മികച്ച തുടക്കവുമായി നീലി;ഫാമിലി ഹൊറർ ചിത്രം; റിലീസ്ചെയ്ത 100 തീയിറ്ററുകളിൽ .

0
207

സൺ ആഡ്ഡ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അനൂപ് മേനോനും മമ്ത മോഹൻദാസം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നീലി .അമ്മയുടെയും മകളുടെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം അൽത്താഫ് റഹ്മാൻ ആണ് .ഒരു യക്ഷിക്കഥ എന്നതിലുപരി ഒരു നല്ല കുടുംബ ചിത്രം കൂടിയാണ് നീലി പ്രേക്ഷകർക്ക് തരുന്നത് .ഓഗസ്റ്റ് പത്തിന് റിലീസ് ആയ ചിത്രത്തിന് മികച്ച തുടക്കം ആണ് പ്രേക്ഷകർ നൽകിയിരിക്കുന്നത് .റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .


പുരാതന കാലം മുതൽ തന്നെ യെക്ഷിയുമായി ബന്ധപ്പെട്ട ധാരാളം സിനിമകൾ വന്നിട്ടുണ്ട് .തലമുറകളായി തുടർന്നുകൊണ്ടിരിക്കുന്ന യെക്ഷിക്കഥകളുമായി ബന്ധം പുലർത്തുന്ന നീലി എന്ന ചിത്രം നാന്നായി ചിത്രീകരിച്ചിരിക്കുന്നു .മറ്റ് ഹൊറർ ചിത്രങ്ങളിൽ നിന്നുതന്നെ നീലി ഒത്തിരി വ്യത്യസ്തത പുലർത്തുന്നു .കുട്ടിയെ നഷ്ടപ്പെടുന്ന ലക്ഷ്മി എന്ന കഥാപാത്രമായാണ് മമ്ത ഇതിൽ വേഷം ഇടുന്നത് .മകളായി ബേബി മിയയും എത്തുന്നു .

ഇൻവെസ്റ്റിഗേഷനും കോമഡിയും ഹൊററും ഒക്കെയായി നീലി നല്ലൊരു കുടുംബചിത്രമായി പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു .മലയാളത്തിൽ ഒരു യെക്ഷിക്കഥ എങ്ങനെ പ്രേക്ഷകന്റെ മുൻപിൽ അവതരിപ്പിക്കാം എന്നുള്ളതിലും ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഏറെക്കുറെ വിജയിച്ചിരിക്കുകയാണ് നീലി എന്നചിത്രം . മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍, ബാബുരാജ് എന്നിവരാണ്ചിത്രത്തിലെ മറ്റ് താരങ്ങള്‍.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here