എക്സിറ്റടിച്ചാൽ സൗദിയിലേക്ക്‌ 3 വർഷ വിലക്ക്‌ ..?! ജവാസാത്ത്‌ വിശദീകരണം നൽകി.

0
61

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റ്‌ വിസയിൽ സ്വദേശങ്ങളിലേക്ക്‌ മടങ്ങുന്ന വിദേശികൾക്ക്‌ തിരിച്ച്‌ സൗദിയിലേക്ക്‌ മറ്റൊരു വിസയിൽ പ്രവേശിക്കാൻ 3 വർഷം കഴിയണമന്ന രീതിയിൽ പ്രചരിച്ച ഊഹാപോഹത്തിനു ജവാസാത്ത്‌ ഔദ്യോഗിക വിശദീകരണം നൽകി.സൗദിയിൽ നിന്ന് നിയമ പരമായ രീതിയിൽ എക്സിറ്റടിച്ച്‌ പുറത്ത്‌ പോകുന്നവർക്ക്‌ സൗദിയിൽ പ്രവേശിക്കാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഏത്‌ സമയവും രാജ്യത്തേക്ക്‌ വരുന്നതിനു യാതൊരു വിലക്കുമില്ലെന്നാണു ജവാസാത്ത്‌ അറിയിച്ചിട്ടുള്ളത്‌.
2019 മുതൽ പുതിയ നിയമം വരികയാണെന്നും 2018 ഡിസംബർ 31 നു മുംബ്‌ സൗദിയിൽ നിന്ന് എക്സിറ്റിൽ പോകാത്തവർ പിന്നീട്‌ എക്സിറ്റ്‌ വിസയിൽ പോയാൽ മറ്റൊരു വിസയിൽ സൗദിയിലേക്ക്‌ വരാൻ 3 വർഷം കാത്തിരിക്കണം എന്നുമായിരുന്നു വ്യാജ പ്രചരണം.ഇത്തരം സുപ്രധാന വിഷയങ്ങളിൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ മാത്രം സ്വീകരിച്ചാൽ മതി എന്ന ജവാസാത്തിന്റെ പതിവ്‌ മുന്നറിയിപ്പ്‌ വീണ്ടും ആവർത്തിച്ചു.നിരവധി ആളുകൾ ഇത്തരം ഊഹാപോഹങ്ങൾ വരുംബോഴേക്ക്‌ ആശങ്കപ്പെടുകയും വാർത്തകളുടെ നിജസ്ഥിതി അറിയാതെ വാട്സപിലൂടെയും മറ്റും ഷെയർ ചെയ്യുകയും ചെയ്ത്‌ മറ്റുള്ളവരെയും പരിഭ്രാന്തരാക്കുകയും ചെയ്യുന്നത്‌ പലപ്പോഴും ആവർത്തിക്കുന്നതിനാലാണു ഔദ്യോഗിക വിഷയങ്ങളിൽ ഒഫീഷ്യൽ മാധ്യമങ്ങളിലെ വാർത്തകൾ മാത്രം അവലംബിക്കാൻ ജവാസാത്ത്‌ വീണ്ടും ആവശ്യപ്പെടുന്നത്‌.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here