കാലങ്ങൾക്കുമുമ്പേ പ്രളയത്തെ പ്രവചിച്ച കാന്തല്ലൂർ സ്വാമി ശ്രദ്ധേയനാകുന്നു ..

0
429

കാന്തല്ലൂർ: കാന്തല്ലൂർ ഉഗ്രപ്രത്യംഗിരാ ദേവീ ക്ഷേത്രത്തിലേക്ക് രാശിയില്ലാ പ്രവചനം നടത്തുന്ന കാന്തല്ലൂർ സ്വാമിയെത്തേടി രാഷ്ട്രീയക്കാരടക്കം വിവിധദേശവാസികൾ എത്തുകയാണ് ..

                    2004 ൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കൂനൂർമഠം എന്ന മാന്ത്രിക നോവൽ വായിച്ചവർക്കു ഒരുപക്ഷെ കാന്തല്ലൂർ സ്വാമിയുടെ പ്രവചനം ഓർമ്മയുണ്ടാകും ..ഭൂമിയ്ക്കുനിരക്കാത്ത കർമ്മങ്ങൾ ആര് ചെയ്താലും ഭൂമി പ്രളയത്തിൽ പെടും എന്ന ഇതിവൃത്തവും പ്രളയാനന്തരം അവശേഷിച്ച ഏക മനുഷ്യനായ ഒരു ബുന്ദിമാന്ദ്യ മുള്ള യുവാവ് ഒരു മരക്കൊമ്പിൽ പിടിച്ചു കിടക്കുന്നിടത്തു പൂർണമാകുന്ന നോവൽ മലയാള വായനക്കാർക്ക് ഒരിക്കലും പരിചിതമല്ലാത്ത പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങളിലേക്കു നയിക്കുന്നതാണ്‌ അക്കാലത്ത് ഏറെ വിറ്റുപോയ ഈ നോവലിന്റെ ഹൈലൈറ്റ് എന്ന് പറയാം ..

കലിയുഗവരദനായ ധർമ്മശാസ്താവിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളും കാന്തല്ലൂർ സ്വാമിയെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട് ..കൊടും ദുരന്തങ്ങൾക്ക് കേരളം വീണ്ടും പാത്രീഭൂതമാകുമോ എന്നും താൻ ഭയക്കുന്നതായും കാന്തല്ലൂർ സ്വാമി മലനാട് ന്യൂസിനോട് പറഞ്ഞു ..
ഇനി ആരാണ് ഈ കാന്തലൊരു സ്വാമി എന്നറിയേണ്ടേ ?
അനന്തഭദ്രം എന്ന അപസർപ്പകനോവൽ വായിക്കാത്ത മലയാളികൾ ഉണ്ടാവില്ല ..അനന്തഭദ്രമെന്ന സന്തോഷ് ശിവൻ സിനിമയും, അതിലെ മനോജ് കെ ജയന്റെ ദിഗംബരൻ എന്നകഥാപാത്രവും ഇന്നും നമ്മളെ വേട്ടയാടുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് കാന്തല്ലൂർ സ്വാമിയെന്ന ,പൂർവാശ്രമത്തിൽ സുനിൽ പരമേശ്വരൻ എന്ന നാമധാരിയായ സാഹിത്യകാരനാണ് ..

അന്നേവരെ മലയാളി പ്രേക്ഷകർക്ക് പരിചിതമല്ലാത്ത അപസർപ്പകകഥയുടെ ഏറെ വിചിത്രമായ ഏടുകളിലേക്കാണ് സുനിൽ പരമേശ്വരൻ എന്ന സാഹിത്യകാരൻ നമ്മെ കൂട്ടിക്കൊണ്ടുപോയത് ..സാഹിത്യരചനയുടെ ഏറെ വ്യത്യസ്ത ഗണത്തിൽപ്പെടുന്ന മന്ത്രവാദ നോവലുകളുടെ ഒഴുക്കിൽ പിറന്നത് ഇരുപതോളം ആഖ്യാനങ്ങളാണ് ..ഒടുവിൽ എഴുത്തുകാരൻ ചെന്നണഞ്ഞതും താന്ത്രികമേഖലയിലെന്നത് കാലത്തിന്റെ വികൃതിയുമാകാം ..

അനന്തഭദ്രത്തിലെ ആഭിചാരകർമ്മങ്ങളുടെ കലവറയായ പ്രതിനായകനായി അരങ്ങുവാണ മനോജ് കെ ജയന്റെ ദിഗംബരൻ എന്ന കഥാപാത്രം ചിത്രത്തിലെ നായകപരിവേഷത്തെക്കാളും ജന്മനസ് കീഴടക്കിയ ഒന്നായിരുന്നു എന്ന് പറയുമ്പോൾ സുനിൽപരമേശ്വരൻ എന്ന കഥാകൃത്തിന്റെ പാത്രസൃഷ്ടിയുടെ സർഗ്ഗ വൈഭവം എത്രയെന്നു കാണാം


ശരിക്കും രണ്ടാം ജന്മമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതവ്യഥകൾ ‘ ഒരു കപടസന്യാസിയുടെ ആത്മകഥ” യെന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയ ഒന്നാണ് ..

കാലം സമർപ്പിച്ച സന്യാസജീവിതവും ഉഗ്രപ്രത്യംഗിരാ ദേവി ഉപാസനയും ഇന്ന് കാന്തല്ലൂർ സ്വാമിക്ക് രാശിയില്ലാതെ ഫലപ്രവചനം നടത്താൻ കഴിയുന്ന തരത്തിലേക്ക് ആചാര്യഭാവം നൽകിയിരിക്കുന്നു ..ഭൂമിയിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന കാന്തല്ലൂരിന്റെ മലമടക്കുകളുടെ താഴ്‌വരയിൽ ഏറെ ദൈവിക സാന്നിധ്യമുള്ള ഈ പ്രകൃത്യാരാധനാകേന്ദ്രത്തിലേക്കു തീർത്ഥാടകസംഘങ്ങൾ വന്നുപോകുന്നു ..പുതിയ ചില ചലച്ചിത്രതിരക്കഥകൾക്കായും നോവലുകൾക്കായുമുള്ള തിരക്കുകൾക്കിടയിൽ തന്നെത്തേടിവരുന്നവർക്കു രാശിയില്ല പ്രവചനങ്ങളിലൂടെ മാർഗനിർദേശം പകരുന്ന കാന്തല്ലൂർ സ്വാമി ഇന്ന് സാധാരണക്കാരന്റെ ആശ്രയകേന്ദ്രമാണ്

KANTHALLOOR SWAMI : 9496389700

SHARE

LEAVE A REPLY

Please enter your comment!
Please enter your name here