സൗദിയിൽ കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച വരെ നില നിൽക്കുമെന്ന് അധികൃതർ.

0
53

സൗദി അറേബ്യ: സൗദിയിയിലെ വിവിധ പ്രവിശ്യകളിലെ കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം മുന്നറിയിപ്പ്‌ നൽകി.അതി ശക്തമായ കാറ്റും ഇടിമിന്നലും മഴയും പൊടിക്കാറ്റുമെല്ലാം ഈ ദിനങ്ങളിൽ ഉണ്ടായേക്കുംമക്ക, ഖസീം, റിയാദ്‌, തബൂക്ക്‌,മദീന, അസീർ , ജിസാൻ ,ഹായിൽ, ശർഖിയ,അൽജൗഫ്‌, അൽബഹ, നജ്രാൻ, നോർത്തേൺ ബോഡർ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാ വ്യതിയാനം ബാധിക്കും.മഴ വെള്ളം കൂടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും താഴ്‌ വരകളിൽ നിന്നും ദുരന്തങ്ങ ൾ ബാധിക്കാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാൻ ജനങ്ങളോട്‌ അധികൃതർ ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചു.മഴ സമയത്ത്‌ അത്യാവശ്യമല്ലാതെ പുറത്ത്‌ പോകരുത്‌.മെയിൻ റോഡുകളിലൂടെയല്ലാതെയുള്ള യാത്ര സൂക്ഷിക്കുക. റോഡിലെ വഴുതലുകളും സൂക്ഷിക്കുകഇലക്ട്രിക്‌ വയറുകൾ , കുഴികൾ, വേസ്റ്റ് ഒഴുക്കുന്ന വഴികൾ എന്നിവയെല്ലാം സൂക്ഷിക്കുക. ഷോക്കേറ്റ്‌ കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ മരിച്ചിരുന്നു.മിന്നലുണ്ടാകുംബോൾ മൊബെയിൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.മരങ്ങൾക്ക്‌ സമീപത്തു കൂടെയും തുറസ്സായ സ്ഥലത്ത്‌ കൂടെയുമുള്ള യാത്ര ഒഴിവാക്കുക
സിവിൽ ഡിഫൻസ്‌ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും സോഷ്യൽ മീഡിയകൾ വഴി നൽകുന്ന മുന്നറിയിപ്പുകൾ അപ്പപ്പോൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ്‌ ആവശ്യപ്പെട്ടു.

https://chat.whatsapp.com/Lx2midOp1dM2PYobpUM4Xl

SHARE

LEAVE A REPLY

Please enter your comment!
Please enter your name here