അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്

0
107

അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെയ്ക്കുന്ന തരത്തിൽ വാഹനങ്ങള്‍ ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകള്‍ പതിക്കും.

സ്വന്തം ജീവന് പുറമെ റോഡിലെ മറ്റുള്ളവര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഡ്രൈവര്‍മാരെ ശക്തമായി നേരിടുമെന്നാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ഡ്രൈവിങ് ലൈസന്‍സില്‍ 24 ബ്ലാക് പോയിന്റുകള്‍ പതിക്കപ്പെട്ടാല്‍ ലൈസന്‍സ് നഷ്ടമാകും. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാവുന്ന തരത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധിയില്‍ പെട്ടാല്‍ ഒറ്റയടിക്ക് തന്നെ 23 ബ്ലാക് പോയിന്റുകള്‍ നല്‍കും. ഇത്തരത്തില്‍ ഒരു മാസത്തിനിടെ 53 പേര്‍ക്ക് ഒറ്റയടിക്ക് 23 ബ്ലാക് പോയിന്റുകള്‍ നല്‍കിയെന്നും അബുദാബി ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here