മഴശക്തം ;എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥ;മുഖ്യമന്ത്രി

0
152

 

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരനത്തിനായി നേവി, ആർമി, ദുരന്ത നിവാരണ അതോറിറ്റി തീരദേശ സേന എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും. മുഖ്യമന്തി പറഞ്ഞു.

സെക്രട്ടറിയേറ്റിൽ 24 മണിക്കൂർ നേരവും പ്രവർത്തിക്കുന്ന നിരിക്ഷിണ സെൽ പ്രവർത്തിക്കും. ഒരോ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ സെൽ പ്രവർത്തിക്കും. സംസ്ഥാനത്ത് ഇടുക്കി ഡാമടക്കം 23 ഡമുകൾ തുറന്നിരിക്കുന്നു. ഇത്തരമൊരവസ്ഥ ആദ്യമായാണ് മുഖ്യമന്ത്രി പറഞ്ഞു

രണ്ട് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരും എന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ കക്കി ഡാം കൂടി വൈകാതെ തുറക്കേണ്ട സ്ഥിതിയുണ്ടാവും. കക്കി ഡാം തുറക്കുന്നത് പുന്നമടക്കായലിൽ ജലനിരപ്പുയർത്താൻ സാധ്യതയുള്ളതിനാൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വച്ചിരിക്കുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here