വി.ബി.രാജൻ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി .

0
61

അമൃത്സർ, ഇന്ത്യൻ ജേർണലിറ്റ്സ് യൂണിയൻ ( IJU)ദേശീയ സെക്രട്ടറിയായി വി.ബി.രാജൻ തിരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബർ 27 ,28 തീയതികളിൽ അമൃത്സർ ഗുരു നാനാക് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ഒൻപതാമത് പ്ലീനറി സമ്മേളനമാണ് എതിരില്ലാതെ രണ്ടാം വട്ടവും സെക്രട്ടറിയായി വി ബി . രാജനെ തിരഞ്ഞെടുത്തത്.
സ്വരാജ്യത്തെ 26 സംസ്ഥാന ഘടകങ്ങളിലായി ഇരുപത്തി എണ്ണായിരത്തിലധികം അംഗങ്ങളുള്ള യൂണിയൻ ആഗോള സംഘടനയായ ഇൻറർ നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റിൽ (IFJ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഐ എഫ് ജെ യുടെ ഉപാധ്യക്ഷ പദവി ഇന്ത്യൻ ജേർണലിസ്റ്റ് സ് യൂണിയനാണ്.
മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുവാൻ സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റ് എസ് എൻ സിൻഹ അധ്യക്ഷതവഹിച്ചു. ആന്ധ്രാപ്രദേശിലെ മുതിർന്ന പത്രപ്രവർത്തകനും പ്രസ്കൗൺസിൽ ഓഫ് ഇന്ത്യ അംഗവുമായ അമർ ദേവുലപ്പള്ളി പുതിയ പ്രസിഡന്റായും ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റിന്റെ ഉപാധ്യക്ഷ കൂടിയായ സബീന ഇന്ദർജിത്ത് സെക്രട്ടറി ജനറലായും ചുമതലയേറ്റു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here