ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ചു ക്വിഡ്

0
102

 

മൂന്നു വര്‍ഷം മുമ്പായിരുന്നു അത്. ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ചു കൊണ്ടായിരുന്നു ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ എന്‍ട്രി ലെവല്‍ ക്രോസ് ഓവര്‍ സെഗ്മെന്‍റിലേക്ക് ക്വിഡ് എന്ന മോഡലിനെ അവതരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2015 മേയില്‍. അന്നുമുതല്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ഈ കൊച്ചുസുന്ദരന്‍ ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യത്തെ നിരത്തുകളിലേക്ക് ഒഴുകിയിറങ്ങിയ 2.5 ലക്ഷം ക്വിഡുകള്‍ തന്നെ അതിനു തെളിവ്. ഡസ്റ്ററിന്‍റെ വരവോടെ റെനോ എന്ന നാമം രാജ്യത്തെ എസ്‍യുവി പ്രേമികളുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ പുതി ക്വിഡിന്‍റെ അവതരണത്തോടെ കോംപാക്ട് കാര്‍ സെഗ്മെന്‍റിലും അനിഷേധ്യ സാനിധ്യമായിരിക്കുന്നു റെനോ.

ജനപ്രിയതയ്ക്ക് പിന്നില്‍
ക്വിഡിന്‍റെ ഈ ജനപ്രിയതയ്ക്ക് പിന്നിലെന്താണ്? രാജ്യത്തെ വാഹനപ്രേമികളും വാഹന വിദഗ്ദരുമൊക്കെ ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്. സാധാരണക്കാരന്‍റെ കൊക്കിലൊതുങ്ങുന്ന വിലയില്‍ ഒരു കിടിലന്‍ ഹാച്ച് ബാക്ക് മോഡല്‍ എന്നതാണ് അതിനുള്ള ലളിതമായ ഉത്തരം. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്. അതായത് രാജ്യത്തെ ‌ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ ക്വിഡ് തന്നെയാണെന്നർഥം. പിന്നെയെന്തിന് ക്വിഡ് സ്വന്തമാക്കാന്‍ മടിക്കണം?

വെറുമൊരു കുട്ടിയല്ല
പേരിലുള്ളതു പോലെ വെറുമൊരു കുട്ടിയല്ല ക്വിഡ്. സെഗ്മെന്‍റിലെ മറ്റ് കമ്പനികളുടെ മോഡലുകളെക്കാളും വലിപ്പമുണ്ട് ക്വിഡന്. 300 ലിറ്റർ എന്ന വലിയ ബൂട്ട് സ്പെയ്‍സ് വാഹനത്തെ വേറിട്ടതാക്കുന്നു. മുഖ്യ എതിരാളികളായ മാരുതി അള്‍ട്ടോയ്ക്കും ഹ്യുണ്ടായി ഇയോണിനും 145/80 ആർ 12 ഇഞ്ച് വീലുകളുള്ളപ്പോൾ ക്വിഡിന്റേത് 155/80 ആർ 13 വീലുകളാണ്. അള്‍ട്ടോ 800നെക്കാളും ഇയോണിനെക്കാളും വലിപ്പവും ക്വിഡിനുണ്ട്. അൾട്ടോ 800നെക്കാൾ 60 എംഎമ്മും ഇയോണിനെക്കാൾ 40 ‌എംഎമ്മും വീൽബെയ്സും ക്വി‍ഡിന് കൂടുതലുണ്ട്. 180 എം എമ്മാണ് ഗ്രൗണ്ട് ക്രിയറൻസ്.

കാണാനും സുന്ദരൻ
പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ് യു വിയുടേതിന് സമാനമാണ്. പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

നിലവാരമുള്ള ഇന്‍റീരിയര്‍
മികച്ച നിലവാരമുള്ള ഇന്‍റീരിയർ ഘടകങ്ങളും വാഹനത്തിന്റെ പ്രത്യേകതയാണ്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ സഹിതമുള്ള നാവിഗേഷൻ സംവിധാനവും എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ പുതുമയാണ്. മാത്രമല്ല സെഗ്മെന്റിലെ ആദ്യ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ ക്വിഡിലാണ്.

ന്യൂജന്‍ ലുക്കില്‍ പുതിയ ക്വിഡ്
ഇന്ത്യയിലെത്തിയതിന്‍റെ മൂന്നാംവാര്‍ഷികത്തെ തുടര്‍ന്ന് ക്വിഡിന്റെ പുതിയ മോഡലും റെനോ വിപണിയില്‍ അവതരിപ്പിച്ചു. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ സഹിതം പുത്തന്‍ ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചാണ് 2018 ക്വിഡ് വിപണിയിലെത്തുന്നത്. ഫീയറി റെഡ്, പ്ലാനറ്റ് ഗ്രേ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ്, ഇലക്ട്രിക് ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന പുതിയ ക്വിഡിന് 2.67 ലക്ഷം മുതല്‍ 4.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എട്ടു വേരിയന്റുകളില്‍ ലഭ്യമായ പുതിയ ക്വിഡ് 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിനുകളില്‍ എത്തും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍

ക്രോം ആവരണത്തിലാണ് പുതിയ ഗ്രില്‍ ഡിസൈന്‍. ടോപ് സ്‌പെക്കില്‍ മാത്രമാണ് പ്രധാന ഫീച്ചറായ റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയുള്ളത്. ക്രോം ഫിനിഷിലാണ് ഡോര്‍ ഹാന്‍ഡിലുള്ളത്. ഫുള്‍ വീല്‍ കവര്‍ സ്‌പോര്‍ട്ടി രൂപം നല്‍കും. പിന്‍നിരയിലെ യാത്രക്കാര്‍ക്കായി 12V ചാര്‍ജിങ് സോക്കറ്റും റിട്രാക്റ്റബിള്‍ സീറ്റ് ബെല്‍റ്റും ആംറസ്റ്റും നല്‍കിയിട്ടുണ്ട്.

>

എതിരാളികള്‍ നിഷ്പ്രഭര്‍
മാരുതി ആള്‍ട്ടോ, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഇയോണ്‍ എന്നിവയാണ് ഇവിടെ ക്വിഡന്റെ മുഖ്യ എതിരാളികള്‍. എന്നാല്‍ പെര്‍ഫോമന്‍സിലും രൂപത്തിലും മാത്രമല്ല സര്‍വ്വീസിങ്ങിലുമൊക്കെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ക്വിഡില്‍ റെനോ കാഴ്ചവയ്ക്കുന്നത്. റോഡ് അസിസ്റ്റന്‍സിനൊപ്പം നാല് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാറണ്ടി. ഒരു ലക്ഷം കിലോമീറ്റര്‍/നാലു വര്‍ഷം വാറന്റി ഒരുങ്ങുന്ന ശ്രേണിയിലെ ആദ്യ മോഡലാണ് റെനോ ക്വിഡ്. റോഡ്‌സൈഡ് അസിസ്റ്റന്‍സും മോഡലില്‍ കമ്പനി ലഭ്യമാക്കും. പുതിയ ഓഫര്‍ പ്രകാരം രണ്ടു വര്‍ഷം/അമ്പതിനായിരം കിലോമീറ്ററാണ് റെനോ ക്വിഡിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. ഇതിന് പുറമെ രണ്ടു വര്‍ഷം/അമ്പതിനായിരം കിലോമീറ്റര്‍ എക്‌സ്റ്റന്റഡ് വാറന്റിയും തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here