അച്ചൻകോവിൽ റോഡിനു ചുവപ്പുനാട എന്ന് മാറും ..?

0
201

അച്ചൻകോവിൽ : അച്ചൻകോവിൽ അരച്ചനെ തേടിയെത്തിയ അവദൂതരാണ് സ്വാതന്ത്ര്യാനന്തരം കാലമിത്രയും പിന്നിടുമ്പോൾ ഈ കാനന ഗ്രാമം എന്തെങ്കിലും കൈവരിച്ചുവെങ്കിൽ അത്  നേടാൻ കാരണക്കാർ ..സ്വാമിജി കൃഷ്ണയുടെ പ്രേരണയാൽ അച്ചൻകോവിൽ അയ്യനെ തൊഴാനെത്തിയ സാക്ഷാൽ മുൻ ഇന്ത്യൻ പ്രസിഡന്റ് വി .വി .ഗിരിയിലൂടെ ചെങ്കോട്ട അച്ചൻകോവിൽ റോഡും,  വൈദ്യുതിയും, പോസ്റ്മാസ്റ്റർ ജനറലിലൂടെ തപാലാപ്പീസും മറ്റും ചരിത്രത്തിന്റെ  ഏടുകളിൽ   ഇടം പിടിച്ചവയാണ് ..ജനാധിപത്യം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കേരളത്തിലെ ഈ ഗ്രാമത്തിൽ എത്താൻ  അന്യസംസ്ഥാനപാതകളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലാണ് നിവാസികളും തീർത്ഥാടകരും സഞ്ചാരികളും ..  ദൈവത്തിന്റെ  സ്വന്തം നാടെന്ന നാമം അന്വർത്ഥമാക്കുന്ന പശ്ചിമഘട്ട ഗിരിനിരകളും, ഹരിതഭംഗിയും ,നീർച്ചോലകളും ,പുണ്യപുരാതന ക്ഷേത്രസമുച്ചയവും തമിഴ് മലയാള മൈത്രിയും നേരിട്ടനുഭവിക്കാൻ അച്ചന്കോവിലിലെത്തണമെങ്കിൽ അലിമുക്കുമുതൽ നാല്പതോളം കിലോമീറ്റർ തകർന്നു കിടക്കുന്ന മലമ്പാതയും എപ്പോൾ വേണമെങ്കിലും തെങ്ങുചതിച്ചാൽ തകർന്നു വീഴാവുന്ന തുറപ്പാലവും താണ്ടിവേണം എന്നത് പല സഞ്ചാരികളെയും ഏറെ ദുഖിപ്പിക്കുന്ന ഒന്നാണ് ..അതിലേറെയാണ് ഈ ഗ്രാമവാവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ..പത്തുദിവസത്തെ തത്സമയ സംപ്രേക്ഷണം കഴിഞ്ഞു മടങ്ങുമ്പോൾ അച്ചൻകോവിൽ ഗ്രാമത്തിന്റെ മിത്തും സംസ്കാരവും രാഷ്ട്രീയവും ചർച്ചചെയ്യുന്ന ഒരു ചലച്ചിത്ര തിരക്കഥ മനസ്സിൽ രൂപപ്പെടുകയായിരുന്നു ..ദിവസങ്ങൾക്കുള്ളിൽ വീണ്ടും അച്ചന്കോവിലിലേക്കു ..ഗെസ്റ്റു ഹൌസിൽ തങ്ങി കഥാരചനയിൽ ഏർപ്പെട്ടു ..മാധ്യമഇടപെടലും ജനസമരങ്ങളും അച്ചന്കോവിലിനെ 2030 ൽ എത്തിച്ചേക്കാവുന്ന ദക്ഷിണേന്ത്യയിലെ തിരക്കുള്ള തീർത്ഥാടനകേന്ദ്രമെന്ന സ്ഥാനവും  , റോഡിന്റെയും ,
മെഡിക്കൽ കോളേജിന്റെയും ഉത്‌ഘാടനവും ആയി ശുഭപര്യവസാനിയായ ചലച്ചിത്ര തിരക്കഥ   രൂപപ്പെട്ടു ..

 

അച്ചൻകോവിൽ അരശൻ പൂജ വേള

 

സത്യശീലൻ ,പ്രകാശ്,ഉണ്ണി,അച്ചൻകോവിൽ സുരേഷ് കുമാർ  തുടങ്ങിയവരുടെ നിർലോഭ സഹായവും മറ്റും അച്ചൻകോവിൽ അരച്ചൻ എന്ന സിനിമ പ്രഖ്യാപിക്കുവാൻ കാരണമായി ..ഇന്നും നിർമ്മാണം ആരംഭിക്കാൻ കഴിയാതെയിരിക്കുന്ന ആ ബിഗ് ബഡ്ജറ്റ് മലയാളം സിനിമയുടെ പര്യവസാനം സൂചിപ്പിക്കും പോലെ റോഡിന്റെ നിർമ്മാണം ആരംഭിക്കാൻ പോകുന്നു എന്ന വാർത്തകൾ കേൾക്കുന്നത് മനസിന് സുഖം നൽകുന്ന ഒന്നാണ് ..എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു

നബാർഡിന്റെ ധനസഹായം നേടിയിട്ടും സംസ്ഥാന ബഡ്ജറ്റിൽ ഇടം നേടിയിട്ടും ചുവപ്പുനാട നീങ്ങാ ഫയലായി ഇന്നും അച്ചൻകോവിൽ റോഡ് പദ്ധതി തമസ്കരിക്കുന്നതിനു കാരണമെന്ത് ?

ഉത്തരം ലളിതം ..

ഉദ്ദേശം മുപ്പതു കിലോമീറ്ററോളം കല്ലിന്മേൽ കല്ല് അവശേഷിക്കാതെ തകർന്നുപോയ മലയോരപാത നബാർഡ് അനുശാസിക്കുന്ന മേന്മയിൽ നിർമ്മിക്കണമെങ്കിൽ അനുവദിച്ച തുക പോരാതെ വരുമെന്നാണ് പിന്നാമ്പുറ സംസാരം ..കൂടാതെ മന്ത്രിമുതൽ പഞ്ചായത്ത് അംഗം വരെയും സകല പാർട്ടി നേതാക്കളെയും തൃപ്തിപ്പെടുത്തി ഉത്തരവ് കൈപ്പറ്റണമെങ്കിൽ അനുവദിച്ച തുകയുടെ അറുപതുശതമാനത്തോളം കിമ്പളമായി മുടക്കേണ്ടിവരുമെന്നാണ് ഒരു എ -ക്‌ളാസ് കോൺട്രാക്ടർ മലനാട് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുൻപ് പറഞ്ഞതും കൂടി കൂട്ടിവായിച്ചാൽ ഏതൊരു പൗരനും മനസിലാക്കാം ..


ഈ ലേഖനത്തിന്റെ വിഷയം ഇതൊന്നുമല്ല.

അലിമുക്ക് – അച്ചൻകോവിൽ റോഡ് നിർമാണവുമായി ചെമ്പനരുവി ചങ്ക്‌സ്,  ,അച്ചൻകോവിൽ റോഡ് ,എന്നീ നവമാധ്യമകൂട്ടായ്മയിലൂടെ നാട്ടുകാർ പ്രതികരിച്ചുതുടങ്ങിയതും വളരെ അമിതാവേശത്തോടുകൂടി ചില ചെറുപ്പക്കാർ ട്രോളുകൾ ചെയ്തു തുടങ്ങിയതും ഈ വിഷയത്തിന് ഏറെ ശ്രദ്ധ നേടാൻ സാധിച്ചു ..മലനാട് ന്യൂസ് പത്തനാപുരം സ്റ്റുഡിയോയിൽ നിന്നും മൂന്നു ദിവസം തുടർച്ചയായി കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചർച്ചചെയ്തതും കെ .പി .സി .സി പ്രസിഡന്റു ആഹ്വാനം ചെയ്ത പ്രകാരം പത്തനംതിട്ടയിൽ നിരാഹാര ധർണനടത്തിയതും , അച്ചൻകോവിൽ വിഷയത്തിൽ അനുഭാവം നേർന്നതുമെല്ലാം വാർത്തയായി ..തുടർച്ചയായി ചെമ്പനരുവി കൂട്ടായ്മയുടെ അടക്കമുള്ള റോഡിനായുള്ള കൂടിച്ചേരലുകൾ മലനാട് ന്യൂസ് തത്സമയം സംപ്രേക്ഷണം ചെയ്തതും ലോക മലയാളികൾ വീക്ഷിച്ചു ..അമിതാവേശം കാട്ടിയതിന് ചില പോലീസ് കേസുകൾ അഭിമുഖീകരിക്കേണ്ടി വന്ന ചെറുപ്പക്കാരനാണ് ചെന്നൈയിൽ താമസിക്കുന്ന അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠൻ ഗണേശൻ ..ഭരണകൂടം റോഡിനേക്കാൾ തലപര്യം തന്നെ ദ്രോഹിക്കാൻ കാണിക്കുന്നു  എന്ന ആവലാതി മണികണ്ഠൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്..

എന്തുതന്നെ യായാലും ഈ വിഷയത്തിൽ നിന്നും താനടക്കമുള്ള ജനങ്ങൾ പിന്നോട്ടുപോകില്ലെന്നു തറപ്പിച്ചു പറയുന്ന മണികണ്ഠനും ഗിരീഷ് ചെമ്പനരുവിയടക്കമുള്ള നാട്ടുകാർ പക്ഷെ പ്രതീക്ഷയിലാണ് ..ഒരുതവണ ഇരുപത്തിയഞ്ചുകോടിയോളം കേരളം തന്നെ അനുവദിച്ചതായി നിയമസഭയിൽ എടുത്തു പറയപ്പെട്ട പദ്ധതി ഇപ്പോൾ നബാർഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന പ്രത്യാശ വനം വകുപ്പ് മന്ത്രികൂടിയായ സ്ഥലം എം .എൽ .എ. അഡ്വ .കെ. രാജു തന്നെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ..കഴിഞ്ഞ ജൂണിൽ നിർമാണം തുടങ്ങുമെന്നാണ് മന്ത്രി വാക്കുതന്നത് ..

മലനാട് ടിവി പത്തനാപുരം സ്റ്റുഡിയോ സന്ദർശിച്ച വനംമന്ത്രി അഡ്വ കെ രാജുവിന് മാനേജിങ് എഡിറ്റർ ആർ .ജയേഷ് അഭിമുഖാനന്തരം  നൽകിയ അഞ്ചു വിഷയങ്ങളടങ്ങിയ നിവേദനത്തിൽ ആദ്യ വിഷയം അച്ചൻകോവിൽ റോഡിന്റെ നവീകരണമാണ് ..ആ അഭിമുഖത്തിൽ പ്രതിപാദിച്ച ഡാമുകളിലെ മണലുകളുടെ ഖനനവും വിതരണവും പിന്നീട് സർക്കാർ നടപ്പിലാക്കിയെങ്കിലും രേഖാമൂലമുള്ള ഒരു മ റുപടി മലനാട് ടിവിക്കു ലഭിച്ചില്ല 

റോഡിനുവേണ്ടി ആദ്യമായും അവസാനമായും ചേർന്ന സംയുക്ത സമരസമിതി യോഗം മലനാട് ന്യുസ് റിപ്പോർട് ചെയ്തത്

 

ചെമ്പനരുവി വാട്സാപ്പ് കൂട്ടായ്മയുടെ റോഡിനുവേണ്ടിയുള്ള ഒത്തുകൂടൽ മലനാട് ടിവി റിപ്പോർട്ട്  ചെയ്തത്

ആദിവാസികൾക്കിടയിൽ മലനാട് ടിവിയുടെ പ്രവർത്തനങ്ങൾ – മെഡിക്കൽ ക്യാമ്പും ഭക്ഷ്യദാന വിതരണവും 

നിസ്സഹായരും നിരാലംബരുമായ അച്ചൻകോവിൽ നിവാസികൾ പറയുന്നത് സർക്കാർ ഞങ്ങൾക്ക് മറ്റൊന്നും നല്കിയില്ലേലും ഈ നാടിൻറെ  സംരക്ഷകനായ വൈദ്യനാഥ ഭഗവാൻ ധർമ്മ ശാസ്താവ് തങ്ങളെ സംരക്ഷിച്ചുകൊള്ളും ..ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റും ഈ റോഡൊന്നു നന്നാക്കിത്തന്നാൽ വലിയ ഉപകാരമാകും..ശബ്ദമില്ലാത്തവരുടെ ശബ്ദമായി പിന്നീട് മാധ്യമം മാറുന്ന കാഴ്ചയും അച്ചൻകോവിൽ നിവാസികൾ കണ്ടു,..കാലങ്ങളായി ചോർന്നൊലിക്കുന്ന ശ്രീകോവിൽ പുതുക്കി പണിയാനും ശബരിമല മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്താനും ദേവസ്വംബോർഡ് തീരുമാനിച്ചു . അച്ചൻകോവിൽ ഭഗവാന്റെ മണ്ണിൽ വിളഞ്ഞ നെല്ലിൽ നിന്നും ശബരിമലയിൽ .നിറപുത്തരി കൊണ്ടാടി ..മെഡിക്കൽ ക്യാമ്പുകൾ , ചർച്ചകൾ ഭക്ഷ്യകിറ്റു വിതരണമടക്കം മലനാട് ടിവിയോടൊപ്പം ചേർന്ന് ഒട്ടനവധി സന്നദ്ധ സംഘടനകൾ അച്ചൻകോവിലിലെത്തി നിർവഹിച്ചു

 

 

അച്ചൻകോവിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള മലനാട് ടിവിയുടെ തത്സമയ സംപ്രേക്ഷണമാണ് ദേവസ്വംബോഡിന്റെ ശ്രദ്ധ ഏറെ നേടാനും ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താനുമെല്ലാം കാരണമായത് ..ഒൻപതു വർഷത്തിന് ശേഷം ഒരു പ്രസിഡന്റെ തിരുവിതാംകൂർ ദേവസ്വത്തില്നിന്നും അച്ചന്കോവില്ക് സന്ദർശിക്കുന്നത് മലനാട് ടിവിയുടെ ഇടപെടലിലൂടെയാണ് ..ദേവസ്വം മെഡിക്കൽ കോളേജ് അടക്കമാണ് അന്ന് ശ്രീ പ്രയാർ ഗോപാലകൃഷ്‌ണൻ അച്ചൻ കോവിലിനു  വാഗ്ദാനം നൽകിയത് ..

അലിമുക്കിൽ പിറവന്തൂർ പഞ്ചായത്തു കെട്ടിട ഉത്ഘടനവേളയിൽ മന്ത്രി പ്രഖ്യാപിച്ചതും ,ആ ചടങ്ങിൽ തന്നെ പത്തനാപുരം എം. എൽ .എ .കെ. ബി .ഗണേഷ്‌കുമാർ ” ഇനി ആരും പണമൊന്നും അനുവദിച്ചില്ലെങ്കിൽ തന്നെ തന്റെ ഫണ്ടിൽ നിന്നും കൂട്ടുമുക്കുവരെയെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കുമെന്നു”  പറഞ്ഞതും ,ചിറ്റാരിൽ നടന്ന ചടങ്ങിൽ വച്ച് കിഫിയുടെ ഇരുപത്തിയഞ്ചു കോടി ക്കൂടി നേടിയെടുത്തു അച്ചൻകോവിൽ കോന്നി ശബരിമല പാതയും ഈ മണ്ഡലകാലത്തിനു മുൻപ് തീർക്കുമെന്നു കോന്നി എം .എൽ. എ .Adv .അടൂർ പ്രകാശും ,ഇനിയുള്ള പദ്ധതികളിൽ അച്ചൻകോവിൽ റോഡിനു പ്രഥമ പരിഗണന നൽകുമെന്ന് വീണ്ടും വനം മന്ത്രിയും പറഞ്ഞത് ഒരു തുടർ റിപ്പോർട്ട് എന്ന ശൈലിയിലൂടെ മലനാട് ന്യൂസ് പലതവണ പേർത്തും പേർത്തും സംപ്രേക്ഷണം ചെയ്തതും ലോക മലയാളികൾ സാക്ഷ്യം വഹിച്ചതാണ് ..ഈ ലിങ്കുകളിൽ അവ നിങ്ങൾക്കും കാണാം ..മലനാട് ന്യുസിന്റെ തത്സമയ സംപ്രേക്ഷണങ്ങളുടെ ആർകൈവ് ആണിത്. ഫോർവേഡ് ചെയ്തു കാണുക

  1. https://www.facebook.com/MalanaduNews24hrs/videos/2072260833049717/?t=2346
  2. https://www.facebook.com/MalanaduNews24hrs/videos/2202881359987663/?t=50
  3. https://www.facebook.com/MalanaduNews24hrs/videos/2101931646749302/?t=738
  4. https://www.facebook.com/MalanaduNews24hrs/videos/2064672973808503/?t=229
  5. https://www.facebook.com/MalanaduNews24hrs/videos/2203624366580029/?t=4911

സമരയാത്രക്കിടയിൽ മണികണ്ഠൻ ഗണേഷിന്റെ ഒരു പോസ്റ്റ് ചർച്ചയാവുകയാണ് ..

റോഡുമാത്രമല്ല അച്ചൻകോവിൽ ജനത സഹിക്കുന്ന സങ്കടകടലുകളുടെ പൂർണവിവരം നിരത്തിയ മണികണ്ഠന്റെ നീണ്ട പോസ്റ്റ് വൈറലാവുകയാണ് ..എന്തുകൊണ്ടോ മലനാട് ടിവിയുടെ ഇടപെടലുകൾ തമസ്കരിച്ചുപോയെങ്കിലും ..ഒരു ഒറ്റയാൾ പോരാട്ടമെന്നനിലയിൽ മണികണ്ഠൻ നേരിടുന്ന ദുരിതപർവം-  കരയുന്ന കുഞ്ഞിനെ പാലുള്ളൂ – എന്ന പഴഞ്ചോല് മുൻനിർത്തി മലനാട് ന്യൂസ് പുനഃപ്രസിദ്ധീകരിക്കുന്നു ..

ഈ അഭിമുഖമാണ് ദേവസ്വംബോർഡിന്റെ ഏറെ പരിഗണന അച്ചന്കോവിലിനു നേടിക്കൊടുക്കാൻ കാരണമായത്

ജനഹിതം മാനിച്ചാൽ നിങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ആബാലവൃദ്ധം ജനമനസുകളിലാണെന്ന് മാത്രമാണ് അധികാരികളോട് മലനാട് ന്യൂസിന് പറയുവാനുള്ളത് ..കാലത്തിന്റെ രജതരേഖകളിൽ സ്വാമിജി കൃഷ്ണ, മുൻ ഇന്ത്യൻ പ്രസിഡന്റ് വി.വി .ഗിരി ,തുടങ്ങിയ മഹാരഥൻമാർക്കൊപ്പം നിങ്ങളുടെ നാമവും വരും തലമുറ ചേർത്ത് വായിക്കട്ടെ ..

അച്ചൻകോവിൽ അരശൻ  എന്ന  സിനിമയിലെ നായക കഥാപാത്രംഇടപെടും പോലെ ഇവിടെ ചെമ്പനരുവിമുതൽ അച്ചൻകോവിൽ വരെയുള്ള ഒരുകൂട്ടം യുവാക്കളുടെ ഇടപെടൽ മാതൃകയാവുകയാണ് ..അതിൽ ഏറെ നിയമ നടപടികൾക്ക് വിധേയനായ ഒരു യുവാവാണ് മണികണ്ഠൻ ..അമിതാവേശം ചില ട്രോളുകൾ സ്ഥലവാസികളിൽ തന്നെ എതിർപ്പ് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മണികണ്ഠന്റെ ഈ പോസ്റ്റ് വാർത്താപ്രാധാന്യം നേടേണ്ട ഒന്നാണെന്ന തിരിച്ചറിവാണ് ഈ വാർത്തക്ക് കാരണം .

മണികണ്ഠന്റെ പോസ്റ്റിന്റെ പൂർണരൂപം

 

എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം.. ചില കാര്യങ്ങൾ പറയാൻ ആണ് ഈ പോസ്റ്റ് ഇടുന്നതു.. അച്ചൻകോവിൽ റോഡിനു വേണ്ടി 15 കോടി 50 ലക്ഷം രൂപ ബഹു മന്ത്രി അനുവദിച്ചതായി കഴിഞ്ഞ രണ്ടു ദിവസമായി എന്റെ പോസ്റ്റിന്റെ കംമെന്റിലും അല്ലാതെയും മെസ്സേജ് വഴിയും എല്ലാം കാണുവാൻ ഇടയായി.. ഒരുപാടു സന്തോഷം ഉണ്ട്.. ഈ റോഡ്‌ പണിയുന്നതിന് വിഴുപ്പു തലയിൽ ചുമക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന എല്ലാ ജനപ്രീതിനിധികളും ഒന്നോർമിപ്പിക്കുന്നു ആര് വേണമെങ്കിലും ഇതിന്റെ ക്രെഡിറ്റ് തലയിൽ വച്ച് കൊണ്ടാടിക്കൊളു സാധാരണക്കാരായ ഞങ്ങൾക്ക് നല്ലൊരു റോഡ് മാത്രം മതി .

അതുപോലെ മന്ത്രിക്കു നന്ദി അറിയിക്കുന്നു പക്ഷെ കടപ്പാട് അറിയിക്കാൻ നിവർത്തിയില്ല കാരണം.. എന്റെ നാട് അച്ചൻകോവിൽ എന്ന് പറയുന്നത് കഴിഞ്ഞ 20 വര്ഷത്തിനു മുകളിൽ ആയി കേരളത്തിലെ എല്ലാ തരത്തിലുമുള്ള മുൻനിര രാഷ്ട്രീയ പ്രെസ്ഥാന പ്രേതിനിധികളും, അതുപോലെ തന്നെ മുൻ വനം വകുപ്പ് മന്ത്രിയുടെ പേർസണൽ സെക്രട്ടറിയും, ബ്ളോക് പഞ്ചായത്തു മെമ്പറും, പഞ്ചായത്തു പ്രെസിഡന്റും, ഉണ്ടായിരുന്ന നാടായിരുന്നു എന്റെ നാട്. സംസഥാനം ഭരിക്കുന്ന പാർട്ടിയുടെ മുൻനിര പ്രീതിനിധികളും,വനം മന്ത്രിയുടെ പാർട്ടി പ്രീതിനിധികളും ഉള്ള നാടാണ് എന്റെ നാട്. ഇത്രെയൊക്കെ വലിയ ജനപ്രീതിനിധികളും നേതാക്കന്മാരും ഉണ്ടായിരുന്നിട്ടും എന്റെ നാട്ടിലെ അടിസ്ഥാന വികസനം ആയ അച്ചൻകോവിൽ റോഡ് കൊണ്ട് വരാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ ഇതുവരെ നടന്നിട്ടില്ല. അതുപോലെ കേരളത്തിലെ സുപ്രധാന ക്ഷേത്രം ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വരുന്ന അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട്ടിൽ എത്തിപ്പെടാൻ റോഡ് കൊണ്ടുവരാൻ കഴിഞ്ഞില്ല, അതുപോലെ തന്നെ സാധാരണക്കാരായ പട്ടികജാതി പട്ടികവർഗക്കാർക്കു കേന്ദ്ര സർക്കാർ ലക്ഷം കോടി രൂപ അനുവദിച്ചപ്പോഴും ഇത്രയും പിന്നോക്കം നിക്കുന്ന ജനവിഭാഗം ഉള്ള നാട്ടിലേക്കു ഒരു റോഡ് എന്ന ആവശ്യം ഇത്രയും വലിയ കടമ്പ ആയി നീട്ടിക്കൊണ്ടു പോയത് ഇവരൊക്കെ ഉണ്ടായിട്ടും എന്തായിരുന്നു കാരണം എന്ന് മനസിലാവുന്നില്ല..

സർക്കാർ പിന്നോക്ക സമുദായത്തിന് നൽകുന്ന വിഹിതത്തിന്റെ ഒരംശം മതിയാരുന്നു ഈ റോഡിനു, കോടിക്കണക്കിനു വന സമ്പത്തു എന്റെ നാട്ടിൽ നിന്നും കഴിഞ്ഞ 20 വര്ഷം കൊണ്ട് പോയ വനം വകുപ്പിന്റെ പല ഫണ്ടുകളും മതിയാരുന്നു ഈ റോഡ് പണിയാൻ.. ഇത്രയും ജനപ്രീതിനിധികൾ ഉള്ള നാട്ടിൽ നിന്നും ഒരു അടിസ്ഥന ആവശ്യമായ റോഡിനു ഒരുപറ്റം ആളുകൾ രാഷ്ട്രീയം, ജാതി, മതം എല്ലാം നോക്കാതെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഇപ്പോൾ ഇറങ്ങേണ്ടി വന്നു ഇങ്ങനെയൊരു ഫണ്ട് ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കാൻ. അതല്ല അല്ലെങ്കിലും വരുമെന്ന് എന്ന് പറയുന്ന രാഷ്ട്രീയ കോമരങ്ങളോട് ഒന്നും പറയാനില്ല, എല്ലാം ജെനങ്ങ്ൾ കണ്ടു കൊണ്ടിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളു.. എന്റെ നാട്ടിൽ പല രാഷ്ട്രീയ പാർട്ടികളും റോഡിനു വേണ്ടി സമരം നടത്തിയുട്ടുണ്ട് ഇല്ല എന്ന് പറയുന്നില്ല പക്ഷെ മാസങ്ങൾ കൂടുമ്പോൾ ഒരു പ്രേതിഷേധ ധർണയും പിന്നെ റോഡ് പണിയാമെന്ന ഉറപ്പിൽ അവിടെ വച്ച് അവസാനിക്കുന്നതും ആയിരുന്നു എല്ലാം.. വീണ്ടും പൊടി തട്ടി സമരത്തിന് ഇറങ്ങുമ്പോഴേക്കും ഇത് തന്നെ അവസ്ഥ..

ഇത്രയൊക്കെ ജനപ്രീതിനിധികൾ ഉള്ള നാട്ടിൽ പല അടിസ്ഥാന സൗകര്യങ്ങളും ഇപ്പോഴും ഇല്ല എന്നോർക്കണം ആശുപത്രി, നല്ല വിദ്യഭ്യസ സ്ഥാപനങ്ങൾ (സ്കൂൾ അല്ല ഉദ്ദേശിച്ചത്) കോച്ചിങ് സെന്ററുകൾ, നല്ലൊരു ബാങ്ക്, മെഡിക്കൽ സ്റ്റോർ, നീതി സ്റ്റോർ അങ്ങനെ പലതും.. 10 വര്ഷങ്ങള്ക്കും മുൻപ് ഒരു ജനപ്രീതിനിധി അച്ചൻകോവിൽ ആറിന് അക്കരെ ഒരു പാലം പണിഞ്ഞു തരാമെന്നു മുങ്ങിയിട്ടു ഇതുവരെ അതും കണ്ടിട്ടില്ല..

ഇതൊക്കെ കണ്ടു സഹികെട്ട ഒരുപറ്റം ചെറുപ്പക്കാർ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രേതിഷേധവുമായി രംഗത്തു വന്നപ്പോൾ ഇന്നുവരെ അച്ചൻകോവിൽ വരാത്ത സകല മീഡിയകളും വന്നു റിപ്പോർട്ട്‌ ചെയ്തു, അച്ചൻകോവിൽ എന്നൊരു നാടും ഈ കേരളത്തിൽ ഉണ്ടെന്നു പലരും അറിഞ്ഞു, കൊല്ലം ജില്ലയിൽ പോലും പലർക്കും അറിയില്ലായിരുന്നു എന്നത് പരമ സത്യമാണ്. സോഷ്യൽ മീഡിയ വഴി അച്ചന്കോവില്ക്കാരുടെ ബുദ്ധിമുട്ടുകൾ ലോകത്തു അങ്ങോളം ഇങ്ങോളം ഉള്ളവർ കണ്ടു സൗപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ് ജിപ്സ ബീഗം സന്ധ്യ പല്ലവി പോലുള്ള സിനിമ താരങ്ങൾ വന്നു പ്രേതികരിച്ചു, പല രാഷ്ട്രീയ പ്രേവർത്തകരും പ്രേതികരിച്ചു കൊണ്ട് മുന്നോട്ടു വന്നു, അച്ചൻകോവിൽ ഓൺലൈൻ വാട്സ്ആപ്പ് പ്രവാസി ചാരിറ്റി ഇതിൽ നിന്നും രൂപം കൊണ്ടു ഇതിനോടകം ഒരുപാട് പാവങ്ങളെ ചികിത്സ ധനസഹായം കൊടുക്കാൻ കഴിഞ്ഞു, നാട്ടുകാരല്ലാത്ത സന്മനസ്സുള്ള ജെനങ്ങൾ പ്രേതിഷേധം സപ്പോർട്ടുമായി മുന്നോട്ടു വന്നു.. ഇതൊക്കെ കാരണം നാട്ടിലെ ചില രാഷ്ട്രീയ മാടമ്പികൾ, ശിങ്കിടികൾ ഞാൻ ഉൾപ്പെടെ ഉള്ളവരെ ഒറ്റപ്പെടുത്തുകയും പല ഭീഷണികൾ മുഴക്കുകയും, രാഷ്ട്രീയ ഭിന്നത ഉണ്ടാക്കുകയും, എന്റെ കുടുംബം അടക്കം ഉള്ളവരെ ആക്ഷേപിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചില തൽപരകക്ഷികൾ വിളയാട്ടം നടത്തുകയും, പല ഗ്രുപ്പുകളിൽ അപവാദം പ്രെചരിപ്പിക്കുകയും, സ്വന്തം നാട്ടിലെ ക്ഷേത്രത്തിൽ ഭാര്യയുമൊത്തു പോയപ്പോൾ പോലും അവഗണയും ആക്ഷേപവും ഉണ്ടാവുകയും, അതിനെ ചോദ്യം ചെയ്തതിനു പോലീസ് സ്റ്റഷനിൽ പരാതിയും, പോലീസ് സ്റ്റേറ്റെഷനിൽ എത്തണമെന്ന് നിരന്തരം ഫോൺ ചെയ്യുകയും, എന്റെ നാട്ടിലെ ജെനങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നാ ചില വ്യ്കതികളെ പല പ്രേമുഖരുടെ വീട്ടിലെ നമ്പറിൽ നിന്നും വിളിച്ചിട്ടു പോലീസ്‌സ്റ്റേഷനിൽ നിന്നും വിളിക്കുകയെന്നു വരെയുള്ള ഫോൺ കാളുകൾ ഉണ്ടാവുകയും മണികണ്ഠനു ഒരുപാടു കേസുകൾ ഉള്ള വ്യ്കതിയാണ് അയാളെ എങ്ങനെ അറിയാം എന്നുള്ള പല ഫേക്ക് ഫോൺ കാളുകൾ വരെ നടന്നിട്ടുമുണ്ട് .. അതുപോലെ തന്നെ എന്റെ മാതാപിതാക്കൾക്ക് പലരിലും നിന്നും പല കുത്തുവാക്കുകളും, അവഗണയും, ഒറ്റപെടുത്തലും എല്ലാം ഈ റോഡിനു വേണ്ടി സോഷ്യൽ മീഡിയയിൽ സംസാരിച്ചതിന് നേരിടുകയാണ് ഉണ്ടായതു

സോഷ്യൽ മീഡിയ വഴി പലരെയും അപമാനിക്കുക ആണെന്നുള്ള വാക്കാലും അല്ലാതെയും ഉള്ള ഒരുപാടു പരാതികളും ഇതിനോടകം എന്റെ പേരിൽ അച്ചൻകോവിൽ സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നു തന്നെയാണ് മനസിലാക്കുന്നത്.. ഈ പരാതികൾ ഒക്കെ കിട്ടുമ്പോൾ പോലീസ് സുഹൃത്തുക്കൾ ശ്രെദ്ധിക്കേണ്ട ഒരു കാര്യം ഞങ്ങൾ വിമർശിച്ചത് ആരുടേയും വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നില്ല.. മറിച്ചു വർഷങ്ങൾ ആയി ഞങ്ങടെ നാട് ഭരിച്ചിരുന്ന ഞങ്ങടെ പൗര അവകാശം വാങ്ങി ജനപ്രീതിനിധികൾ ആയവരെ ആണ്.. ഈ റോഡ് വരേണ്ടത് അവിടെ പുറം നാട്ടിൽ നിന്നും വന്നു താമസിക്കുന്ന പോലീസ് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള പല സര്ക്കാര് ഉദ്ധ്യേഗസ്ഥർ ഉൾപ്പെടുയുള്ള നാട്ടിലെ സാധാരണ ജനങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വേണ്ടി ആണെന്ന് മനസിലാക്കണം.. പിന്നെ പരാതി നൽകുന്നവർ ആരാണ് എന്ന് നോക്കിയാൽ തന്നെ വ്യ്കതമാവുന്നതാണ് അതിനു പിന്നിലുള്ള താല്പര്യങ്ങൾ എന്താണെന്നു??
ഇത്രയും നാൾ ഈ റോഡ് പണിയാതെ ഇരുന്നത് അപ്പോൾ ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കോ, അതോ ഉദ്യോഗസ്ഥ തലത്തിൽ ഇത്രയും നാൾ ഈ ഫയലുകൾ നീക്കാൻ താമസം വരികയും, അലംഭാവം കാണിക്കുകയും പലവട്ടം ഫണ്ടുകൾ നഷ്ടമായി പോവുകയും ചെയ്തോതൊക്കെ ആരുടെയൊക്കെ വീഴ്ചകൾ ആണ്..

20 വർഷത്തിന് മുകളിൽ വേണ്ടി വന്നു നല്ലൊരു റോഡിനു വേണ്ടി ഇത്രയും വലിയൊരു തുക നീക്കി വക്കാൻ ഇത്രയും ജനപ്രീതിനിധികൾ അച്ചൻകോവിൽ നാട്ടിലൂടെ ഈ കാലമത്രയും വിഹരിച്ചപ്പോഴും.. നാട്ടിലെ സാധരണ ജനങ്ങളുടെ ജീവനും സ്വത്തിനും പരിഗണ ഈ പറയുന്ന വ്യ്കതികളിൽ നിന്നും കിട്ടാത്തത് കൊണ്ടാണ് അച്ചൻകോവിൽ നാട്ടിൽ നിന്നും ഉപജീവനത്തിനായി പോയ എന്നെ പല ജെനങ്ങൾക്കു ഇങ്ങനെയൊക്കെ പ്രേതിഷേധിക്കേണ്ടി വന്നത് എന്ന് ഓർത്താൽ മതി.. അല്ലാതെ റോഡ് പണിഞ്ഞിട്ടു അതിന്റെ ക്രെഡിറ്റും വാങ്ങി തലയിൽ ചുമന്നു വെള്ള വസ്ത്രധാരിയായി അച്ചൻകോവിൽ അയ്യപ്പൻറെ മുൻപിൽ നെഗളിക്കാൻ അല്ല, കൃത്യ സമയത്തു ആശുപത്രിയിൽ എത്താതെ വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ സ്വന്തം മാതാപിതാക്കളെ കാണാതിരിക്കാൻ വേണ്ടിയാണെന്ന് മാത്രം ഓർമിപ്പിക്കുന്നു.. ഈ കഴിഞ്ഞ 20 വര്ഷം അതുപോലെ ജീവനോടെ പുനലൂർ ആശുപത്രിയിലേക്ക് പോയി ഈ റോഡ് കാരണം വെള്ള വസ്ത്രത്തിൽ പൊതിഞ്ഞു ജീവനറ്റു തിരിച്ചു കൊണ്ട് വന്ന പല ആത്മാക്കൾക്കും ഈ റോഡ് വരുന്നതിൽ നിത്യശാന്തി ലഭിക്കട്ടെ.. അച്ചൻകോവിൽ റോഡിനു വേണ്ടി അഹോരാത്രം സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രേവര്തിച്ച സുഹൃത്തുക്കൾക്കും നാട്ടുകാരല്ലാതെ കൂടി ഞങ്ങടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ജാതി മത രാഷ്ട്രീയം മറന്നു ഒരുപാട് സപ്പോർട്ട് നൽകിയ എല്ലാ സുഹൃത്തുക്കള്ക്കും ഈ ഫണ്ട് സമർപ്പിക്കുന്നു.. നന്ദിയും കടപ്പാടും ഇപ്പോഴും എന്നും ഈ മേല്പറഞ്ഞ സുഹൃത്തുക്കൾക്ക് മാത്രം ആയിരിക്കും അച്ചൻകോവിൽ റോഡിനു വേണ്ടി

എന്തായാലും ഈ ഫണ്ട് അനുവദിച്ചതിൽ എല്ലാം ആയി എന്ന സന്തോഷം ഒന്നുമില്ല കാരണം ഇതിനുമുൻപ് ടെൻഡർ നടപടികൾ വരെ സർക്കാർ സൈറ്റിൽ വന്നിട്ട് ടെൻഡറിന് മുൻപുള്ള ദിവസം അപ്രത്യക്ഷമായ ചരിത്രം ഉള്ളതുകൊണ്ട് അച്ചൻകോവിൽ റോഡ് പണിഞ്ഞു അതില്കൂടി ഒന്നര മണിക്കൂര് കൊണ്ട് കെ എസ ആർ ടി സി യിൽ പുനലൂർ എത്തിയിട്ട് അച്ചൻകോവിൽ റോഡ് വന്നെന്നു പറയാം..
അച്ചൻകോവിൽ റോഡിനു ഫണ്ട് സെപ്തംബര് 2017 ഇങ്ങനെ അനുവദിച്ചു എന്ന് വാർത്ത വന്നിട്ടുള്ളതാണ്.. അതുകൊണ്ടു വന്നിട്ട് വന്നെന്നു പറയാം .. https://m.dailyhunt.in/…/punalurile+rodukalude+naveekaranat…
ഈ മേളത്തെ ലിങ്കിൽ നോക്കിയാൽ അറിയാം

ഈ റോഡിനു വേണ്ടി പ്രേവര്തിച്ചതിനു എനിക്കും മറ്റുള്ള നാട്ടിലെ സുഹൃത്തുക്കൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ ഇനിയും കൂടുതൽ കാര്യങ്ങൾ പറയണം എന്നുണ്ട് എല്ലാം കൂടി സമയം ആവുമ്പോൾ പല ഡീറ്റെയിൽസ് സഹിതം എല്ലാരേയും അറിയിക്കുന്നതായിരിക്കും.. ജനപ്രീതിനിധികൾ എന്ന് പറഞ്ഞാൽ എന്താണെന്നു ഇനിയെങ്കിലും ചിലർ മനസിലാക്കി പ്രേവര്തിക്കട്ടെ

മണികണ്ഠൻ ഗണേശൻ
അച്ചൻകോവിൽ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here