നന്മയുടെ ചോരപ്പാടുകൾ

0
86

ജീവിതത്തിലെ ഒരു നിർണ്ണായക നിമിഷത്തിൽ നാലു ചുമരുകൾക്കുള്ളിൽ നിന്നും വിശ്വം കാക്കുന്ന ഈശ്വരനേക്കാൾ മൂല്യം നൽകിയിരുന്നവർ എന്നാൽ പിന്നീട് സൗകര്യം പൂർവ്വം നാം മറന്നു പോയ ചിലർ ….

പാതിരാവെന്നോ , പെരുംമഴയെന്നോ , പൊരിവെയിലെന്നോ നോക്കാതെ ഒഴിവു കഴിവുകളൊന്നും പറയാതെ ,തിരിച്ചൊരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ ഒരു ജീവൻ തന്നാലാവും വിധം ഭൂമിയിൽ നിലനിർത്താൻ നിസ്വാർത്ഥനായി ഇറങ്ങിത്തിരിക്കുന്ന ഒരാളെയെങ്കിലും നിങ്ങൾക്ക് പരിചയമില്ലെ …..
നമുക്കിടയിലുണ്ട് അവർ ….,
നമ്മളിലൊരാളായി ,യാതൊരു അവകാശവാദങ്ങളുമില്ലാതെ ,അംഗീകാരങ്ങളൊന്നും ആഗഹിക്കാതെ ഒരുപാടു പേർ ….
അവരിലെ നന്മയെ ആദരിക്കേണ്ടത് നമ്മളാണ് …
അതേ …. സ്വന്തം ജീവരക്തവും ജീവാവയവങ്ങളും അന്യന്റെ ജീവരക്ഷയ്ക്കു വേണ്ടി നീക്കിവച്ച സുമനസ്സുകളെ ഇന്ത്യയിലെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ ‘മലനാട് ന്യൂസ്’ ബിഗ് സല്യൂട്ട് എന്ന തുടർപരിപാടിയുടെ ആദ്യ പടിയായി രക്തദാതാക്കളെയും രക്തദാന സംഘടനകളെയും ഒക്ടോബർ 13 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എറണാംകുളം ചവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ സാമൂഹ്യ-സേവന രംഗത്തെയും സാംസ്ക്കാരി-രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ആദരിക്കുന്നു .

വരൂ ,ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് നൽകി നമുക്കവരെ ആദരിക്കാം

ഒരു ബിഗ് സല്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here