പി കെ ശശിക്കെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന്എം സി ജോസഫൈൻ

0
71

തിരുവനന്തപുരം: പി കെ ശശിക്കെതിരായ പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ. ഇര പീഡന വിവരത്തെ കുറിച്ച് തുറന്നുപറഞ്ഞാൽ മാത്രമേ സ്വമേധയാ കേസെടുക്കാനാകു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും എം സി ജോസഫൈൻ വ്യക്തമാക്കി.

പാർട്ടിയും കമ്മീഷനു രണ്ടും രണ്ടാണ്. ഇര പീഡന വിവരം തുറന്നു പറയുകയോ കമ്മീഷനു പരാതി നൽകുകയോ ചെയ്താൽ മാത്രമേ വിഷയത്തിൽ കേസെടുക്കാനാവു. പീഡന വിവരം ഇര തുറന്നു പറയുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

പരാതികൾ അന്വേഷിക്കാൻ സി പി എമ്മിന് അവരുടെതായ സംവിധാനങ്ങൾ ഉണ്ട്. കേസ് പൊലിസിന് കൈമറണമോ എന്നത് തീരുമാനിക്കേണ്ടത് പാർട്ടിതന്നെയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here