രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന വിചിത്ര വാദവുമായി ബാബാ രാംദേവ്.

0
77

വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന വിചിത്ര വാദവുമായി ബാബാ രാംദേവ്. തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു. തന്നെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. എന്‍.ഡി. തിവാരിയുടെ (മുന്‍ യുപി മുഖ്യമന്ത്രി) കാര്യത്തില്‍ സംഭവിച്ച പോലെ താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന.

കുടുംബ ഭാരം ചുമക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പതഞ്ജലി പോലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യസ്ഥയാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. കുടുംബ ജീവിതം നയിക്കാത്തതിനാല്‍ തനിക്ക് മറ്റെല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോള്‍ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നു. രാംദേവ് കൂട്ടിച്ചേര്‍ത്തു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here