ആനുകാലിക ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം നാടന്‍ പശുക്കളിലൂടെ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ് കൊല്ലം ജില്ലയില്‍ പട്ടാഴിയിലെ അമ്പാടി ഗോശാല. ഒരു കാലത്തു ഓരോ വീട്ടിലും ഒരു നാടന്‍ പശു, അതിനെ ഉപയോഗിച്ച് കാര്‍ഷിക ഭക്ഷ്യ ആവശ്യങ്ങള്‍ നടത്തിയിരുന്നു , കാലക്രമേണ ധവള വിപ്ലവും രാസ വളങ്ങളിലൂടെ ഉള്ള ഹരിതവിപ്ലവവും നാടന്‍ പശുക്കളെ അന്യമാക്കി.

കഴിഞ്ഞ 5 – 6 ദശകങ്ങളായി അതിന്റെ പരിണിത ഫലം കാര്‍ഷിക ആരോഗ്യ പാരിസ്ഥിതിക മേഖലകളില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ഒരു പരിഹാരം ആണ് നാടന്‍ പശുക്കളിലൂടെ ശ്യാം അമ്പാടി ഗോശാലയിലൂടെ സമൂഹത്തിനു കാണിച്ചുതരുന്നത്. വിവിധ ജനുസില്‍പ്പെട്ട ഏകദേശം 50 നാടന്‍ പശുക്കളെ തനതു നാടന്‍ രീതിയില്‍ വളര്‍ത്തി അവയുടെ പഞ്ച ദ്രവ്യങ്ങളെ മണ്ണിനും മനുഷ്യനും ഉപകാരപ്പെടുന്ന രീതിയില്‍ ഉത്പന്നങ്ങളെ നിര്‍മിക്കുകയും, വിപണനം ചെയ്യുകയും ഒപ്പം ഇവയുടെ നിര്മാണരീതി പരിശീലിപ്പിക്കുകയും ചെയ്യുകയാണിവിടെ.

തനതു രീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാലും ചാണകവും മൂത്രവും അത്യധികം ഔഷധ ഗുണം ഉള്ളതത്രെ. നാടന്‍ പശുക്കുകളുടെ പാല്‍ രോഗപ്രതിരോധത്തിനും , ചാണകം അണുനശീകരണത്തിനും, സൂക്ഷ്മാണുക്കളുടെ ആധിക്യത്താല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മൂത്രത്തിലെ എന്‍സൈമുകള്‍ മനുഷ്യശരീരത്തിനും കാര്‍ഷിക കീട നിയന്ത്രണത്തിനും ഇവിടെ ഉപയോഗിക്കപ്പെടുന്നു.
കൃഷി, പരിസ്ഥിതി, ആരോഗ്യം മേഖലകളില്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്പന്ന നിര്‍മാണങ്ങളിലാണ് അമ്പാടി ഗോശാല ഊന്നല്‍ നല്‍കുന്നത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ പഞ്ചഗവ്യം, കുണാപ്പജലം, സഞ്ജീവനി, ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, കീടനിയന്ത്രക് ഇവയാണ് പ്രധാനമായും ഇവിടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ വിപണനവും ചെയ്യുന്നുണ്ട്. ഇവയില്‍ കീടനിയന്ത്രക് ഒഴികെയുള്ള ഉത്പന്നങ്ങള്‍ സൂക്ഷ്മാണുക്കളുടെ പെരുകിയ സാന്നിധ്യം കൊണ്ട് പ്രവര്‍ത്തിക്കുന്നവയും , വായുവിന്റെ അഭാവത്തില്‍ സൂക്ഷ്മാണുക്കളെ നശിക്കുകയും ചെയ്യുന്നതിനാല്‍ ഇവ കുപ്പികളില്‍ അടച്ചു സൂക്ഷിച്ചാല്‍ വായുവിന്റെ അഭാവം മൂലം സൂക്ഷ്മാണുക്കള്‍ നശിക്കുകയും തന്മൂലം ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയും ചെയ്യും എന്നതിനാല്‍ ആവശ്യാനുസരണം ഉണ്ടാക്കി നല്‍കുകയാണ് പതിവ്. ഏറെക്കാലം സൂക്ഷിച്ചുവച്ചു ഉപയോഗിക്കാവുന്ന അമ്പാടി ഗൗ പ്രോഡക്ട്‌സിന്റെ ഘനജീവാമൃതം പ്രധാന അഗ്രി ഷോപ്പുകളില്‍ ലഭ്യമാണ്.

കോടിക്കണക്കില്‍ സൂക്ഷ്മാണുക്കളുടെ കലവറയായ ഘനജീവാമൃതം ചെടികള്‍ക്ക് ആരോഗ്യവും രോഗ പ്രതിരോധശേഷിയും നല്‍കുന്നതിന് പുറമെ ഫലങ്ങള്‍ക്കു കൂടുതല്‍ രുചിയും കൂടുതല്‍ നാള്‍ ചീത്തയാകാതിരിക്കുന്നതിനും സഹായിക്കുന്നു. ഇന്നത്തെ ഗ്രോ ബാഗ് കൃഷിക്കും ടെറസ് കൃഷിക്കും പോളി ഹൗസ് കൃഷിക്ക് അത്യുത്തമമത്രെ.ഇന്നത്തെ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഒരു വലിയ പങ്കു വഹിക്കുന്ന ക്‌ളീനിങ് ഉത്പന്നങ്ങള്‍ക്കു ഒരു പരിഹാരം എന്ന ലക്ഷ്യം അമ്പാടി ഗൗ പ്രോഡക്ട്‌സിന്റെ ഫ്‌ലോര്‍ ക്ലീനിങ് , ഡിഷ് ക്ലീനിങ് ഉത്പന്നങ്ങള്‍ സാധ്യമാക്കുന്നു. വാറ്റിയെടുക്കുന്ന ഗോമൂത്രത്തില്‍ പ്രകൃതിദത്തമായ പൈന്‍, തുളസി, വേപ്പ്, യൂക്കാലിപ്റ്റസ് എന്നിവയുടെ സത്തും ചേര്‍ത്ത് നിര്‍മിക്കുന്ന ലോഷന്‍ ഒരു തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളതും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഹാനികരികളായ ലോഷനുകളുടെ വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മതി എന്നതിനാല്‍ സാമ്പത്തികനേട്ടവും നല്‍കുന്നു. പ്രകൃതിദത്ത ഡിഷ് വാഷ് പൌഡര്‍ ഭസ്മവും , പ്രകൃതിദത്തമായ അങ്ങാടി മരുന്നുകളും (ഇല്പ്പ്പ, റീത്ത, വേപ്പ്) തുടങ്ങിയവ കൊണ്ട് നിര്മിക്കുന്നതാണ്. പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ്കളും , ലോഷനുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അമിതമായ ജലത്തിന്റെ ഉപയോഗവും മാലിന്യങ്ങളെ ജീര്‍ണിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഒരു ഉത്തമ പ്രതിവിധി തന്നെ അമ്പാടിയുടെ ഡിഷ് വാഷ് പൌഡര്‍.

ഇവയെക്കൂടാതെ ഒരു ഡസനിലധികം ദൈനംദിന ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഉത്പന്നങ്ങളും ഭസ്മം, ഗോമൂത്ര ര്‍ക്ക്, സൗന്ദര്യ വര്‍ധക വസ്തുക്കളും നാടന്‍ പശുക്കളെ ഉപയോഗിച്ച് ശ്യാം അമ്പാടി ഗോശാലയില്‍ നിര്‍മിക്കുന്നു.
ഭാരതത്തില്‍ ഏകദേശം 35 പശു ഇനങ്ങള്‍ ഉള്ളതില്‍ 12 ഓളം ഇനങ്ങള്‍ അമ്പാടി ഗോശാലയില്‍ കാണാം. ഗുജറാത്തിലെ ഗിര്‍, രാജസ്ഥാനിലെ കാങ്കറേജ്, സഹിവാള്‍, വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, മലനാട് ഗിഡ്ഡ , ചെറുവള്ളി, കാങ്കയം, കപില, ബങ്കാരു, പുങ്കനൂര്‍, കൃഷ്ണ, തമിഴ്‌നാട് നാടന്‍ ഇവയാണ് അവയില്‍ ചിലതു.
നാടന്‍ പശു നാടിന് നന്മക്കു എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന അമ്പാടി ഗോശാല ഓരോ വീട്ടിലും ഒരു നാടന്‍ പശു , അതുവഴി കേരളം അതിന്റെ പ്രൗഢിയിലേക്കു വരുമെന്ന് പ്രത്യാശിക്കുന്നു. അമിതമായ ആഹാരവും അമിത പരിചരണവും ആവശ്യമുള്ള അല്പായുസുക്കളായ വിദേശ ഇനങ്ങളുടെ ആധിക്യവും അവയുടെ ഗുണമേന്മയുള്ള ആഹാരവും കേരളത്തിലെ ആരോഗ്യ കാര്‍ഷിക മേഖലയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല എന്നാണ് ശ്യാം വിശ്വസിക്കുന്നത്. നാടന്‍ പശുവില്‍ മാത്രമല്ല അമ്പാടിയില്‍ പരിപാലിക്കുന്നത് അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ പട്ടികളും (രാജപാളയം, ചിപ്പിപ്പാറ) നാടന്‍ മത്സ്യവും, 2 ഏക്കറില്‍ സമ്മിശ്ര കൃഷിയും(വാഴ, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍, പലയിനം പുല്ലുകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ ), നാടന്‍ കോഴി, ആടുകള്‍, തേനീച്ച , ഔഷധ ചെടികള്‍ ഇവയും 4 ഏക്കറില്‍ ജൈവ രീതിയില്‍ നെല്‍കൃഷിയും നടത്തുന്നുണ്ട്.

നാടന്‍ പശുക്കളെപ്പറ്റിയും അവയുടെ പഞ്ചഗവ്യ ഉത്പന്നങ്ങളെപ്പറ്റിയും അറിയാന്‍ വിളിക്കാം 9539802133
കടപ്പാട് കർഷകൻ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here