ചുവന്ന തെരുവുകൾ

0
144

എത്ര മൂർച്ചകൾ ആഴ്ന്നിറങ്ങിയിട്ടാവണം
ഓരോ ചുവന്ന തെരുവുകളും
ഇരുട്ടി വെളുക്കുന്നത്.

എത്ര നോവുകളിൽ
ഉള്ളുപൊള്ളിയിട്ടാവണം
ഓരോ പെണ്ണും
ഒരു കൊടുങ്കാറ്റിന്
കീഴടങ്ങുന്നത്.

എത്ര കടലുകൾ
ഒരുമിച്ചലയടിച്ചാ-
ർത്തിട്ടാവണം
പുറമെ ഇത്ര
ശാന്തമായവൾ
മൗനം നടിക്കുന്നത്.

അത്രമേൽ ഉയരത്തിൽ
നിന്നാ ചതുപ്പിലേക്ക്
വീണതു
കൊണ്ടു തന്നെയാവണം
രക്ഷപ്പെടു ത്താൻ
നീട്ടിയ കരങ്ങളിലേ-
ക്കെത്തി
പ്പെടാൻ കഴിയാതെ
വീണ്ടും വീണ്ടുമാ-
ചതുപ്പിലേക്കവൾ
താഴ്ന്നു താഴ്ന്നു
പോകുന്നത്……………

–രേഷ്മ ജഗൻ !

SHARE

LEAVE A REPLY

Please enter your comment!
Please enter your name here