മഴ;നിന്നെക്കാൾ പ്രിയപ്പെട്ടതെന്തോ അതാണെനിക്ക് മഴ.

0
123

നിന്നെക്കാൾ പ്രിയപ്പെട്ടതെന്തോ
അതാണെനിക്ക് മഴ……..

പലപ്പോഴും പലരോടും എന്നെ
ദേഷ്യം പിടിപ്പിച്ചതും അവളാണ്….

സ്കൂൾ യൂണിഫോമിൽ ചളി തെറിപ്പിച്ച
വള്ളി ചെരുപ്പിനോട് …

മഴത്തുള്ളികൾക്ക് ചുംബിക്കാൻ
കണ്ണൊന്നു ചേർത്തണച്ചു
ജനൽവരികളിലൂടെ മുഖമുയർത്തും മുൻപേ ഷട്ടറുകൾ വലിച്ചടക്കുന്ന
ബസ് ലെ കിളിയോട് …….

ചിലപ്പോഴൊക്കെ മഴക്കൊന്നു കയറിവരാൻ സമ്മതിക്കാതെ കാറ്റു വീശും മുൻപേ
വാതിൽ ചേർത്തണക്കുന്ന അമ്മയോട്……എല്ലാം…..

ആദ്യപ്രണയത്തിനൊപ്പവും
അവളുണ്ടായിരുന്നു……
കാഴ്ചക്കാരിയായോ അതോ
കൂട്ടുകാരിയായോ എന്നറിയാതെ…….

മഴപെയ്തു തോർന്ന നനഞ്ഞ ഇടവഴികളിലെ പുളിമരത്തിന്റെ കൊമ്പിലെ മഴത്തുള്ളികൾ
എന്റെ ദേഹത്തേക്ക് അവൻ കുടഞ്ഞു വീഴ്ത്തുമ്പോൾ അവനെക്കാളേറെ
എനിക്ക് പ്രിയം ആ വെള്ളത്തുള്ളികളോടായിരുന്നു….
.
ഒടുവിലൊരു മഴക്കാലത്തു പ്രണയം
യാത്ര പറഞ്ഞകലുമ്പോൾ
അവനോടൊന്നിച്ചു നനയാൻ കൊതിച്ച മഴ
എന്റെ കണ്ണിലൂടെ പെയ്തിറങ്ങിയപ്പോഴും
മഴയെനിക്ക് കൂട്ടായിരുന്നു……

ആരും കാണാതെ അവളിലൂടെ ഒഴുകിയിറങ്ങിയ എന്റെ കണ്ണുനീർ അവളോടുള്ള പ്രണയം പറഞ്ഞിരുന്നോ എന്തോ…… കാരണം അവളെനിക്കൊപ്പമുണ്ടായിരുന്നു എന്നും……

ഒരുപക്ഷേ ഞാൻ ആഗ്രഹിച്ചപ്പോഴൊക്കെ…..

ഇടക്കെപ്പോഴോ അവളെന്നെയോ ഞാൻ
അവളെയോ മറന്നിരുന്നു……
പക്ഷേ കാലങ്ങൾക്കിപ്പുറവും തനിച്ചായിപ്പോയ വഴിയിൽ എന്നെ വീണ്ടും കാത്തുനിന്നത് അവളായിരുന്നു…

വീണ്ടും എനിക്കായൊരു പ്രണയസമ്മാനവും
കൊണ്ട് അവൾ എന്നിലേക്കെത്തിയപ്പോഴും അവളോളം പ്രണയം അവനു നൽകാൻ
എനിക്ക് കഴിയില്ലായിരുന്നു……

കാരണം അവളെന്റെ ആദ്യ പ്രണയമാണ്….
പക്ഷേ ഇന്നും ഓരോ കണ്ടു മുട്ടലുകൾക്കും
ഓരോ യാത്രകൾക്കും ഒപ്പം അവൾ ഞങ്ങളോടൊപ്പമുണ്ട്……

ചിലപ്പോഴൊക്കെ അവനെ അസൂയപ്പെടുത്തും
വിധം എന്നെ പ്രണയിച്ചു കൊണ്ട്………

എഴുതിയത്….മീനു……..

 

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here