.അടിച്ച് ഓഫായി’ യുവാവ്; പുലിവാല് പിടിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സും എഫ്‌ബിഐയും – ഒടുവില്‍ കുറ്റസമ്മതം

0
58


മദ്യപിച്ച് ഉറങ്ങിപ്പോയ ജീവനക്കാരന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരെ വട്ടംകറക്കി. വിമാനത്തിന്റെ കാര്‍ഗോകള്‍ക്കിടെ മദ്യപിച്ച് കിടന്ന യുവാവിനെയും കൊണ്ട് ബോയിങ് 737 വിമാനം പറന്നത് ഒന്നര മണിക്കൂര്‍.കഴിഞ്ഞ മാസം 27നാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബാഗേജ് റാമ്പില്‍ ജോലിക്കാരനായ 23കാരനായ യുവാവ് മദ്യപിച്ച ശേഷം ക്ഷീണമകറ്റാനാണ് കാര്‍ഗോകള്‍ക്കിടെ കിടന്നുറങ്ങിയത്. എന്നാല്‍, ഇക്കാര്യമറിയാതെ വിമാനം കന്‍സാസില്‍ നിന്ന് ഷിക്കാഗോയിലേക്ക് പറക്കുകയും ചെയ്‌തു.പ്രാദേശിക സമയം പുലര്‍ച്ചെ 5.52ന് പറന്നുയര്‍ന്ന വിമാനം 7.30 ഷിക്കാഗോയില്‍ ഇറങ്ങുന്നതുവരെയുള്ള ഒന്നര മണിക്കൂറും യുവാവ് കാര്‍ഗോ ഹോള്‍ഡില്‍ കിടന്നുറങ്ങി. ഷിക്കാഗോയില്‍ വിമാനം ലാന്‍ഡ് ചെയ്‌തതിനു പിന്നാലെ കാര്‍ഗോ ജീവനക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ കണ്ടെത്തിയത്.വിമാനത്താവള അധികൃതര്‍ യുവാവിനെ പൊലീസിനും എഫ്ബിഐക്കും കൈമാറി. ചോദ്യം ചെയ്യലില്‍ മദ്യപിച്ച് കാര്‍ഗോ ഹോള്‍ഡില്‍ കിടന്നുറങ്ങിയതാ‍ണെന്നും അറിയാതെ സംഭവിച്ചതുമാണെന്നും ഇയാള്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ യുവാവിന്റെ മൊഴി സത്യമാണെന്ന് മനസിലായതോടെ പൊലീസ് നടപടിയെടുത്തില്ല.അതേസമയം, വായുമര്‍ദവും താപനിലയും നിയന്ത്രിക്കാത്ത കാര്‍ഗോ ഹോള്‍ഡില്‍ ഒന്നര മണിക്കൂര്‍ തങ്ങിയ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here