ഉപ്പ് കുറച്ച് ബിപി നിയന്ത്രിക്കാം.

0
45

അമിത രക്തസമ്മർദ്ദമാണ് പ്രായമായവരിൽ പ്രധാനമായും കാണുന്നത്. 40 വയസ്സ് കഴിഞ്ഞാൽ രക്തസമ്മർദ്ദം 136/ 86 നു മുകളിൽ ആകാതെ നോക്കണം. പ്രമേഹമുള്ള വൃദ്ധജനങ്ങളിൽ ബിപി 130/80 ൽ കൂടാതെ നോക്കണം. ബിപി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ പക്ഷാഘാതം പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ ആറുമാസം കൂടുമ്പോഴും ഹൃദയപ്രശ്നങ്ങൾ പോലുള്ള അപകട ഘടകങ്ങൾ ഉള്ളവർ 2 മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദം പരിശോധിക്കണം.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പലരും ഉപ്പ് പാടെ ഉപേക്ഷിക്കുന്നത് കാണാം ഇത് ശരിയല്ല മനുഷ്യശരീരത്തിലെ പ്രവർത്തനത്തിന് ദിവസവും ഏകദേശം അഞ്ച് ഗ്രാം ഉപ്പ് വേണം. അതുകൊണ്ട് ഉപ്പിന് അളവ് കുറയ്ക്കുകയാണ് വേണ്ടത്. പ്രിയപ്പെട്ടവരുടെ വേർപാട് ഒറ്റപ്പെടൽ വേണ്ടത്ര പരിഗണന കിട്ടാതെ വരിക തുടങ്ങിയ സാഹചര്യങ്ങൾ എല്ലാം മാനസികസംഘർഷം ഉണ്ടാക്കാം. ഇത് രക്തസമ്മർദ്ദത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കും. ഫ്രൈ ചെയ്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളും, അധികമായിട്ടും ഓയിൽ ഉപയോഗിച്ച് കഴിക്കുന്ന ഭക്ഷണങ്ങളും,ഉപ്പിലിട്ട് സുക്ഷിക്കുന്ന ഉൽപ്പന്നങ്ങൾ കഴിക്കുന്നതിലും രക്തസമ്മർദ്ദം കൂട്ടാൻ സാധ്യതയുണ്ട്. തലചുറ്റലൊ, ക്ഷീണമോ, വിഷാദമോ പോലുള്ള അസ്വസ്ഥതകൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കാവുന്നതാണ്.
ഡോ.സാജിദ് കടക്കൽ
റാസൽഖൈമ,യുഎഇ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here