സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനമികവിനു അവസരമൊരുക്കി മലനാട് ടിവി

0
77

മത്സ്യത്തിന് ജലമില്ലാതെ ജീവിക്കാനാവില്ല എന്നതുപോലെയാണ് മനുഷ്യന് സമൂഹമില്ലാതെ ജീവിക്കാനാവില്ല എന്നതും ..അതുകൊണ്ടുതന്നെയാണ് മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന് അർത്ഥശങ്കയില്ലാതെ പറയാൻ കഴിയുന്നതും ..അതിനാൽ മനുഷ്യനെ, സമൂഹത്തെ, ജീവജാലങ്ങളെ ,പ്രകൃതിയെ കാത്തുസംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി ഈ വിഷയത്തിൽ അവഗാഹം തേടുന്ന കലാലയങ്ങൾക്കായി ഇന്ത്യാ  ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് ആദ്യ ജീവകാരുണ്യ വാർത്താ ചാനൽ മലനാട് ന്യൂസുമായി സഹകരിച്ച് സ്വരം 2018 (SOCIAL WORK ACADEMIC RESEARCHER’S APTITUDE MEET) പുരസ്കാരം ഏർപ്പെടുത്തുന്നു ..പ്രമുഖരായ ,ശാസ്ത്ര , പരിസ്ഥിതി ,ജീവകാരുണ്യ ,സാമൂഹിക പ്രവർത്തകരോടൊപ്പവും  അധികാരികൾക്കൊപ്പവും സംവേദിക്കുവാനും ആശയ വിനിമയം നടത്തുവാനും സാമൂഹികശാസ്ത്രം ഐശ്ചികമായി പഠിക്കുന്ന വിദ്യാർത്ഥികളെയും കലാലയ മേധാവികളെയും ഈ ഉദ്യമത്തിലേക്കു ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ് ..ആദ്യഘട്ടമെന്നനിലയിൽ നിങ്ങളെക്കുറിച്ചുള്ള വിവരണവും കോളേജ് അധികാരികളുടെ സാക്ഷ്യ പത്രവുംമെയിൽ ചെയ്യുക

email: swaram2018@malanadunews.com

9947893694

SHARE

LEAVE A REPLY

Please enter your comment!
Please enter your name here