നിള ഇനി നദീനഗർ കോളനിയിലെ നിസ്സാഹായരായ നിവാസികളെ കരയിക്കില്ല …കാരണം അവർക്കു കൂട്ടിനു നാസർ മാനുവും മലനാട് ടിവിയുമുണ്ട് ..

0
99

 

മലപ്പുറം : തിരുനാവായ തൃപ്പങ്ങോട് പഞ്ചായത്തിലെ നിളാതീരത്തുള്ള നദീനഗർ കോളനിവാസികളെ മൂന്നുപതിറ്റാണ്ടായി വർഷംതോറും കാലവർഷ സമയങ്ങളിൽ പുഴ കരയിക്കാറുള്ളത് പതിവാണ് ..പതിനേഴോളം വീടുകളിലായി ഏഴുപതിൽ പരം ആളുകളാണ് ഈ ദുര്യോഗം ജീവിത ചര്യയായി സ്വയം സഹിച്ചു കഴിഞ്ഞുവന്നത് ..അപ്രതീക്ഷിതമായാണ് ജീവകാരുണ്യ പ്രവർത്തകനും താജ് മാർബിൾ ഉടമയുമായ നാസർ മാനുവിന്റെ ശ്രദ്ധയിൽ ഈ വിഷയം പെടുന്നത് ..

തൻ്റെ സ്ഥലത്തിൽ മൂന്ന് സെന്റ് വീതം ഈ പതിനേഴു കുടുംബത്തിനും നൽകാൻ തയ്യാറായി എന്ന് മലനാട് ടിവിയുടെ അഭിമുഖത്തിൽ നാസർ മാനു അറിയിക്കുകയും ഇക്കാര്യത്തിൽ മലനാട് ടിവി ഈ ഭവനങ്ങളുടെ നിർമാണ ചുമതലയിൽ പങ്കാളിത്തം വഹിക്കാൻതീരുമാനിക്കുകയും മലനാട് ടിവി ഡയറക്ടറും നിർമ്മാണ രംഗത്തെ ആധുനിക ഹരിത സാങ്കേതിക വിദ്യയായ പ്രീ ഫാബ്രിക്റ്റഡ് ബിൽഡേഴ്‌സ് ആയ അക്വില ടെക് കമ്പനി എം ഡിയുമായ രാകേഷ് ചന്ദ്രൻ സ്ഥലം സന്ദർശിക്കുകയും ലാഭേച്ഛ യില്ലാതെ ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്തു ..

അക്വില ടെക് കമ്പനി എം ഡി. രാകേഷ് ചന്ദ്രൻ ,മനോജ് , പ്രവീൺ ഈങ്ങമണ്ണ

ഉടൻതന്നെ നിര്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ടുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞ ഈ പദ്ധതിയിൽ എല്ലാ മനുസ്യ സ്നേഹികളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ് ..കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്

നാസർമാനു –

‘സഹജീവി സ്നേഹം മനുഷ്യാകാരം പ്രാപിച്ച ജന്മം , ഇടതുകൈ നൽകുന്നത് വലതു കൈ അറിയേണ്ടതില്ലെന്ന വിശ്വാസപ്രമാണം കാത്തു സൂക്ഷിക്കുന്ന വ്യക്തി.
നിർദ്ധനരും നിരാലംബരുമായ മനുഷ്യരുടെ ജീവിതത്തിൽ ദൈവ സമാനമായ ഇടപെടലുകളിലൂടെ ജീവിതത്തിന്റെ പടവുകളിലേക്ക് അവരെ കൈ പിടിച്ച് നടത്തുന്ന ‘ശ്രീ.നാസർ മാനു കഴിഞ്ഞ പത്തു വർഷങ്ങൾക്കൊണ്ട് സ്വന്തം സ്ഥലം നൽകി വീട് നിർമ്മിച്ചു നൽകിയത് 400 ഓളം കുടുംബങ്ങൾക്കാണ്.

ദാരിദ്യവും കഷ്ടപ്പാടും അനുഭവിച്ചറിഞ്ഞതിന്റെ ഓർമ്മകൾ നെഞ്ചിൽ വിങ്ങലായി പേറുന്നതിനാൽ സഹജീവികളുടെ ഇല്ലായ്മകളെ തന്നാലാവും വിധം പരിഹരിക്കാൻ രാപ്പകലില്ലാതെ എവിടെയും ഓടിയെത്തുന്നുണ്ട് ഈ മനുഷ്യൻ, ചികിത്സാധന സഹായങ്ങളായും വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകലായും എല്ലാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here