ഒരു ജനതയെ ഭീതിയിലാഴ്ത്തി വട്ടപ്പാറ വളവ്

0
234

വളാഞ്ചേരി ;രാത്രിയിൽ സ്വന്തം കൂരയിൽ ഉറങ്ങാൻ പേടിച്ചു ഒരുകൂട്ടം ജനങ്ങൾ .ഏതുസമയത്താണ് വളവുതിരിഞ്ഞുവരുന്ന ഒരു ടാങ്കർ ലോറി തങ്ങളുടെ ജീവിതം കവർന്നെടുക്കുക എന്ന ഭയത്താൽ ജീവിക്കുകയാണ് വളാഞ്ചേരി നിവാസികൾ .സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറയിൽ പാചകവാതക ടാങ്കർ ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട് .വളവാണെന്നുപോലും നോക്കാതെ അമിതവേഗത്തിൽ വരുന്ന ലോറികൾ അപകടങ്ങൾ തുടർച്ചയായി സൃഷ്ടിക്കുന്നു .ഇതിന്റെ സമീപത്തായി ഒരുകൂട്ടം ആൾക്കാർ താമസിക്കുന്നു .ഓരോദിനവും ഉറക്കമില്ലാതെയും ഭീതിയിലുമാണ് ഇവിടെ ഉള്ളവർ കഴിഞ്ഞുകൂടുന്നത്.

ബുധനാഴ്ച രാത്രി വട്ടപ്പാറ പ്രധാനവളവിൽ അമിതവേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി റോഡിനു നടുവിൽ ഡിവൈഡറായി വച്ച ടാർവീപ്പ ഇടിച്ചുതെറിപ്പിച്ചു .ഇത് ജനങ്ങളെ പ്രകോപിപ്പിച്ചു . ഇത്തരം സംഭവങ്ങൾ ഇവിടെ ദിനം തോറും ആവർത്തിക്കുകയാണ്

 

മാസങ്ങൾക്കുമുമ്പ് വട്ടപ്പാറയിൽ നടന്ന അപകടത്തെ തുടർന്ന് കാവുംപുറത്തെ ബ്ലോക്ക് ഓഫീസർ പ്രഫ ;കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ ഡി ഒ ,ഐ ഒ സി ഉദ്യോഗസ്ഥർ ,ജനപ്രധിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത്‌ ഒരു തീരുമാനത്തിൽ രാത്രി ഓരു ഡ്രൈവർ മാത്രമായിപോകുന്ന പാചകവാതക ടാങ്കർ ലോറികൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു .ഇക്കാര്യത്തിൽ താൻ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു .അതേത്തുടർന്ന് ബുധനാഴ്ച രാത്രി പത്തുമുതൽ പതിനൊന്നുമണിവരെ നാട്ടുകാർ ടാങ്കർ ലോറികൾ അല്പസമയം തടഞ്ഞിട്ടു. അമിതവേഗതയിൽ വരുന്ന ഡ്രൈവർമാരെ താക്കീത് ചെയ്യുകയും അപകടങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുകയും ചെയ്തു .

വളാഞ്ചേരി ഇൻസ്‌പെക്ടർ എസ് എച്ച ഒ പി പ്രമോദ് എത്തി നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത് .മനു കോട്ടിരി ,മുസ്തഫ വട്ടപ്പാറ ,സുബൈർ വട്ടപ്പാറ എന്നിവർ ഇതിന് നേത്രതം നൽകി.ഒരു ഡ്രൈവർ മാത്രം ആയി സർവീസ് നടത്തുന്ന പാചകവാതക ടാങ്കർ ലോറികൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപ്പട്ട് ജില്ലാ കളക്ടർ ,പോലീസ് എന്നിവർക്ക് രേഖാമൂലം പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ .

വട്ടപ്പാറദേശീയപാതയിൽ ഇറക്കത്തിൽ രൂപപ്പെട്ട കുഴികൾ വൻ അപകടസാധ്യത .ഇറക്കത്തിൽ ഒട്ടനവധി കുഴികളാണ് രൂപപ്പെട്ടത് .ഇതുമൂലം റോഡിൻറെ വലിയൊരു ഭാഗം തന്നെ തകർന്നു .ഇതിനാൽ കയറ്റം കയറിവരുന്ന വാഹനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്. പാചകവാതക ലോറികൾ മറിയുന്നത് ഇവിടെ സ്ഥിരം സംഭവം ആയി മാറുകയാണ് .കുഴികൾക്ക് സമീപം എത്തുമ്പോൾ വാഹനങ്ങൾ പെട്ടന്ന് വെട്ടിക്കുന്നതുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കാനും വൻദുരന്തം ഉണ്ടാകാനും സാധ്യത ഏറെ ആണ്.വട്ടപ്പാറയെ അപകടവിമുക്തമാക്കാൻ ജനങ്ങൾ കൂട്ടായ്മയിലൂടെ ജനകീയാഹർത്താലുകളും ,സത്യാഗ്രഹവും നടത്തി.

ജനകീയ സമര സമിതി വളാഞ്ചേരി രാഷ്ട്രീയം ഇല്ലാതെ എല്ലാവരും ഇതിനായി ഒത്തുകൂടി .ചെയർ മാൻ മനു കൊട്ടീരി, കൺവീനർ കെ പി കരീം ,കോശി എസ്ക്യൂട്ടീവ് കമ്മിറ്റി വളാഞ്ചേരി, ഇതു മായി എല്ലാം രാഷ്ട്രീയ പാർട്ടികളും ബസ് ,ഓട്ടോ, വ്യാപാരി യൂണിയൻ എന്നിവർ കൂട്ടം ആയി എതിർത്തിട്ടും പ്രാദേശിക മായി ഹർത്താൽ നടത്തി വിജയിപ്പിച്ച ചരിത്ര മായിരുന്നു കഴിഞ്ഞു പോയ മാർച്ചിൽ നടന്നത്. പ്രധാന ആവശ്യം കഞ്ഞിപ്പുര മൂടാൽ ബൈപാസ് യഥാർത്ഥ മാക്കുക. 56ദിവസം സമരം ചെയ്തു മന്ത്രി കെ റ്റി ജലീൽ വരുകയും ഒരു വർഷം കൊണ്ട് മേൽ പറഞ്ഞു റോഡ് പൂർത്തിയാക്കും എന്ന് പറഞ്ഞു അതുകൊണ്ട് സമരം അവസാനിപ്പിക്കുകയും ചെയ്തു . ആ സമയം ഇനി 150 ദിവസം ഉള്ളു അതിനുള്ളിൽ പൂർത്തികരിക്കാൻ കഴിയില്ല നൂലാമാലകൾ ഇഷ്ട്ടം പോലെ ഉണ്ട്എന്നതായിരുന്നു .

രാത്രയിൽ എതിരെ വരുന്ന വാഹനങ്ങൾ ലൈറ്റിന്റെ തീവ്രത കുറയ്ക്കാത്തത് കാരണം ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാക്കുന്നു .വലിയ ദുരന്തങ്ങൾ സംഭവിക്കും മുൻപ് വട്ടപ്പാറ പ്രധാന വളവുകളിലെ അപകട തീവ്രത കൂടിയസ്ഥലങ്ങളെ കുഴികൾ അടച്ചു് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം എന്നാണ് വട്ടപ്പാറ നിവാസികളുടെ ആവിശ്യം .ഇതിനായി അധികൃതർ വേണ്ട നടപടികൾ എടുക്കണം .ഇല്ലെങ്കിൽ വരാനിരിക്കുന്നത് വൻദുരന്തങ്ങൾ ആയിരിക്കും .ഒരു നാടിൻറെ അപേക്ഷയാണിത്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here