മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു

0
67


മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഏത് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും? അങ്ങനെ ഒരു ചോദ്യം ഏറെക്കാലമായി ഏവരും ചോദിക്കുന്നു. അതിന് ഉത്തരമാകുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ ഷങ്കറിന്‍റെ ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുമെന്ന് സൂചനകള്‍.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ചുവരിക എന്നാണ് അറിയുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയാണ്.ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് ദുല്‍ക്കറിനെ ഷങ്കര്‍ സമീപിച്ചിരിക്കുന്നത്. മണിരത്നത്തിന്‍റെ ‘ഒകെ കണ്‍‌മണി’ക്ക് ശേഷം ഒരു വമ്പന്‍ തമിഴ് ചിത്രത്തിനായി കാത്തിരുന്ന ദുല്‍ക്കറിന് ഷങ്കറിന്‍റെ ക്ഷണം ഒരു വലിയ അവസരമാണ്.

ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടിയും ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ അവതരിപ്പിക്കുന്ന സേനാപതിയെ പിടികൂടാനായി ഇറങ്ങിത്തിരിക്കുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് വിവരം.
അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ഇന്ത്യന്‍ 2 ക്യാമറയിലാക്കുന്നത് രവിവര്‍മന്‍. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here