കണ്ണൂരിലെ ചില പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ നടക്കുന്ന അനധികൃത രക്ത ശേഖരണത്തിനും ക്രോസ് മാച്ചിങ്നുമെതിരെ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി

0
77

കണ്ണൂരിലെ ചില പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ നടക്കുന്ന അനധികൃത രക്ത ശേഖരണത്തിനും ക്രോസ് മാച്ചിങ്നുമെതിരെ അത്തരം ഹോസ്പിറ്റലുകളുടെ പേര് സഹിതം ബ്ലഡ്‌ ഡോണെറ്സ് കേരള കണ്ണൂർ ജില്ല കമ്മിറ്റി 03/04/18ന് ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ ജില്ല ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു പ്രസ്തുത പരാതി തുടർ അന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയക്കുകയും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ശ്രീ DR. പദ്മനാഭൻ (ജില്ലാ ടി ബി ഓഫീസർ, നോഡൽ ഓഫീസർ KSACS) Dr. ശഹീദാ കെ ബി (മെഡിക്കൽ ഓഫീസർ സോണൽ ബ്ലഡ്‌ ബാങ്ക് കണ്ണൂർ )എന്നിവരെ അന്വേഷണത്തിന് നിയമിക്കുകയും അവരുടെ അന്വേഷണ റിപ്പോർട്ട്‌ പ്രകാരം പരാതി സത്യം ആണെന് ബോധ്യപ്പെട്ടതിനാൽ *ബഹുമാനപ്പെട്ട ജില്ലാ കളക്ടർ 06/10/18 ന് പുറപ്പെടിപ്പിച്ച H3-155615/18 DCKNR സർക്കുലർ പ്രകാരം ലൈസൻസ് ഉള്ള രക്ത ബാങ്ക്കളിൽ നിന്ന് അല്ലാതെ രക്തം ശേഖരിക്കുന്നതും നല്കുന്നതും തടഞ്ഞിരുന്നു എന്നാൽ കണ്ണൂരിലെയും പ്രാന്തപ്രദേശങ്ങളിലെയും ചില ഹോസ്പിറ്റലുകളിൽ പൊതുജനങ്ങളേയും രോഗികളുടെ കൂട്ടിരിപ്പ്ക്കാരെയും തെറ്റിധരിപ്പിച്ചും ഇത്തരം രക്തശേഖരണവും നൽകലും ഇപ്പോഴും തുടരുന്നതായി അറിയുവാൻ കഴിഞ്ഞിയിരിക്കുന്നു ആയതിനാൽ ഇത്തരം നിയമ വിരുദ്ധ രക്ത ശേഖരണവും നൽകലും പൊതു ജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ താഴെ കാണുന്ന നമ്പർകളിൽ അറിയിക്കുക

7025269401, 02, 03, 04, 05

ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK)
കണ്ണൂർ ജില്ലാ കമ്മിറ്റി
Follow this link to join my WhatsApp group: https://chat.whatsapp.com/4Ph9FQebl6L4ZYJJ2oLvXU

SHARE

LEAVE A REPLY

Please enter your comment!
Please enter your name here