പ്രയാഗ മാർട്ടിൻ കന്നടയിലേക്ക്

0
56

നടി പ്രയാഗ മാർട്ടിൻ കന്നട സിനിമയിലേക്ക്. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. കന്നട സൂപ്പർതാരം ഗണേഷ് ആണ് ചിത്രത്തിൽ നായകനാകുന്നത്.

ഗോൾഡൻ സ്‌റ്റാർ എന്നറിയപ്പെടുന്ന ഗണേഷിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പ്രയാഗ പറയുന്നു. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. പ്രയാഗയുടെ രണ്ടാമത്തെ അന്യഭാഷാചിത്രമാണിത്.

2014ൽ മിഷ്കിൻ സംവിധാനം ചെയ്‌ത പിസാസ് എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ അഭിനയിച്ചിരുന്നു. ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here