പടക്കം വായിലിരുന്ന് പൊട്ടി :ഏഴു വയസുള്ള കുട്ടി മരിച്ചു.

0
117

പടക്കം വായിലിരുന്ന് പൊട്ടി മഹാരാഷ്ട്രയില്‍ ഏഴു വയസുള്ള കുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യാഷ് സഞ്ജയ് ഗവാതെ എന്ന കുട്ടിയാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുകയായിരുന്നു യാഷ്. ഒരു പടക്കം യാഷ് കത്തിച്ചെറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ഉടന്‍ അത് തിരിച്ചെടുത്ത് കടിച്ചുനോക്കിയ യാഷിന്‍റെ വായിലിരുന്ന് പടക്കം പൊട്ടിത്തെറിച്ചു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here