‘മധുരരാജ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
86

കൊച്ചി > മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ വൈശാഖ് ഫേസ്‌ബുക്കിലൂടെയാണ് കഴിഞ്ഞ ദിവസം പുറത്ത് പോസ്റ്റര്‍ പുറത്ത് വിട്ടത്.

2010 ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ രാജയെ കേന്ദ്രീകരിച്ചാണ് പുതിയ ചിത്രം ഒരുക്കുന്നത്. അതേസമയം ‘പോക്കിരിരാജ’യില്‍ മമ്മൂട്ടിയോടൊപ്പമുണ്ടായിരുന്ന പൃഥിരാജ് പുതിയചിത്രത്തില്‍ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്. ഇവരോടൊപ്പം തമിഴ് നടന്‍ ജയ് ഒരു പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, വിജയ രാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ബിജുകുട്ടന്‍, മണിക്കുട്ടന്‍, നോബി, കൈലാസ് എന്നിവരാണ് മറ്റു താരങ്ങള്‍.

പുലിമുരുഗന്റെ പിന്നണയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് മധുരരാജയുടേയും അണിയറപ്രവര്‍ത്തകര്‍ എന്നാണ് വിവരം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here