നവംബർ_9 കെ_ആർ_നാരായണൻ

0
58

പ്രതിഭയും സ്വന്തം പ്രതിഭയിൽ ഉള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ.ആർ നാരായണൻ…. ചെറ്റകുടിലിൽ ജനിച്ച് പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞ് സ്വപ്രയത്നത്തിലൂടെ പഠിച്ച് ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആർ നാരായണൻ…ഒരിക്കൽ എങ്കിലും ആ ജീവിത കഥ വായിച്ചിട്ടുള്ളവർക്ക് അതിരുകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും ആണ് കെ.ആർ നാരായണൻ…സമുന്നതനായ രാഷ്ട്രീയ നേതാവ്, സമർത്ഥനായ നയതന്ത്രജ്ഞൻ, വിജ്ഞാനദാഹി, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം ഉടമയായ കെ.ആർ നാരായണന്റെ 13മത് ഓർമ്മ ദിവസം ആണിന്ന്….

അവിശ്വാസനീയത നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു കെ.ആറിന്റേത്…1920 ഒക്ടോബർ 27 എന്നാണ് രേഖകളിൽ ഉള്ളതെങ്കിലും ജനിച്ചത് 1921 ഫെബ്രുവരി 4 നാണെന്ന് പിന്നീട് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്…ഉഴവൂരിലെ ഒരു കൊച്ചു കുടിലിൽ ജനിച്ച അദ്ദേഹം കടുത്ത ദരിദ്ര്യത്തിലാണ് വളർന്നത്..പാഠപുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ മാർക്ക് ഇല്ലാതിരുന്ന ക്ലാസിലെ അതി ബുദ്ധിമാനായ കുട്ടിയെ ദയ തോന്നിയ ഒരു ടീച്ചർ ഏറ്റെടുത്ത് പഠിപ്പിക്കുകയായിരുന്നു…റാങ്കോട് കൂടി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ.ആർ നാരായണന് ദളിതൻ ആയതിനാൽ അധ്യാപക ജോലി നല്കാൻ ആവില്ല വേണമെങ്കിൽ ഗുമസ്ഥൻ ആക്കാം എന്നാണ് സർ സി.പി പറഞ്ഞത്.. ആ അവഗണനയിൽ പ്രതിഷേധിച്ച് കേരള സർവ്വകലാശാല യുടെ ബിരുദം വേണ്ട എന്ന് വച്ച് ഡൽഹിയിൽ എത്തിയ അദ്ദേഹം കുറച്ചു കാലം ഒരു പത്ര പ്രവർത്തകനായി ജോലി നോക്കി..ഈ അവസരത്തിൽ അദ്ദേഹം ഗാന്ധിജിയുമായി നടത്തിയ അഭിമുഖം ആ ജീവിതം മാറ്റി മറിച്ചു..രാജ്യത്തെ ദളിതന്റെ ജീവിത സഹചര്യങ്ങളെക്കുറിച്ച് കെ.ആർ നാരായണൻ ഉന്നയിച്ച ചോദ്യങ്ങൾ ഗാന്ധിജിയെ ആകർഷിച്ചു…””കൂടുതൽ പഠിക്കണം കൂടുതൽ ഉയരണം”” എന്നൊരു കുറിപ്പ് അന്ന് ഗാന്ധിജി കെ.ആറിനെ ഏൽപ്പിച്ചു.. അതിൽ നിന്നും ആത്മവിശ്വാസം ഉൾകൊണ്ട അദ്ദേഹം രാഷ്ട്രീയം പഠിക്കാൻ ലണ്ടനിലേക്ക് പോയി..

ലണ്ടനിൽ നിന്നും തിരികെയെത്തിയ കെ.ആർ നാരായണന്റെ പക്കൽ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ ഒരു കത്ത് ഉണ്ടായിരുന്നു… അത് ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവിന്റെ പേർക്കുള്ളതായിരുന്നു..അതിൽ ഇങ്ങിനെ കുറിച്ചിരുന്നു “”ഈ ചെറുപ്പക്കാരനെ വെറുമൊരു കോളേജ് അധ്യാപകനാക്കി നിങ്ങൾ നശിപ്പിക്കരുത്..അവനിൽ അപാരമായ സാധ്യതകൾ ഉണ്ട്””… കത്ത് വായിച്ച്‌ നാരായണനിൽ ആകൃഷ്ടനായ നെഹ്‌റു അദ്ദേഹത്തെ വിമതകലാപം ശക്തമായിരുന്ന ബർമ്മയിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിച്ചു… വിജയകരമായി ദൗത്യം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ടോക്കിയോ( ജപ്പാൻ), തായ്ലാന്റ് , ടർക്കി തുടങ്ങിയ ഇന്ത്യൻ എംബസ്സികളിലും ജോലി ചെയ്തു…ഇന്ത്യാ-ചൈന ബന്ധം വഷളായിരുന്ന കാലത്ത് ചൈനയിലെ ഇന്ത്യൻ പ്രതിനിധി ആയ അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി..

1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി
ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി. തന്റെ പൊതുജീവിതത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ച്ജെ.എൻ.യുവിലെ ജീവിതമാണെന്ന് പിന്നീട് നാരായണൻ പറയുകയുണ്ടായി.ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം പിന്നീട് ലോക്സഭാംഗവും കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും ആയി… ബാബരി മസ്ജിദ് സംഭവത്തെ ഗാന്ധിജിയുടെ മരണ ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്… മത നിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക രാഷ്ട്രീയ നേതൃത്വമായി അദ്ദേഹം മാറി…1997 ജൂലൈ 17 ന് ഇന്ത്യൻ രാഷ്ട്രപതിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു…

“”ഒരു ഹരിജൻ ഇന്ത്യയുടെ പ്രഥമ പൗരൻ ആകുക എന്ന ഗാന്ധിജിയുടെ സ്വപ്നം സാധ്യമായി”” എന്നാണ് പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്റാൾ അന്ന് അഭിപ്രായപ്പെട്ടത്…കശ്മീർ യുദ്ധ കാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപനായി മുന്നിൽ നിന്ന് നയിച്ചത് കെ.ആർ നാരായണനായിരുന്നു…

ഗുജറാത്ത് കലാപത്തെ അടിച്ചമർത്താൻ പ്രധാനമന്ത്രി ആയിരുന്ന എ.ബി വാജ്‌പേയി ഒന്നും ചെയ്തില്ലെന്ന പ്രസ്താവന ഇന്ത്യൻ രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചു…മതേതര ഇന്ത്യ ഒരേ മനസ്സോടെ കെ.ആർ നെ നമിച്ചു… 2005 നവംബർ 9 ന് ഡൽഹിയിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്…

ജാതി വിവേചനത്തിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച,,തന്നെ ചവിട്ടി മെതിച്ച നെറി കെട്ട ജാതി വ്യവസ്ഥയെ പ്രതിഭ കൊണ്ട് മറി കടന്ന മത നിരപേക്ഷ ഇന്ത്യയുടെ കാവൽക്കാരന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം…

#നവംബർ_9

..✍️✍️ ശുഭദിനം✍️✍️….

SHARE

LEAVE A REPLY

Please enter your comment!
Please enter your name here