ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ഇന്ന് തിയേറ്ററുകളിലേക്ക് ..

0
162

 

സോഹൻ റോയ് പ്രൊജക്റ്റ്‌ ഡിസൈനർ ആയി ബിജു മജീദ് സംവിധായകനായി ഷിബുരാജ് കെ യുടെ തിരക്കഥയിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നസിനിമയാണ്ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ നായകനായി പുതുമുഖം വിപിൻ മംഗലശ്ശേരിയും നായികയായി മിയശ്രീയും എത്തുന്നു . കൂടാതെ സമർത്ഥ്‌ അംബുജാക്ഷൻ ഹൃദ്യസിൻസീലക്ഷ്മി അതുൽ എന്നീ പുതുമുഖ അഭിനേതാക്കൾ ശിവജി ഗുരുവായൂർ, സീമ ജി നായർ, ലാലു അലക്സ്‌, സുനിൽ സുഗത, പാഷാണം ഷാജി, ജാഫർ ഇടുക്കി, കോട്ടയം പ്രതീപ്, സന്തോഷ് കീഴാറ്റൂർ ബോബൻ സാമുവേൽ മഞ്ചു എന്നിവരോടൊപ്പം നായികാ നായകൻമാരായി വെള്ളിത്തിരയിലെത്തുന്നു സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും മത്സരിച്ചഭിനയിച്ചിരിക്കുന്ന ഒരു ചിത്രം കൂടിയാണിത് . പിസി ലാൽ ഛായാഗ്രഹണം നിർവ്വഹിച്ച് ജോൺസൻ ഇരിങ്ങോൽ എഡിറ്റിങ്‌ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജു റാം ആണ്. പ്രഭിരാജ് നടരാജൻ കോ പ്രൊഡ്യൂസറും അഭിനേതാവുമായി എത്തുന്ന ഈ ചിത്രത്തിൽ ശ്യാം കുറുപ്പ്, മുകേഷ് നായർ ബേസിൽ ജോസ് , ജോൺസൻ ഇരിങ്ങോൾ ഹരികുമാർകവിത വിജയ്എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു . സജി അലീനയാണ് സ്റ്റിൽ ഫോട്ടോഗ്രഫി.

, ട്വിസ്റ്റോടു ട്വിസ്റ്റും സ്റ്റണ്ടോടു സ്റ്റണ്ടും ആദ്യാവസാനം കോമഡിയും തട്ടുപൊളിപ്പൻ ഡാൻസും പാട്ടും ഉള്ള ഒരു ബിഗ് ബജറ്റ് ചിത്രം എന്നൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കുടുംബ ചിത്രമായി ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ .ഇന്ന്ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ സിനിമ ശ്വാസമായി കൊണ്ടുനടക്കുന്ന കുറെ സുഹൃത്തുക്കളുടെ സ്വപ്നം കൂടിയാണ് പൂർത്തിയാകുന്നത് … അഭിനയ – സാങ്കേതിക തലങ്ങളിൽ കന്നിയങ്കത്തിനൊരുങ്ങുന്ന 175 പേരുടെ സ്വപനമാണ് ഈ സിനിമ.സാമൂഹ്യപ്രസക്തിയുള്ള പല വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ഈ ചിത്രത്തിന് മികച്ച തുടക്കം ആണ് കിട്ടിയിരിക്കുന്നത് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here