ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പലരും ഒരു ഗ്ലാസ്സ് പാല്‍ കുടിയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. നല്ല ഉറക്കത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് പാല്‍. ഇത് നല്ല ഉറക്കം ലഭിയ്ക്കാനും ആരോഗ്യത്തോടെ ഇരിയ്ക്കാനും സഹായിക്കുന്നു. എന്നാല്‍ ഉറക്കത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ അത് ഉറക്കത്തെ ഇല്ലാതാക്കുന്നു. വയര്‍ ഷേപ്പാവാന്‍ സിംപിള്‍ വഴികള്‍
മാത്രമല്ല ദഹന പ്രശ്‌നങ്ങളും മറ്റ് ചില പ്രശ്‌നങ്ങളും കൊണ്ട് പലരും ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇഴ കഴിച്ചാല്‍ എന്താണ് ഫലമെന്നും.റെഡ് മീറ്റാണ് രാത്രി കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ ഒന്ന്. ഇത് ദഹിക്കാന്‍ കുറേ സമയം എടുക്കുന്നു. അതിലുപരി ഉറക്കത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.പച്ചക്കറികള്‍ പച്ചക്കറി കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ രാത്രി പച്ചക്കറി കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ്.ഇതിലുള്ള ഫൈബര്‍ ഉറക്കത്തെ ഇല്ലാതാക്കുന്നു.ചിപ്‌സ് ചിപ്‌സ് കഴിച്ച് ഒരിക്കലും ഉറക്കം സുഗമമാക്കാം എന്ന് കരുതരുത്. കാരണം ചിപ്‌സ് എണ്ണമയമുള്ളതും ആരോഗ്യത്തിന് ദോഷകരവുമാണ്. ഇത് ഉറക്കത്തെ സാരമായി തന്നെ ബാധിയ്ക്കും.പാസ്ത ഇന്നത്തെ കാലത്ത് പാസ്ത കഴിക്കുക എന്നതൊക്കെ ഗമയായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ പാസ്ത കഴിയ്ക്കുന്നതിലൂടെ അത് നമ്മുടെ ഉറക്കത്തേയും ഇല്ലാതാക്കുകയാണ് എന്നാണ് സത്യം.ഐസ്‌ക്രീം അത്താഴശേഷം മധുരം കഴിക്കുന്ന ശീലക്കാരാണ് പലരും. എന്നാല്‍ മധുരം കഴിക്കുന്നത് ഉറക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഐസ്‌ക്രീം പോലുള്ള വസ്തുക്കള്‍ കഴിയ്ക്കുന്നത് സൂക്ഷിച്ച് വേണം.പിസ പിസയും ബര്‍ഗറും ഇല്ലാത്ത കാലത്തെക്കുറിച്ച് നമുക്ക് ചിന്തിയ്ക്കാന്‍ വയ്യ. ബര്‍ഗറൊക്കെ കഴിച്ചാല്‍ അത് ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ രാത്രിയിലെ ഉറക്കം കളയാന്‍ ഒരു കഷ്ണം പിസ മതി എന്നതാണ് സത്യം.ചോക്ലേറ്റ് ചോക്ലേറ്റ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചോക്ലേറ്റ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഉറക്കെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here