അനാവശ്യ രോമവളര്‍ച്ച;ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

0
44

സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും അനാവശ്യ രോമവളര്‍ച്ച. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന്റെ പല അവസ്ഥകളും പലപ്പോഴും അനാവശ്യ രോമവളര്‍ച്ചയുടെ കാരണങ്ങളില്‍ ഒന്നാണ്. സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ബാധിക്കുന്നത്. ഇത് പലപ്പോഴും സ്ത്രീകളില്‍ അതാമവിശ്വാസം കെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം. ഇതിനെ ഇല്ലാതാക്കാന്‍ ഇടക്കിടക്ക് വാക്‌സ് ചെയ്യുന്നവരാണ് പലരും. പലപ്പോഴും ഇത് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അലര്‍ജിയും മറ്റും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ വേദന വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു മാര്‍ഗ്ഗവും പരീക്ഷിക്കണ്ട. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കയെന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് ്‌നാവശ്യ രോമത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തേനും മഞ്ഞളും

തേനും മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഏത് വിധത്തിലും ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണ്. മുഖത്തെ അനാവശ്യ രോമങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു

ഉരുളക്കിഴങ്ങ് നീര്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. പലപ്പോഴും അമിത രോമവളര്‍ച്ച എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഉരുളക്കിഴങ്ങ് നീര് നല്ലതാണ്. ഉരുളക്കിഴങ്ങ് നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്‍പം ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു.

തേനും പഞ്ചസാരയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് അമിത രോമ വളര്‍ച്ച. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പഞ്ചസാരയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ലൊരു വാക്‌സ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here