ഒരു കൊച്ചു സിനിമയുടെ വലിയ വിജയം

0
437

കേരളമൊട്ടുക്കും വലിയ ഹോർഡിങ്‌സുകളോ  ഫ്ലക്സ് ബോർഡുകളോ വൻ പോസ്റ്ററുകളോ തുടങ്ങി   ഒരു സാധാരണ ചിത്രത്തിന് ലഭിക്കേണ്ട  പരസ്യ പിന്തുണ ഇല്ലാതെ എന്നാൽ സാമൂഹിക മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പകർന്നു നൽകിയ ആവേശകരമായ പ്രോത്സാഹനവും പിന്തുണയും മാത്രം കൊണ്ട് ഒരു കൊച്ചു ശുദ്ധമലയാള കുടംബ ചിത്രം തീയറ്ററുകളിൽ നിറഞ്ഞകൈയ്യടിയോടുകൂടി പ്രേക്ഷകർ സ്വീകരിക്കുന്ന കാഴ്ചയാണ് കലാകേരളം  കാണുന്നത് .”തീക്കുച്ചിയും പനിത്തുള്ളിയും  ” റിലീസ് ചെയ്ത മുഴുവൻ സ്ഥലത്തും ഒരേപോലെ പ്രേക്ഷകരെ സ്വാധീനിക്കുന്നു എന്ന വാർത്ത അഞ്ചു വർഷംമുമ്പ്‌ നടന്ന ഒരു സംഭവുമായി ബന്ധമുള്ള കഥാതന്തു  ഉള്ളടക്കമായ  ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ക്യാമറാമാൻ എന്നനിലയിൽ ഏറെ സന്തോഷം നൽകുന്നു.

വളരെ കുറഞ്ഞ മുതൽമുടക്കിൽ പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ഇടുക്കിയുടെ വശ്യമനോഹാരിതയിൽ എൺപതു ശതമാനം ചിത്രീകരണവും നടത്തിയ ചിത്രം കണ്ടിറങ്ങുന്നവരിൽ വളരെ പെട്ടെന്ന് സിനിമ തീര്ന്ന പ്രതീതി ..,ഒപ്പം കഥാപാത്രങ്ങൾ തീയറ്റർ വിട്ടും  പ്രേക്ഷകനെ പിന്തുടരുന്നു.  മുന്കാല ചിത്രങ്ങളുടെ പിൻഗാമിയെന്നപോൾ ഏറെ കാലത്തിനുശേഷം കലാമൂല്യമുള്ള ഒരു ചിത്രം , എന്നൊക്കെയാണ് തീയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങൾ ..

https://www.facebook.com/haseesynu.haseesynu/videos/229220594393675/?t=2

ഈ ചിത്രത്തിൽ  ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരു തരത്തിലും സ്വാധീനങ്ങൾക്കു വഴങ്ങാതെയുള്ള കാസ്റ്റിംഗ് തന്നെ ..ഓരോ കഥാപാത്രങ്ങളും താരപരിവേഷമില്ലാതെ ജീവിക്കുന്ന കാഴ്ച ..നായകനായെത്തുത തമിഴ് കഥാപാത്രം അർപുതം സ്വാമിയായി രൂപഹാവാദികളാൽ മാറാൻ തന്നെ ഏറെ സമയം വേണ്ടിവന്നുകാണും നടൻ ഷിനാസ് യഹിയക്ക് ..നീട്ടിവളർത്തിയ മുടിയുമായി ഈ സിനിമയുടെ പലഷെഡ്യൂളിലും സഹകരിച്ച ആ നടന്റെ പ്രതിബദ്ധതക്കാണ്  മാർക്ക് ..ഒപ്പം  അഭിനയ  മികവിനും  ..അതിനു മിത്രൻ നൗഫലുദ്ധീൻ മാസങ്ങളോളം കുട്ടികൾക്ക് ഗ്രൂമിങ് നല്കിയിരുന്നതും അവരെ കഥാപാത്രങ്ങളാക്കി മാറ്റിയതിനുശേഷമാണ് കാമറയ്ക്കു മുൻപിലേക്ക് വിട്ടത് ..അതായിരിക്കാം ഒരു റീടേക്ക് പോലും വേണ്ടിവരാത്ത ഷൂട്ടിങ് സെറ്റിലെ ആഹ്ലാദങ്ങൾക്കു കാരണം ..

ഏറെ ആസ്വദിച്ച് ചിത്രീകരിച്ച സിനിമയാണ് “തീക്കുച്ചിയും പനിത്തുള്ളിയും  “..

ഒന്നാമതായി പീരുമേട് എന്ന ഭൂമിയിലെ സ്വർഗ്ഗമാണു ലൊക്കേഷൻ എന്നത് തന്നെ .. എന്റെ ഇഷ്ട ലൊക്കേഷനുകളിൽ ആദ്യ ഇടം ..രണ്ടാമതായി ഒരമ്മയുടെ മക്കൾ കണക്കെ സെറ്റിൽ എല്ലാവരും ചേർന്ന്  സഹകരിച്ച നിമിഷങ്ങൾ ..എന്നും ഉത്സാഹമായിരുന്നു ലൊക്കേഷനിലെത്താൻ ..എന്തെങ്കിലും ചില പ്രത്യേകതകൾ കഥാഗതിക്കനുസൃതമായി പ്രകൃതിയും നൽകുമായിരുന്നു ..കോടമഞ്ഞു പുതപ്പിച്ച നട്ടുച്ച സമയങ്ങളിൽ ഷൂട്ടിംഗ് തടസപ്പെട്ടിട്ടുണ്ട് ..എന്നാൽ ആ നേരങ്ങളിൽ ഷിനാസിനെ വെറുതെ ഓടിച്ചും ചുറ്റിതിരിച്ചുമെടുത്ത രംഗങ്ങൾ ഗാനരംഗത്തു ഉപയോഗിച്ചിട്ടുണ്ട് .. താഴ്വാരങ്ങളിലേക്കു കോമഞ്ഞിറങ്ങുന്ന മനോഹര ദൃശ്യം പലസീനുകളിലും ഉണ്ടായിട്ടുണ്ട് ..പുതുമുഖങ്ങളിൽ എല്ലാവരും അത്ഭുതപ്പെടുത്തിയ ഭാവപ്പകർച്ച നടത്തിയവരാണ് ..നായികമാർ രണ്ടുപേരും മത്സരിച്ചഭിനയിച്ചു ..

ഒട്ടും അതിശയോക്തി കലരാതെയുള്ള സംവിധാന മികവ് തോട്ടംമേഖലയിലെ തൊഴിലാളി ജീവിതങ്ങളുടെ നേർപതിപ്പായി മനസ്സിൽ നിറയുന്നു ..രണ്ടാം വിവാഹജീവിതങ്ങളിൽ പെൺകുട്ടികളുടെ അരക്ഷിതാവസ്ഥ വ്യക്തമായി പകർന്നുനൽകുന്ന ചിത്രം കഠിന ജീവിതസാഹചര്യങ്ങളിൽ രക്ഷകർത്താക്കൾ വളർത്തി വിദ്യാഭ്യാസത്തിനയക്കുന്ന പെൺകുട്ടികളുടെ മനസ്സിൽ നിമിഷനേരംകൊണ്ട് ചേക്കേറുന്ന പ്രണയത്തിന്റെ ദുരന്തവും എന്നാൽ വിശുദ്ധ പ്രണയത്തിന്റെ സംരംക്ഷണവും ഒരേപോലെ ചർച്ചചെയ്യുന്ന ചിത്രം കൂടിയാണ് മിത്രൻ രചിച്ചു മിത്രൻ നൗഫലുദ്ധീൻ കൂട്ടുകെട്ട് സംവിധാനം നിർവഹിച്ചു ഇപ്പോൾ റിലീസ് കേന്ദ്രങ്ങളിൽ പ്രേക്ഷക ശ്രദ്ധനേടിയ തീക്കുച്ചിയും പനി തുള്ളിയും ..!

ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മനോഹരമായവ.  ഇപ്പോൾ ഓൺലൈനിൽ വൈറലാണ്.

ഇടുക്കി ജില്ലയുടെ വശ്യമനോഹാരിത നിറഞ്ഞു നിൽക്കുന്ന ഒരു ശുദ്ധ മലയാള കുടുംബചിത്രമാണ് തീക്കുച്ചിയും പനി തുള്ളിയും! പെൺമക്കളുള്ള ഓരോ മാതാപിതാക്കളും കുടുംബസമേതം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം! കുറ്റവാളി മാത്രമല്ല കുറ്റം ചെയ്ത സാഹചര്യവും പരിഗണിക്കപ്പെട്ടാൽ ? പോലീസ് ഉദ്യോഗസ്ഥരും കാണേണ്ട ചിത്രം “

അശ്വതിയുടെ ധൃഢതയാർന്ന, പെൺകരുത്ത് വെളിവാക്കുന്ന സെൽവി എന്ന കഥാപാത്രം വർത്തമാന  സ്ത്രീത്വത്തിന്റെ  പ്രതീകമാണ് ..

എന്റേതായ സ്വതന്ത്ര്യം ലൈറ്റിംങ്ങിൽ പരീക്ഷിക്കാൻ അവസരം നൽകിയ ലിജുവിനും നൗഫലിനും നന്ദി .. എന്നോടൊപ്പം ഛായാഗ്രഹണം നിർവ്വഹിച്ച തമ്പിയും ലിജുവും നന്നായി ചെയ്തിരിക്കുന്നു.

ജൂലൈ  27 നു വൻ ചിത്രങ്ങളോടൊപ്പം കേരത്തിലെ കുറച്ചു തീയറ്ററുകളിൽ റിലീസ് ചെയ്ത ഈ കൊച്ചു കുടുംബ ചിത്രം പക്ഷെ ബുക്ക് മൈ ഷോ നടത്തുന്ന റേറ്റിങ്ങിൽ എല്ലാ വൻ സിനിമകളെക്കാളും മുന്നിലാണ്

എൻസൈൻ മീഡിയയുടെ ബാനറിൽ ടി എ മജീദ് നിർമ്മിച്ച് മിത്രൻ കഥയ്‍ഴുതി മിത്രൻ നൗഫലുദീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തീകുച്ചിയും പനിതുള്ളിയും. പെൺകുട്ടികളെ കാണാതാകുന്നതിന് പിന്നിൽ ഒരു കഥ ഉണ്ടായിരിക്കും, എന്നാൽ ചില കാണാതാകലുകൾക്ക് ശേഷം അതൊരു കഥയായി മാറുകയും ചെയ്യും.


കാണാതായി കൊല്ലപ്പെടുന്ന പെൺകുട്ടികളുടെ ജീവിതങ്ങളെപ്പറ്റി പഠിക്കുകയും അതൊക്കെ കഥകളാക്കി മാറ്റുന്നതിലും സമർത്ഥയാണ് എഴുത്തുകാരിയായ തനുജ .
മരിച്ചു പോയവർ തങ്ങളുടെ ജീവിത കഥകൾ തനിക്ക് കാണിച്ചുതരുന്നു എന്നാണ് തനൂജ പറയുന്നത് . എന്നാൽ ഇതെല്ലാം സ്വപ്നജീവിയായ അവരുടെ തോന്നലുകൾ ആണെന്നാണ് പോലീസ് ഓഫീസറായ ഭർത്താവ് ശ്രീഹരിയുടെ ചിന്ത.
വർഷങ്ങൾക്കുമുൻപ് നടന്ന ഒരു കൊലപാതക കേസ് അന്വേഷണത്തിനായി ഹരിയുടെ പക്കൽ എത്തുമ്പോൾ മാത്രമാണ് ഓരോ സംഭവങ്ങൾക്ക് പിന്നിലും മുന്നിലുമായി ഉണ്ടാകുന്ന കഥകൾ ആ സംഭവങ്ങളോട് എത്രമാത്രം സത്യസന്ധത പുലർത്തുന്നു എന്ന് അയാൾക്ക് മനസ്സിലാകുന്നത്. തനൂജയുടെ കഥയിലൂടെ ഒരു കൊലപാതകത്തിന് ഉത്തരം കണ്ടെത്തുന്നതാണ്
തീക്കുച്ചിയും പനിതുള്ളിയും എന്ന സിനിമയുടെ പ്രമേയം. പ്രണയത്തിലൂടെ ഒരാൾ എങ്ങനെ
കൊലപാതകിയാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം .
പ്രണയവും പകയും ഒരേപോലെ നിറഞ്ഞുനിൽക്കുന്ന തീക്കുച്ചിയും പനി തുള്ളിയും കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളുടെ കഥ പറയുന്നു

മലയാളം, തമിഴ് സിനിമകളിൽ നിരവധി ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള കൃഷ്ണകുമാർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി വേഷമിടുന്നു. പി.സി ജോർജ് എസ് പി യായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ബിനീഷ് ബാസ്റ്റിൻ, രാജേഷ് ശർമ്മ, കനി കുസൃതി,രാജീവ് രംഗൻ, നീന കുറുപ്പ്, കവിതാശ്രീ, ബ്രൂസ്‌ലി രാജേഷ്, ജയ്സൺ, മാരിയപ്പൻ , നിമിഷ, ദിപുൽ എം.ആർ, അഭിലാഷ് ഹുസൈൻ ,സ്രെയാനി ജോസഫ് എന്നിവരോടോപ്പോം പുതുമുഖങ്ങളായ ഷിനാസ് യഹിയ, അശ്വതി ജൂഗേഷ്, മീര നായർ, വിഷ്ണു, ശിവറാം, അരുൺ സെൽവൻ, റിയാസ്, ഷിബു, ഷാജി, ബിജോയ് കല്ലേ ലി, നിരഞ്ജൻ എബ്രഹാം, സുൽഫിക്കർ, ജോബി അന്റണി, സന്തോഷ് മേവട അജയകുട്ടി, സംഗീത എന്നിവർ അഭിനയിക്കുന്നു.

സത്യരാജ് കടയിൽ,ഉദയൻ ഹരിത എന്നിവരിടെ വരികൾക്ക് അനൂപ് ജേക്കബ് സംഗീതം നൽകിയിരിക്കുന്നു.
ക്യാമറ ലിജു മാത്യു ,ആർ.ജയേഷ്, തമ്പി ,സംഘട്ടനം ബ്രൂസ്‌ലി രാജേഷ്, എഡിറ്റിങ്ങ് അഭിലാഷ് വിശ്വനാഥ് & അജ്മൽ സാബു, മേക്കപ്പ് മനീഷ്.

കഷ്ടപ്പാടുകളും ദുരന്തങ്ങളും തടസങ്ങളും അതിജീവിച്ച് അഞ്ചു വർഷത്തിനു ശേഷം സ്ക്രീനിൽ ചിത്രം കണ്ടപ്പോൾ സന്തോഷാശ്രുക്കൾ അടക്കാൻ കഴിഞ്ഞില്ല.’ ഇന്ന് റിലീസായ ചിത്രങ്ങളിൽ റേറ്റിംഗിൽ മുന്നിലെത്തിയ ഈ കൊച്ചു ചിത്രം ,ഇതിലെ ഗാനങ്ങൾ ,പ്രകൃതി ഭംഗി നിറഞ്ഞ യഥാർത്ഥ തോട്ടം തൊഴിലാളിയുടെ ജീവിതം , കഥാപാത്രങ്ങൾ എന്നിവ ഓരോ മലയാളി ,തമിഴ് മനസും കീഴടക്കും തീർച്ച

R.Jayesh 9947893694

SHARE

LEAVE A REPLY

Please enter your comment!
Please enter your name here