ശ്രീ ധർമ്മ ശാസ്താവും ഭാര്യമാരും …

  0
  209

   

  ധർമ്മ ശാസ്താവ് – ധര്മ്മം എവിടെ ക്ഷയിക്കുന്നുവോ അതിനെ പുനസ്ഥാപിക്കാന്‍ ആയി അവതരിക്കുന്ന അവതാരങ്ങളെ
  ധര്മ്മ ശാസ്താവ് എന്ന് പറയുന്നത്.ശ്രീരാമന് ശ്രീ കൃഷ്ണന് എന്നൊക്കെ ഉള്ളത് പോലെ വ്യക്തി സങ്കല്പ്പം അല്ല.

  അങ്ങിനെ ഉള്ള ശാസ്താവ് അയ്യപ്പന്
  ആയിരിക്കണം അതായത് 5ഇന്ദ്രിയ ങ്ങളെയും നിയന്ത്രിച്ചവാന്,അങ്ങിനെ ഉള്ളവന് പുലിവാഹനനും ആയിരിക്കണം,അതായത്
  തന്റെ ഉള്ളിലുള്ള കാമം ക്രോധം മുതലായ മൃഗം അഥവാ പുലിയെ മെരുക്കിയവൻ.
  ഈ അവതാരങ്ങളില് ശിവന്റെയും
  മോഹിനിയുടെയും പുത്രനായി ജനിച്ചു സമയം വന്നപ്പോള് മണികണ്ഠന് എന്നാ പേരോട് കൂടി
  പാണ്ഡ്യ രാജാവായ രാജശേഖരന്റെ വളര്ത്തു
  പുത്രനായി വന്നു മഹിഷീ മര്ദ്ദനത്തിനു ശേഷം
  തപസ്സിനായി പോയി ശാസ്താവില് ലയിച്ച ശാസ്താ വിന്റെ കഥയാണ് നാം കേട്ടിട്ടുള്ളത്.

  എന്നാല് പിന്നെയും ശാസ്താവ് ഉണ്ട്.ശാസ്താവ് ഹരിഹര സുതന് ആണ് ,ഇവിടെ ഹരിയും ഹരനും
  പുരുഷന്മാര് അപ്പോള് ശരീര ബീജം അല്ല പിന്നെ ഏതു ബീജം ? മന്ത്ര ബീജം,ഹരിയുടെ മന്ത്രം നാരായണ അതിന്റെ ബീജം രാ ഹരന്റെ മന്ത്രം നമശ്ശിവായ അതിലെ ബീജം മ അപ്പോള് ഹരിഹര ബീജം രാമ അതായത് രാമനും ധര്മ്മ ശാസ്താവ് ആണ് എന്ന് സാരം ഈ രാമന് എന്നാ ശാസ്താവിന്റെ കൂട്ടുകാരന് ആണ് വാപരന് അതായത് ഹനുമാന്.
  ഉയരങ്ങളിലേക്ക് കുതിക്കുന്നവന് ബ്രഹ്മാവി നോളം ആയുസ്സുള്ളവന് മോക്ഷ പ്രാപ്തിക്കു
  അടുത്ത്തെത്തിയവന് എന്നൊക്കെ ആണ് വാപരന് എന്നതിന് അര്ത്ഥം ഇതെല്ലാം
  യോജിക്കുന്നത് ഹനുമാന് ആണ്.

  പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കുന്നു.പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാ സമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയ ഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാ സമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.

  ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്‍പ്പം തമിഴ്‌നാട്ടിലാണു കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്. ശാസ്താതിരുക്കല്ല്യാണ മഹോത്‌സവങ്ങള്‍ പല തമിഴ്ശാസ്താക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നു. ശാസ്താവിന്റെ വിവാഹം സംബന്ധിച്ച് തമിഴകത്തുള്ള ഐതിഹ്യങ്ങള്‍ ഇങ്ങനെതാണ്. ആര്യങ്കാവ് ക്ഷേത്രത്തില്‍ വച്ചാണു ശാസ്താവു പ്രഭാദേവിയെ വിവാഹം കഴിച്ചത് എന്ന് ഒരൈതിഹ്യം. സൗരാഷ്ട്രയില്‍ നിന്നും പാണ്ഡ്യരാജ്യത്തു കുടിയേറിയ ബ്രാഹ്മണ സമൂഹത്തിലെ ഒരു സംഘം തെങ്കാശിയില്‍ നിന്നും പന്തളത്തേയ്ക്ക് വരുന്നവഴിയില്‍ ആര്യങ്കാവുവെച്ച് കാട്ടാനകളുടെ ആക്രമണത്തിനു ഇരയായി. അവരുടെ പ്രാര്‍ത്ഥന ശ്രവിച്ച ശാസ്താവ് അവിടെ പ്രത്യക്ഷനായി കാട്ടാനകളെ അകറ്റി അവരെ രക്ഷിച്ചു. അതില്‍ സന്തുഷ്ടനായ ഒരു ബ്രാഹ്മണന്‍ തന്റെ പുത്രിയെ ശാസ്താവ് പത്‌നിയായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭക്തന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ശാസ്താവു പ്രഭാദേവിയെ പരിണയിച്ചു.


  ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ധനുമാസത്തില്‍ തൃക്കല്ല്യാണ മഹോത്‌സവം ആര്യങ്കാവു ക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. നേപ്പാള്‍ രാജാവിന്റെ പുത്രിയാണു പുഷ്‌കലാ ദേവിയെന്നും ചേരരാജപുത്രിയാണു പൂര്‍ണ്ണാദേവിയെന്നും ഒരൈതിഹ്യം. ചേരരാജാവിനെ വനത്തില്‍ വെച്ച് ദുഷ്ടശക്തികള്‍ ആക്രമിച്ചു. ഭീതനായ രാജാവ് ശാസ്താവിനെ സ്മരിച്ചു. ഭഗവാന്‍ അവരെ തുരത്തിയോടിച്ചു. ചേരരാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ പുത്രി പൂര്‍ണ്ണയെ ഭഗവാന്‍ പത്‌നിയായി സ്വീകരിച്ചു എന്നുമാണ് ഒരു വിശ്വാസം. മറ്റൊന്ന് തന്റെ അഭ്യുന്നതിക്കായി നേപ്പാള്‍ രാജാവ് സ്വപുത്രിയെ തന്നെ ബലി കൊടുക്കുവാന്‍ തീരുമാനിച്ചു. ശിവഭക്തയായ പുഷ്‌ക്കല ഭഗവാനെ അഭയം പ്രാപിച്ചു. ഭക്തയെ രക്ഷിക്കുവാന്‍ മഹാദേവന്‍ ശാസ്താവിനെ നിയോഗിച്ചു. ശാസ്താവിന്റെ വാക്കുകള്‍ കേട്ട് ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞ രാജാവ് പുത്രിയെ ശാസ്താവിനു സമര്‍പ്പിച്ചു. ശാസ്താവ് പുഷ്‌ക്കലയെ വിവാഹം ചെയ്തു എന്നതാണ്..
  റിപ്പോർട്ട് ;രാജേഷ് പറമ്പിൽ

  SHARE

  LEAVE A REPLY

  Please enter your comment!
  Please enter your name here