5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

0
61

ന്യൂഡല്‍ഹി: 5ജിയെ വരവേല്‍ക്കാന്‍ ഇന്ത്യയൊരുങ്ങുന്നു.2019ല്‍ ഇന്ത്യയില്‍ 5ജി എത്തുമെന്നാണ് വിവരം. 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ 2019 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 200 ഡോളറില്‍(ഏകദേശം 14,000 രൂപ)താഴെയാകും വിലയെന്നും കമ്പനികള്‍ പറയുന്നു. ഇന്ത്യയില്‍ 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്.

യുഎസില്‍ ഇപ്പോള്‍തന്നെ പരിമിതമായി 5ജി സേവനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തോടെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് കരുതുന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ 2019ന്റെ തുടക്കത്തില്‍ 5ജി സേവനം നല്‍കിത്തുടങ്ങും. ഇന്ത്യയില്‍ 2019ന്റെ പകുതിയോടെ 5ജി സ്പെക്ട്രം ലേലം നടക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 2020 തുടക്കത്തോടെ പൊതുജനങ്ങള്‍ക്ക് 5ജി സേവനം ലഭിക്കും. 4ജിയുടെ പല മടങ്ങ് വേഗതയിലുള്ള ഇന്റര്‍നെറ്റാണ് 5ജിയുടെ വരവോടെ ലഭിക്കുക.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here