അംഗനവാടി വർക്കേഴ്സിനെ അദ്ധ്യാപികമാരായി പരിഗണിക്കണം

Delhi : അംഗനവാടി ടീച്ചർമാരുടെ അഥവാ അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ജീവിതപ്രയാസങ്ങൾ ആദ്യമായി ഒരു ടെലിവിഷൻ സംവാദ പരമ്പരയിൽ ചിത്രീകരിച്ചത് മലനാട് ടിവിയാണ്

https://youtu.be/YDW09IpoWM4?t=273
ജൂലൈ 21 , 2015 മലനാട് ടിവിയുടെ പത്തനാപുരം സ്റ്റുഡിയോയിൽ സംഘടിപ്പിച്ച പറയാനുണ്ട് എന്ന സംവാദ പരമ്പരയിലാണ് ആദ്യമായി അംഗനവാടി ടീച്ചർമാരുടെ ജീവിത വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടത് …

രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ച പകുതി സമയം പിന്നിടുമ്പോൾ കണ്ണീർ കലർന്ന . വേദനകലർന്ന ,സങ്കടം കലർന്ന വാക്കുകളുടെയും ഇടമായി മാറി. ചർച്ചയിൽ അംഗനവാടി ഹെൽപ്പർ മാരും ടീച്ചർമാരും പങ്കുവച്ച കാര്യങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.. വളരെ തുച്ഛമായ ഒരു പ്രതിഫലമാണ് അംഗനവാടി ജീവനക്കാർക്ക് ഈ ചർച്ച നടന്ന അന്നുവരെ ഗവൺമെന്റ് നൽകിയിരുന്നത് . വർക്കെർമാർക്കു മാസം 3600 രൂപയും ഹെൽപ്പർ തസ്തികയിൽ 2800 ആണ് ലഭിച്ചിരുന്നത് എന്ന് അവർ പറയുമ്പോൾ ഏതൊരാൾക്കും അതിൻറെ വ്യാപ്തി മനസ്സിലാകും ..താൻ വിരമിക്കുമ്പോൾ ആശ്രിതർക്ക് നിയമനം നൽകാം എന്ന വ്യവസ്ഥയിൽ  കാലങ്ങൾക്കു  മുൻപ് അങ്കണവാടിക്കായി സ്വന്തം സ്ഥലം നക്കുകയും അദ്ധ്യാപികയായി പതിറ്റാണ്ടുകൾ തുശ്ചമായ പ്രതിഫലത്തിന്  സേവനമനുഷ്ഠിക്കുകയും ചെയ്ത റോസമ്മ ടീച്ചർ  സ്വന്തം സ്ഥലത്തെ അംഗനവാടി ജീവനക്കാരിയെന്ന ജോലിയിൽ നിന്നും വിരമിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സംവിധാനങ്ങൾ തന്നോട് നീതികാട്ടിയില്ലെന്നാണ് വിലപിച്ചത് ..സർക്കാർ പ്രതിഫലം കണക്കാക്കി ആനുകൂല്യങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു ടീച്ചർ വിലപിച്ചത് ഒരു വീടിനുവേണ്ടി പഞ്ചായത്തു അധികൃതരുടെ  അടുത്ത് കയറിയിറങ്ങിയിട്ട് അംഗനവാടി അദ്ധ്യാപികയെന്നനിലയിൽ പോലും താൻ പരിഗണിക്കപ്പെട്ടില്ലെന്നാണ് ..കിലോമീറ്ററുകൾ ആനക്കാട്ടിലൂടെ നടന്നു പോയി ജോലിചെയ്യുന്ന അദ്ധ്യാപികമാരുടെയും പരിവേദനങ്ങൾ പിന്നീട് പ്രാക്കുകളായി ,സങ്കടകണ്ണീരുകളായി  മാറുന്ന കാഴ്ചയ്ക്കാണ്  മലനാട് ടിവിയുടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർക്ക്  സാക്ഷ്യം വഹിക്കേണ്ടിവന്നത് ..ഏതായാലും മലനാട്റ്റിവിയുടെ ഇടപെടലുകൾക്ക് ഉടനടി സർക്കാർ തീരുമാനങ്ങളുണ്ടാകുന്ന കാഴ്ച പ്രേക്ഷകരുമായി അഭിമാനത്തോടെ പങ്കുവെക്കുകയാണ് ഞങ്ങൾ , ഒരു ജീവകാരുണ്യ മാധ്യമമെന്നനിലയിൽ ….

മലനാട് ടിവിയുടെ പത്തനാപുരം സ്റ്റുഡിയോയിൽ നിന്നും ചെയ്ത തൽസമയസംപ്രേഷണം ശ്രദ്ധയിൽപെട്ട കെ ബി ഗണേഷ് കുമാർ എം.എൽ.എ അടുത്ത ദിവസം തന്നെ സഭയിൽ സബ്മിഷനായി ഈ വിഷയം ഏറെ പ്രാധാന്യമോടെ ഉന്നയിക്കുകയും അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു എം .കെ .മുനീർ സബ്മിഷനു മറുപടിയായി 10,000 രൂപയായി അംഗൻവാടി വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതായി അപ്പോൾ തന്നെ സഭയിൽ പ്രഖ്യാപിക്കുകയുമുണ്ടായി. അടുത്ത ദിവസം (23 , 7 . 2010 ) മാതൃഭൂമി പത്രത്തിൽ അംഗനവാടി ജീവനക്കാരുടെ ഓണറേറിയ വർധന വാർത്ത റിപ്പോർട്ട്
ചെയ്യപ്പെടുകയും ചെയ്തു ..! ഏറെ സന്തോഷത്തോടെ പ്രകാശവേഗതയിൽ മലനാട് ടിവിയുടെ ഒരു സംവാദത്തിൽ വിഷയം കൈവരിച്ച നേട്ടം ഞങ്ങളും വാർത്തയായി പുറത്തുവിട്ടു ..പക്ഷെ പങ്കെടുത്ത അധ്യാപികമാർ മാസങ്ങൾക്കുശേഷം ഈ ആനുകൂല്യം തങ്ങൾക്കു ലഭിച്ചില്ലെന്ന കാര്യം ഞങ്ങളെ ധരിപ്പിച്ചു ..പിന്നെ വാർത്തയെ പിന്തുടർന്ന് എത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ ..

കഥ ഇങ്ങനെയാണ് … ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടതോടുകൂടി ഈ ഉത്തരവ് നടപ്പാക്കാൻ സാധിക്കാതെ വരികയും ചെയ്തു . സർക്കാർ മാറുകയും ചെയ്തതോടെ എല്ലാ സന്തോഷവും അസ്തമിച്ചു ..ഞങ്ങൾക്ക് നീതിലഭിച്ചില്ലെന്നു വീണ്ടും അധ്യാപികമാർ മലനാട് ടിവി പ്രവർത്തകരോട് വിലപിക്കുകയും ഓണറേറിയം വർധിപ്പിച്ചെന്ന വാർത്ത തെറ്റാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു .. ഭരണ പിന്തുടർച്ചയിൽ പിശുക്ക് കാട്ടുകയും ചുവപ്പു നടകൾ കെട്ടുമുറുക്കപ്പെടുകയും ചെയ്യുന്ന മുൻകാല പാരമ്പര്യം അറിയാമായിരുന്നതുകൊണ്ടു ഏറെ ഗൗരവമായ ഈ കാര്യത്തിന് ഉദ്ദേശിച്ച പരിഗണന ലഭിക്കില്ല എന്നുതന്നെയായിരുന്നു ധാരണ ..എല്ലാ ധാരണകളും കാറ്റിൽ പറത്തി  ഇടതു മുന്നണി സർക്കാർ കോൺഗ്രസ് മന്ത്രിസഭയിൽ പാസാക്കിയ അംഗനവാടി ജീവനക്കാരുടെ ഓണറേറിയ വർധന എന്ന പതിറ്റാണ്ടു നീണ്ട ദീനരോദനത്തിനു വിരാമമിടാൻ തീരുമാനിച്ചു എന്നത് ഏറെ ആഹ്ലാദത്തോടെയാണ് മലനാട് ടിവി വീണ്ടും വർത്തയാക്കിയത്  . ഇലക്ഷനിൽ വിജയിച്ചു വന്ന ഇടതുപക്ഷമുന്നണി സർക്കാർ ആദ്യം ചെയ്തത് ഈ ഓർഡർ നടപ്പാക്കുകയായിരുന്നു ..8000 രൂപ സംസ്ഥാന സർക്കാരും 2000 രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  വഹിക്കണം എന്നായിരുന്നു നിർദേശം ..എന്നാൽ പല പഞ്ചായത്തുകളും വീണ്ടും ഈ തുക നൽകാൻ കൂട്ടാക്കിയില്ല എന്ന വാർത്തയും മലനാട് ടിവി സംപ്രേക്ഷണം ചെയ്തു ..വീണ്ടും അത്തരം ഗ്രാമപഞ്ചായത്തുകളെ  കുറിച്ച് വാർത്ത ചെയ്തു .. ഒടുവിൽ അവരിൽ ഒരാളായ  റാന്നി  വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും രണ്ടുലക്ഷം രൂപവരെ കുടിശിഖയുണ്ടായിരുന്നത് തീർത്തു നൽകിയതും വൈസ്പ്രസിഡന്റ് മലനാട് ടിവിയോട് നേരിട്ട്  സാക്ഷ്യപ്പെടുത്തുകയുണ്ടായി ..

ഏതായാലും ഓരോ ഭാരതീയരുടെയും ആദ്യ അദ്ധ്യാപികമാരായ രംഗത്തുവരുന്ന അംഗനവാടി അദ്ധ്യാപികമാരെ ഇന്നും അദ്ധ്യാപികമാരായ സർക്കാർ അംഗീകരിച്ചിട്ടില്ല എന്നതും അത്ഭുതമാണ് ..മറ്റു രാജ്യനഗളിൽ മനഃശാസ്ത്രമടക്കമുള്ള ബിരുദധാരികളെ ആണ് ഈ മേഖലയിൽ നിയോഗിച്ചിരിക്കുന്നതെന്നു കാണാം . അതും ഏറ്റവും കൂടിയ ശമ്പളം നൽകി തന്നെ ..മികച്ച സാഹചര്യങ്ങളിലുള്ള കെട്ടിടങ്ങളിൽ ആദ്യ വിദ്യാലയങ്ങൾ നടത്തപ്പെടുമ്പോൾ ഇവിടെ പല അംഗനവാടികളും തൊഴുതുകളിൽ ഇന്നും നടത്തപ്പെടുന്നതായി കാണാം ! എന്തായാലും വരുന്ന ഇലക്ഷൻ മുൻനിർത്തിയോ അല്ലങ്കിലോ ആകട്ടെ കേന്ദ്രസർക്കാർ അംഗനവാടി പ്രതിഫലം ഇരട്ടിയായി വർദ്ധിപ്പിച്ചതിൽ മലനാട് ടിവി അതിയായി ആഹ്ലാദിക്കുന്നു ..കാരണം തത്സമയ സംവാദം ലിങ്ക് പ്രധാനമന്ത്രിയുടെ മെയിലിൽ അയച്ചിരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ ഭാഗമായി മലനാട് ടിവി പ്രതിനിധികൾ ഇതിനെ കാണുന്നു

അംഗനവാടി വർക്കേഴ്സിനെ  അദ്ധ്യാപികമാരായി പരിഗണിക്കണം എന്നതാണ് മലനാട് ടിവി ഇരു സർക്കാരുകളോട് മുന്നോട്ടുവെക്കുന്ന അടുത്ത നിർദേശം ..കാരണം ഓരോ ഇന്ത്യൻ പൗരന്റേയും ആദ്യ അദ്ധ്യാപികമാരാണ് നിങ്ങൾ അംഗനവാടി വർകേഷ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ അദ്ധ്യാപികയമ്മമാർ ..ഇവരുടെ കരുതലും സ്നേഹവും പകർന്നാണ് നമ്മളെല്ലാവരും പിച്ചവെക്കുന്നതു .ഒരു വളർത്തമ്മയെപ്പോലെ ,കരുതലോടെ പാഠഭാഗങ്ങൾ അല്ലെങ്കിൽ ആദ്യാക്ഷരങ്ങൾ പകർന്നു നൽക്കപ്പെടുമ്പോൾ ഇവരുടെ   മുൻപിലെ കുട്ടികളിൽ ഉച്ചനീചത്വങ്ങളില്ല ..തങ്ങളുടെ അടുത്താണ് കുട്ടികൾ അവരുടെ സങ്കടങ്ങൾ പറയാറുള്ളതെന്നു ഓരോ അദ്ധ്യാപികമാരും പറയുന്നു ..അച്ഛനുമമ്മയും വീട്ടിൽ വഴക്കിട്ടത് ,,മദ്യപാനിയായ അച്ഛൻ തല്ലിയത് ,,അച്ഛൻ സൈക്കിൾ വാങ്ങിത്തന്നത് തുടങ്ങി നൂറായിരം കാര്യങ്ങൾ ..അംഗനവാടി വിദ്യാഭ്യാസം നേടിയ ഒരുകുട്ടിക്കും  കള്ളനോ കൊലപാതകിയോ  തീവ്രവാദിയോ ആകാൻ കഴിയില്ലെന്ന് നിസംശയം ഓരോ അദ്ധ്യാപികമാരും പറയുമ്പോൾ സർക്കാർ എത്രത്തോളം ശ്രദ്ധ ചെലുത്തേണ്ടയിടമാണ് ഇതെന്ന് തോന്നിപ്പോയി ..പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വക്താക്കളായി ജനങ്ങളോട് അടുത്ത് നിൽക്കുന്ന ഈ ഇടത്തെ ഏറെ പ്രയോജനപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ചില പ്രവർത്തനങ്ങൾ നടത്തുന്നത് ..സെൻസസ് മറ്റു ഇതര ആവശ്യങ്ങൾക്കായി ഇവരെ ഉപയോഗിക്കുന്ന സർക്കാർ ഈ ഇടപെടലിലൂടെ അർഹമായ ആനുകൂല്യം നൽകാൻ തുടങ്ങുന്നത് രാജ്യത്തിനുതന്നെ ഗുരുത്വം നേടിത്തരാൻ ഉതകുന്ന കർമമെന്നേ മലനാട് ടിവി ഈ  കാണുന്നുള്ളൂ ..ഈ തീരുമാനത്തിലേക്ക് സംസ്ഥാനത്തിനേയും  രാജ്യത്തെയും നയിച്ച ദീർഘവീക്ഷണമുള്ള ജനപ്രതിനിധികൾക്കും അധികാരികൾക്കും ആയിരമായിരം അഭിവാദ്യങ്ങൾ !

Leave a Reply

Your email address will not be published. Required fields are marked *