സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസ് സുപ്രീംകോടതി മാറ്റിവെച്ചു

0
51

ദില്ലി: സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. കേസിലെ എല്ലാ രേഖകളും സമര്‍പ്പിക്കാൻ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ചവരെ സാമൂഹ്യ പ്രവര്‍ത്തകരുടെ വീട്ടുതടങ്കൽ തുടരും.

ഇവര്‍ക്ക് മറ്റ് പൊലീസ് നടപടികൾ അതുവരെ പാടില്ല. പൗരവാകാശം ഉറപ്പുവരുത്താൻ ഹര്‍ജിയിലെ വാദങ്ങൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അതേസമയം ഇത്തരം കേസുകൾ കോടതി പരിഗണിക്കരുതെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള പൊലീസ് നടപടിയിൽ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here