പെരിയാർ കരകവിഞ്ഞു ; നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ‍

0
104

 

ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി പെരിയാർ കരകവിഞ്ഞു ; നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ‍;

ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ‍. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. ഒപ്പം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറില്‍ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറുന്നതിന് സാധ്യതയുണ്ട്.

ഡാമുകൾ തുറക്കുന്നിടത്തേക്ക് ആളുകൾ പോവുകയാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട് ആളുകൾ ഇതിൽ നിന്നും പിന്മാറണം. നിലവിൽ പലയിടങ്ങളിലും വിനോദ സഞ്ചാരികൾ ഉണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ പോകരുതെന്നും കർക്കിടക വാവു ബലി ചടങ്ങുകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കനമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കേന്ദ്ര സംഘത്തൊട് കര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് നിലവിലുള്ള ആശങ്കകളും വ്യക്തമാക്കി. അനുഭാവപൂർവം റിപ്പോർട്ട് സമർപ്പിക്കാം എന്നാണ് സംഘം സർക്കാരിന് ഉറപ്പ് നൽകിയിരിക്കുന്നത്. മുൻപൊന്നു വേരിടാത്ത വിധത്തിലുള്ള വലിയ ദുരന്തമാണ് ഇപ്പോൾ നേരിടുന്നതെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സുമനസുകൾ സംഭാവന ചെയ്യനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here