ഡേവിഡിന് നേരെ സഹതാരമായ ഷിയാസ് വധഭീഷണിയുയര്‍ത്തി

0
36


മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. ആദ്യ കുറച്ച് ദിവസങ്ങളിൽ നിന്ന് പുറത്തായ ബിഗ് ബോസ് താരം ഡേവിഡിന് നേരെ സഹതാരമായ ഷിയാസ് വധഭീഷണിയുയര്‍ത്തിയതായി പരാതി. തനിക്ക് ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടായെന്നു ആരോപിച്ച്‌ ഡേവിഡ് ഡിജിപിക്ക് പരാതി നല്‍കി.ഡിജിപി അന്വേഷണം തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേസമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്‌ടക്കേസ് നല്‍കുമെന്ന് ഷിയാസും അറിയിച്ചു. എന്നാല്‍ മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നും ഷിയാസ് പ്രതികരിച്ചു. ഈ ആരോപണത്തിൽ നിന്നുതന്നെ ഷിയാസ് ഉദ്ദേശിച്ച് ആളുടെ പേര് എല്ലാവർക്കും വ്യക്തമാണ്. ബിഗ് ബോസില്‍ വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത്. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here