മലനാട് ന്യൂസിന്റെ യാത്ര

0
70

2014 നവം 2 ന് ആണ് ബാംഗ്ളൂർ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ മലനാട് ന്യൂസിന്റെ യാത്ര ആരംഭിച്ചത് ,, കോന്നി കല്ലേലി ഊരാളികാവിലെ പ്രതിനിധികളുടെ പ്രകൃതി പൂജയും കുംഭമിടിപ്പാട്ടുമായാണ് ഇന്ത്യയുടെ പൂന്തോട്ട നഗരിയിൽ നിന്നും ഓൺലൈൻ സ്ട്രീമിംഗിലൂടെ ലോക മലയാളികൾക്കു മുമ്പിൽ ജീവകാരുണ്യ വാർത്തകളുടെ വാതായനം തുറന്നിട്ടത് …

വളരെ യാദൃശ്ചികമായി ഈ നവംബർ ഒന്നിന് കൊച്ചി സ്റ്റുഡിയോയുടെ പ്രവർത്തനാരംഭവും കാലങ്ങൾക്ക് മുമ്പ് സഹപാഠിയായിരുന്നവന്റെ കഠിന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ഞാനുമുണ്ട് നിൻ കൂടെയെന്ന് നെഞ്ചിൽ കൈവച്ച് പറഞ്ഞ് മലനാട് ടിവിയുടെ ആദ്യ ഷെയർ ആവശ്യപ്പെട്ട് എന്നോടൊപ്പം ചേർന്ന ബാല്യകാല സുഹൃത്ത് സുരേഷും തിരഞ്ഞെടുത്തതും നവംബർ ഒന്ന്!

ഇനിയും കാതങ്ങൾ താണ്ടേണ്ടതുണ്ടു് .. വർത്തമാനഭാരതത്തിന് സ്വന്തം യശസ്സ് നിലനിർത്തുന്നതിനും സാധാരണക്കാരനും രാഷ്ട്ര പുന:ർനിർമ്മാണത്തിൽ ഭാഗഭാക്കാക്കുന്നതിനും ,ശബ്ദ്ദമില്ലാത്തവരുടെ ശബ്ദമാകാനും, കക്ഷിരാഷ്ട്രീയ അതീതമായ ഒരു മാധ്യമത്തിന്റെ ഇടമുണ്ടെന്ന തിരിച്ചറിവാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് ..

ഒരു നവോഥാന മാധ്യമത്തിന്റെ നിലനിൽപ്പിനായി സർവ്വർക്കും സഹകരിക്കാം .. ഏതുവിധേനയും
ടീം മലനാടിനൊപ്പം ആർ.ജയേഷ്
+91 99478936o4

SHARE

LEAVE A REPLY

Please enter your comment!
Please enter your name here