കരുത്തനായി ഹ്യൂണ്ടായുടെ സാൻ‌ട്രോ ഇന്ത്യൻ വിപണി കീഴടക്കാൻ വീണ്ടും

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറ സാനിധ്യമായിരുന്ന ഹ്യൂണ്ടായുടെ സാൻ‌ട്രോ ഇന്ത്യൻ വിപണി കീഴടക്കാൻ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. പൂർണ്ണമായും പുത്തൻ രൂപമെടുത്താണ് വാഹനത്തിന്റെ തിരിച്ചു വരവ്. 3.9 ലക്ഷം മുതൽ 5.46 ലക്ഷം വരെയാണ്​ സാൻട്രോയുടെ വിവിധ മോഡലുകളുടെ ഇന്ത്യയിലെ വിപണി വില.

പഴയ ടോൾബോയ്​ഡിസൈനിൽ തന്നെയാണ് വാഹനം രണ്ടാമതും അവതാരമെടുത്തിരിക്കുന്നത് എങ്കിലും ആകെ മൊത്തത്തിൽ യുവത്വം തുടിപ്പ് നൽകുന്ന മാറ്റങ്ങളണ് പുതിയ സാൻട്രോക്ക് നൽകിയിരിക്കുന്ന. പുതുക്കിയ ഗ്രില്ലുകളും ഹെഡ് ലാമ്പുകളും ഐ 10ന് സമാനമായി തോന്നും.

പുറത്തുനിന്നുള്ള കാഴ്ചകളിലേതിനേക്കാൾ വാഹനത്തിൽ ഒരുക്കിയിരികുന്ന അത്യാധുനിക സംവിധനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കീലെസ് എൻട്രി, റിയർ എ സി വെന്റ്, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമെന്റ്​ സിസ്റ്റം, റിവേഴ്സ്​കാമറ, റിയർ പാർക്കിങ്​ സെൻസറുകൾ, ഡ്യുവൽ എയർബാഗ്​, എ ബി എസ്​, ഇ ബി ഡി തുടങ്ങി മികച്ച ഡ്രൈവിങ് കംഫർട്ട് നൽകുന്ന സംവിധാനങ്ങൾ ഈ സെഗ്‌മെന്റിലെ മറ്റു വാഹങ്ങളിൽ നിന്നും സാൻട്രോയെ വ്യത്യസ്തനാക്കുന്നു.

68 ബി എച്ച്​ പി കരുത്തും 99 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് സാൻട്രോയുടെ കുതിപ്പിന് പിന്നിൽ. 5 സ്പീഡ്​ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്​മിഷനുകളിൽ സാൻട്രോ ലഭ്യമാകും. സി എൻ ജി ഓപഷനിലും വാഹനം വിപണിയിലെത്തും. വിപണിയിൽ നിന്നും ഐ 10 പിൻ‌വലിച്ച് സാൻട്രോയെ മാത്രം നിലനിർത്തിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *