വിദേശ യാത്രാ അനുമതി തേടി ദിലീപ്;പാസ്‌പോർട്ട്താത്‌ക്കാലികമായി വിട്ടുനൽകാൻ കോടതി

0
42


കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് താത്‌ക്കാലികമായി പാസ്‌പോർട്ട് വിട്ടുനൽകാൻ കോടതി നിർദേശിച്ചു. സിനിമാ ഷൂട്ടിംഗിനായി വിദേശ യാത്രാ അനുമതി തേടി ദിലീപ് കോടതിയിൽ നൽകിയ ഹർജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.വിദേശത്തേക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ കോടതി നവംബര്‍ ഒമ്പതിന് വാദം കേള്‍ക്കും. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണമെന്നുമാണ് താരത്തിന്റെ ആവശ്യം.കേരളത്തിലു വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ, ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. യാത്രയില്‍ ഒപ്പമുള്ളത് ആരൊക്കെ, താമസം എവിടെയാണ് എന്നീ കാര്യങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സിനിമ ചിത്രീകരണത്തിനെന്നപേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ്. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here