പ്രശസ്ത ​ സം​വി​ധാ​യ​കൻ ത​മ്പി ക​ണ്ണ​ന്താ​നംഅ​ന്ത​രി​ച്ചു

0
82

 

പ്രശസ്ത ​ സം​വി​ധാ​യ​ക​നും നടനും നിർമ്മാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നം (65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 80-90 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യം അറിയിച്ചയാളായിരുന്നു കണ്ണന്താനം.

ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു.

കൂടാതെ മൂന്നു ചിത്രങ്ങൾക്കു തിരക്കഥ എഴുതി. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോൾ‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടക്കും‍

SHARE

LEAVE A REPLY

Please enter your comment!
Please enter your name here