‘നന്മയുടെ ചോരപ്പാടുകൾ ‘ , രക്തദാതാക്കൾക്ക് മലനാട് ന്യൂസിന്റെ ബിഗ് സല്യൂട്ട് .

0
243

Kochi : സംസ്ഥാനത്തെ രക്തദാതാക്കളുടെ സംഘടനകളേയും പ്രതിനിധികളേയം മലനാട് ന്യൂസ്’ ബിഗ് സല്യൂട്ട് എന്ന പരിപാടിയില്ല ടെ ആദരിച്ചു, എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിലുളളവർ പങ്കെടുത്തു.ഹൈബി ഈഡൻ എം.എൽ.എ  ഉത്ഘാടനം നിർവ്വഹിച്ചു. .രക്തദാനം ഒരു വിഭാഗത്തിന്റെ മാത്രം കടമയാണെന്ന് കരുതുന്ന വലിയൊരു ജനവിഭാഗം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും .അവരെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കും ഒരു പുഞ്ചിരി പോല്ല തിരിച്ചു പ്രതീക്ഷിക്കാതെ രാവും പകലും സേവന സന്നദ്ധരായി നിലകൊള്ളുന്ന രക്തദാതാക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നേടാനും  മലനാട് ന്യൂസ് മുന്നോട്ട് വക്കുന്ന സംവാദപരമ്പര ബിഗ് സല്യൂട്ടിന് സർവ്വാത്മനാ എല്ലാ പിന്തുണയും നൽകുമെന്നും ഉത്ഘാടന പ്രസംഗത്തിൽ ഹൈബി ഈഡൻ പറഞ്ഞു.

ലോക്സഭാ എം.പി .റിച്ചാർഡ് ഹേ ആദരപത്രവും, ഫലകവും വിതരണം ചെയ്തു .ബന്നി ജനപക്ഷം അദ്ധ്യക്ഷനായ ചടങ്ങിൽ മലനാട് ന്യൂസ് മാനേജിംഗ്‌ ഡയറക്ടർ ആർ.ജയേഷ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ജേർണ്ണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ ആശംസാ പ്രസംഗം നടത്തി
തുടർന്ന് നടന്ന ചർച്ച ‘നന്മയുടെ ചോരപ്പാടുകൾ ‘ ഡോക്ടർ.ഷാഹുൽ ഹമീദ് വിഷയാവതരണം നടത്തി. നിയമ സംബന്ധമായ സംശയങ്ങൾക്ക് അഡ്വ.സി.വി. മനുവിൽസൻ മറുപടി നൽകി .സൂപ്പർ ഗ്ലോബ് അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായ മലയാളി അർച്ചനാ രവി ,കെ.പി.രാജഗോപാൽ ,ജയശങ്കർ അറക്കൽ , സി.വി.രാജഗോപാൽ എന്നിവർ സംസാരിച്ചു , മലനാട് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ പ്രവീൺ, ഈങ്ങമണ്ണ നന്ദി പറഞ്ഞു

മറ്റാരും അറിയാതെ നിശബ്ദരായി സന്നദ്ധസേവനം നടത്തുന്ന നിരവധി സുമനസുകളുണ്ട് നമുക്കുചുറ്റും ..ആരെന്നറിയാത്ത സഹജീവികൾക്കായി പാതി മെയ്യോ ജീവരക്തമോ പകർന്നു നൽകുന്ന നിങ്ങളെയല്ലേ സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും സത്യത്തിൽ ആദരിക്കേണ്ടത് ..ഒരു ആദരവ് എന്നതിലുപരി ഈ മനുഷ്യായുസിൽ മറ്റുള്ളവർക്കായി മനസ് നീക്കിവച്ചവർ തമ്മിലൊന്നു കാണാൻ പരസ്പരം തിരിച്ചറിയാൻ ഒപ്പം നിങ്ങളുടെ ശബ്ദം ഒരു സാമൂഹിക മാറ്റത്തിന് കാരണമാകുമെങ്കിൽ അതിന് മലനാട് ടിവി ഒരു വേദിയൊരുക്കുകയാണ് ..നിലക്കാത്ത പരമ്പരകളായി മലനാട് ടിവിയിലൂടെ അത് ലോകം കാണട്ടെ ..മനസിന്റെ അടിത്തട്ടിൽ നിന്നും ഒരു സല്യൂട്ട് ..ബിഗ് സലൂട്ട് …

നിയമസംബന്ധമായ വിഷയങ്ങൾക്ക് വേദിയിൽ മറുപടി നൽകിയ അഡ്വ .സി .വി മനുവിൽസൺ പറയുന്നു
“രക്തദാതാക്കളെ സ്നേഹം നൽകി ആദരിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് രണ്ട് വാക്ക് സംസാരിക്കാനായി.

വേറിട്ട അനുഭവമായിരുന്നു അത്.

സമ്പൂർണ്ണ സേവന മാധ്യമമായി പ്രവർത്തിക്കുന്ന മലനാട് ടിവിയും ജനപക്ഷവും ചോർന്നൊരുക്കിയ ചടങ്ങിൽ നൂറുകണക്കിന് സേവന സന്നദ്ധരായ രക്തദാതാക്കളെ സ്മരിച്ചു; ആദരിച്ചു.

അവർക്ക് ചോദിക്കാൻ ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ:

സമയം തികഞ്ഞില്ല, എല്ലാം കേട്ട് മറുപടി നൽകാൻ. എങ്കിലും ഒന്നു പറയാം, 1998 ലെ ഒരു സുപ്രീം കോടതി വിധിന്യായത്തെ തുടർന്നുണ്ടായ ദേശീയ രക്ത നയമാണ്, അല്ലെങ്കിൽ, ഒരു രക്ത നയം മാത്രമാണ്, ഇന്നും നമ്മൾക്കുള്ളത്.

ഈ മേഖലയിലെ ഒരു പ്രശ്നവും പരിഹരിക്കുവാൻ പര്യാപ്തമല്ല ഇത്:

വേണ്ടത്, ശക്തമായ ഒരു നിയമമാണ്.
ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളേയും മനസ്സിലാക്കി നിർമ്മിക്കപ്പെടേണ്ട, സുശക്തമായ ഒരു നിയമം:
ഇന്ത്യൻ രക്ത നിയമം.”
Thanks 🙏 to Advocate C V Manuvilsan

ഏറെ ബുദ്ധിമുട്ടിയാണ് സ്ത്രീകളടക്കമുള്ള രക്തദാതാക്കൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പരിപോആദിയിൽ പങ്കെടുക്കാനെത്തിയത് ..രാത്രിവൈകിയാണ് പലരും വീടെത്തിയത് ..

ട്രെയിനിൽ തിരികെയുള്ള യാത്രയ്ക്കിടയിൽ അൽപനേരം

എങ്ങിനെ നിങ്ങളോരോരുത്തരോടും നന്ദി പറയണമെന്ന് അറിയില്ല , പ്രളയം നൽകിയ മുറിവ് ഉണങ്ങും മുമ്പ് നൻമയുടെ ചോരപ്പാടുകളുള്ള ഓരോരുത്തരും ഒത്തുകൂടിയത് മറ്റ് അസoബന്ധ ചർച്ചകൾക്കല്ലല്ലോ ,, ഈശ്വരന്റ ബ്രഹ്മചര്യം പോലും ചർച്ചാവേദിയാകുന്ന ഭാരത മാധ്യമ സമുദ്രത്തിൽ ലവലേശം ലവണം കലരാത്ത മഴത്തുള്ളിയാവാൻ മലനാട് ടിവിയെ പ്രാപ്തമാക്കാൻ നൻമയുടെ ചോരപ്പാടുള്ള നിങ്ങളുടെ സ്നേഹ ഹസ്തം നൽകി ഞങ്ങളെ നിങ്ങളുടെ നെഞ്ചകത്തോട് ചേർത്തു പിടിക്കുമ്പോൾ തികച്ചും വാക്കുകളില്ല ,,, കോടി പ്രണാമം
                   ഈ എളിയ പരിശ്രമത്തിന് സാന്നിധ്യമേകാൻ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്ന് എത്തിയ രക്തദാന പ്രവർത്തകർക്ക് ടീം മലനാട് ന്യൂസിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെട്ടത്തട്ടെ ,, ഒപ്പം മഹാരാജാസ് കോളജിലെ നാടക സംഘാംഗങ്ങൾക്കും എൻ.എസ് ,എസ് വാളന്റിയർമാർക്കും അദ്ധ്യാപികമാർക്കും നന്ദി , പ്രിയ ലോക്സഭാ എം.പി. റിച്ചാർഡ് ഹെ., ഇന്ത്യൻ ജേർണ്ണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ ,ബെന്നി ജന പക്ഷം ,കെ.പി.രാജഗോപാൽ ,സൂപ്പർ ഗ്ലോബ് അന്താരാഷ്ട്ര സൗന്ദര്യ മത്സര വിജയി അർച്ചനാര വി.ജയശങ്കർ അറക്കൽ ,ഡോക്ടർ.ഷാഹുൽ ഹമീദ് ,അഡ്വ.സി.വി. മനുവിൽസൻ , സി.ജി. രാജഗോപാൽ എന്നിവർക്കും നന്ദി പ്രകാശിപ്പിക്കട്ടെ ,ഈ പ്രോഗ്രാമിന്റെ നടത്തിപ്പിനായി മലനാട്
ടിവിയോടൊപ്പം സ്പോൺസർഷിപ്പ് നൽകി ചേർന്നുനിന്ന അജിത്ത് ക്യപ ,ജയൻ അമൃത ,അൻസാർ മുംബൈ ,ബി ,ഡി.. കെ ,ജനപക്ഷം .ജെ.പി. എസ് ഹെൽത്ത് കെയർ .എന്നിവരോടും നന്ദി പ്രകാശിപ്പിക്കട്ടെ
 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here