ഹൃദയബ്ലോക്ക്

0
60

നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ശരീരത്തിലെ പ്രധാന അവയവമായ ഹൃദയത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളും പലതാണ്. ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളെല്ലാം തന്നെ ഹൃദയത്തെ ബാധിയ്ക്കുന്നവയുമാണ്. പല രീതിയിലും ഹൃദയാഘാതം അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുന്നവയാണിത്.

ഹൃദയത്തിലെ ബ്ലോക്ക് മലയാളികളെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മാംസവും കൊഴുപ്പുമെല്ലാം അടങ്ങിയ ഭക്ഷണ ശീലങ്ങളുണ്ടാക്കുന്ന കൊളസ്‌ട്രോളാണ് ഇതില്‍ പ്രധാന വില്ലന്‍. രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ഇതു തടയുന്നു. ഇതു വഴി ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിയ്ക്കാതെ വരുമ്പോള്‍ ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള അവസ്ഥകളിലേയ്ക്കു ശരീരം മാറുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തികച്ചും സ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നതാണ് നല്ലത്. ഇതില്‍ പലതും നമുക്കു തൊടിയില്‍ നിന്നും തന്നെ ലഭിയ്ക്കുകയും ചെയ്യും. അല്ലെങ്കില്‍ എളുപ്പത്തില്‍ ലഭിയ്ക്കുന്ന ചേരുവകള്‍ കൊണ്ടു തയ്യാറാക്കാം.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വാഴയുടെ കുടപ്പന്‍

വാഴയുടെ കുടപ്പന്‍ അഥവാ ബനാന ഫ്‌ളവര്‍ ഇത്തരത്തിലെ ഒന്നാണ്. ഹൃദയത്തിന്റെ ബ്ലോക്കു നീക്കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് നാരുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടമായ ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുമുണ്ട്. പൊട്ടാസ്യമുളളതു ബിപി പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരവുമാണ്.

പാളയംകോടന്‍ വാഴയുടെ കൂമ്പാണ്

ഹൃദയത്തിന്റെ ബ്ലോക്ക് തീര്‍ക്കാന്‍ ഉത്തമ ഔഷധമാണ് വാഴക്കൂമ്പ്. ഇതിനായി പാളയംകോടന്‍ വാഴയുടെ കൂമ്പാണ്, അതായത് മൈസൂര്‍ പൂവന്റെ വാഴപ്പൂവാണ് ഉപയോഗിയ്‌ക്കേണ്ടത്. കൂമ്പ് നീണ്ട തണ്ടില്‍ നിന്നും പൊട്ടിച്ചെടുക്കുമ്പോള്‍ ലഭിയ്ക്കുന്ന പശ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഇതിനു പറ്റിയ വഴി. ഇത് ഇത് അടുപ്പിച്ച് അല്‍പകാലം 1 ആഴ്ച ചെയ്യുന്നതും ഹൃദയബ്ലോക്ക് തീര്‍ക്കാന്‍ സഹായിക്കും. ഈ പശ കരിമ്പിന്‍ ജ്യൂസ് കലര്‍ത്തി കുടിച്ചാലും മതിയാകും. ഈ കൂമ്പ് ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നതും പകുതി പഴുത്ത പാളയംകോടന്‍ പഴം കഴിയ്ക്കുന്നതും നല്ലതാണ്.

വാഴക്കൂമ്പു വേവിച്ചു കഴിയ്ക്കുന്നത്

ഈ വാഴക്കൂമ്പു വേവിച്ചു കഴിയ്ക്കുന്നത് പ്രമേഹത്തിനും കൊളസ്‌ട്രോളിനുമുളള നല്ലൊരു പ്രതിവിധിയാണ്. വാഴപ്പോളയുടെ നീരു പിഴിഞ്ഞു കുടിയ്ക്കുന്നത് ബിപി നിയന്ത്രിയ്ക്കാനും ന്ല്ലതാണ്.

നാരങ്ങാനീര്, വെളുത്തുള്ളി നീര്, മുരിങ്ങയുടെ തോലിലെ നീര്, ഇഞ്ചി നീര്, തേന്‍, വിനെഗര്‍

നാരങ്ങാനീര്, വെളുത്തുള്ളി നീര്, മുരിങ്ങയുടെ തോലിലെ നീര്, ഇഞ്ചി നീര്, തേന്‍, വിനെഗര്‍ എന്നിവ തുല്യമായ അളവില്‍ കലര്‍ത്തി ദിവസവും രാവിലെയും വൈകീട്ടും 25 മില്ലി വീതം കുടിയ്ക്കുന്നതും ഹൃദയ ബ്ലോക്ക് നീക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നാണ്.

ഉലുവ

രക്തധമനികളിലെ കൊഴുപ്പും ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്കും നീക്കാന്‍ ഉലുവ നല്ലൊരു മരുന്നാണ്. രക്തധമനികളിലെ കൊഴുപ്പും ഹൃദയത്തിലേ്‌യ്ക്കുള്ള ബ്ലോക്കും നീക്കാന്‍ ഉലുവ നല്ലൊരു മരുന്നാണ്. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ അല്‍പം വെള്ളവും ചേര്‍ത്തു കഴിയ്ക്കാം.ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ചെറുനാരങ്ങ ,തേനും

ചെറുനാരങ്ങ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു സഹായിക്കുന്നതു പോലെ ഹൃദയത്തിലേയ്ക്കുള്ള തടസങ്ങളും കൊളസ്‌ട്രോളുമെല്ലാം തീര്‍ക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ദിവസം 2 തവണ വീതം കുറച്ചാഴ്ചകള്‍ അടുപ്പിച്ചു കുടിയ്ക്കുക.ഇതുപോലെ ചെറുനാരങ്ങാത്തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും ഗുണകരമാണ്.മഞ്ഞളും ചെറുനാരങ്ങയു കലര്‍ന്ന മിശ്രിതം കഴിയ്ക്കുന്നതും ഹാര്‍ട്ടിലുണ്ടാകുന്ന ബ്ലോക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചും നല്ലൊരു മരുന്നുണ്ടാക്കാം. ഇഞ്ചി നീര്, 50 എംഎല്‍, നാരങ്ങനീര് 50 എംഎല്‍, വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 50 എംഎല്‍, ചെറുതേന്‍, 150 എംഎല്‍, വെളുത്തുള്ളി ് 50 എംഎല്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ഇഞ്ചി

നാരങ്ങുടെ നീര് 50 എംഎല്‍ പിഴിഞ്ഞെടുക്കുക. ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇതിന്റെ നീര് 50 എംഎല്‍ എടുക്കുക. വെളുത്തുള്ളി 50 എംഎല്‍ അരയ്ക്കുക. ഈ മൂന്നു മിശ്രിതങ്ങളും നന്നായി ഇളക്കി ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കുറേശെയായി വിനെഗര്‍ ഒഴിച്ച് 30 മിനിറ്റു തിളപ്പിയ്ക്കുക. പിന്നീട് ഇതു വാങ്ങി വച്ച് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് തേന്‍ ചേര്‍ത്തിളക്കുക. ഇതു വെള്ളമില്ലാത്ത ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം. ഇത് ഒരു തവണ ഉണ്ടാക്കിയാല്‍ രണ്ടാഴ്ച വരെ ഉപയോഗിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ വീതം കുടിയ്ക്കാം. ഇത് ഹൃദയ ബ്ലോക്ക് നീക്കാനും വരാതിരിയ്ക്കാനും ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയും ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറച്ചാണ് ഈ ഗുണം നല്‍കുന്നത്. കിടക്കുന്നതിനു മുന്‍പ് 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലില്‍ കലക്കി തിളപ്പിച്ചു ചൂടാറ്റി കുടിയ്ക്കാം. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

മഞ്ഞള്‍

കൊളസ്‌ട്രോള്‍ നീക്കി രക്തവും രക്തധമനികളും ശുദ്ധീകരിയ്ക്കാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് മഞ്ഞള്‍.1 ടീസ്പൂണ്‍ മഞ്ഞള്‍, അല്‍പം തേന്‍ എന്നിവ ഒരു ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കാം.

മുളകുപൊടി

അര ടീസ്പൂണ്‍ മുളകുപൊടി ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ കലക്കി ദിവസവും 2 തവണയായി കുടിയ്ക്കാം. ഇത് ഹൃദയധമനികളിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതാണ്.

ദിവസവും

ദിവസവും കാലത്തും വൈകീട്ടും 20 മിനിറ്റു നേരമെങ്കിലും നടക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക, ധാരാളം നാരുകളുള്ളവ കഴിയ്ക്കുക, സ്‌ട്രെസ് പോലുള്ളവ ഒഴിവാക്കുക ഇവയെല്ലാം ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here