

കഴിഞ്ഞ 23 വര്‍ഷമായി നടത്തി വരുന്ന ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്ക്കാരങ്ങൾക്ക് ഡോ.ജോണ്‍സണ്‍ വി ഇടിക്കുള അർഹനായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.

സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. അമ്പലപ്പുഴ കെ. ശ്രീകുമാർ സംസ്ഥാന വിവരകാശ സമിതി മുൻ കോർഡിനേറ്ററും സംസ്ഥാന സർക്കാരിന്റെ ഐ.എം.ജി സ്പെഷ്യൽ ഓഫീസറും ആയിരുന്നു. ഗ്ലോർക്ക ചെയർമാൻ ആയ ഇദ്ദേഹം വിവിധ സന്നദ്ധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here