ആദ്യ ജീവകാരുണ്യ വാർത്താ ചാനൽ മലനാട് ടീവി വേറിട്ടൊരു പരമ്പരയുമായി നിങ്ങളുടെ നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ് …മറ്റാരും അറിയാതെ നിശബ്ദരായി സന്നദ്ധസേവനം നടത്തുന്ന നിരവധി സുമനസുകളുണ്ട് നമുക്കുചുറ്റും ..ആരെന്നറിയാത്ത സഹജീവികൾക്കായി പാതി മെയ്യോ ജീവരക്തമോ പകർന്നു നൽകുന്ന നിങ്ങളെയല്ലേ സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും സത്യത്തിൽ ആദരിക്കേണ്ടത് ..ഒരു ആദരവ് എന്നതിലുപരി ഈ മനുഷ്യായുസിൽ മറ്റുള്ളവർക്കായി മനസ് നീക്കിവച്ചവർ തമ്മിലൊന്നു കാണാൻ , പരസ്പരം തിരിച്ചറിയാൻ , ഒപ്പം നിങ്ങളുടെ ശബ്ദം ഒരു സാമൂഹിക മാറ്റത്തിന് കാരണമാകുമെങ്കിൽ അതിനും മലനാട് ടിവി ഒരു വേദിയൊരുക്കുകയാണ് ..നിലക്കാത്ത പരമ്പരകളായി മലനാട് ടിവിയിലൂടെ അത് ലോകം കാണട്ടെ ..മനസിന്റെ അടിത്തട്ടിൽ നിന്നും ഒരു സല്യൂട്ട് ..ബിഗ് സലൂട്ട് …ആദ്യ ഘട്ട ചിത്രീകരണം ഒക്ടോബർ 13 ഉച്ചക്ക് രണ്ടുമുതൽ അഞ്ചു വരെ കൊച്ചി മഹാരാജാസ് കോളേജിൽ .. തുടർച്ചയായി രക്തദാനം സേവനമായി ചെയ്യുന്നവർക്ക് ഈ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാം നിങ്ങളുടെ പേര് , പ്രതിനിധാനം ചെയ്യുന്ന സംഘടന , സ്ഥലം , ബ്ലഡ് ഗ്രൂപ്പ് എന്നിവയാണ് റജിസ്ട്രേഷനായി ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടത്.. രജിസ്ട്രേഷന് യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല