ഒരു കാർഗിൽ ദിനം കൂടി.

0
145

ഒരു വീരത്യാഗത്തിന്റെ രാഷ്ട്ര സമർപ്പണ ദിനം കൂടി  ..  കാർഗിൽ ദിനം … മജ്ജമരവിക്കുന്ന മഞ്ഞുമലകളിൽ ശത്രുരാജ്യത്തിന്റെ ഓരോ പോസ്റ്റുകളും കീഴടക്കി മുന്നേറുമ്പോൾ ഓരോ ഇന്ത്യൻ ജവാന്റെയും മനസ്സിൽ കുടുംബത്തെകുറിച്ചുള്ള ചിന്തയായിരുന്നില്ല, വിശ്വസിക്കുന്ന മതങ്ങളെ കുറിച്ചോ പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചോ , അവിവാഹിതരായവർക്ക് അടക്കിപ്പിടിച്ച പ്രണയസ്വപ്നങ്ങളെകുറിച്ചോ ഉള്ള ചിന്തകളായിരുന്നില്ല ..  മറിച്  അന്തിമ ജയം ഭാരതാംബക്ക് സമർപ്പിക്കണം ..അതായിരുന്നു ആ ചങ്കുറപ്പുള്ള ധീരജവാന്മാരുടെ ത്യാഗ സമർപ്പണം ..

പക്ഷെ ഒരു മാധ്യമങ്ങളിലും വീര ത്യാഗം ചെയ്തവരെയോ അംഗഭംഗം വന്ന ശരീരവും മനസുമായി നമുക്കൊപ്പം ജീവിക്കുന്ന ആ യുദ്ധ ജേതാക്കളെ ആദരിച്ചുകൊണ്ടോ അവരുടെ ഓർമ്മകൾ അയവിറക്കി കൊണ്ടോ ഉള്ളതായി പ്രോമോസ് കണ്ടില്ല ..

ഇന്ത്യാദർശൻ ചാരിറ്റബിൾ ട്രസ്റ്റും മലനാട്   ടിവിയും വര്ഷം തോറും നടത്തിവരാറുള്ള ഇന്ത്യാദർശൻ  നാഷണൽ ഇന്റഗ്രേഷൻ അവാർഡ് 2018  (INA-2018) ഇത്തവണ വേദിയാകുക അറബിക്കടലിന്റെ റാണിയാണ് ..!

വരും മാസം കൊച്ചിയിൽ അരങ്ങേറുന്ന ദക്ഷിണേന്ത്യയിലെ ഈ ദേശീയ പുരസ്കാരവേളയിൽ വീരത്യാഗം ചെയ്ത ധീര ജവാന്മാരുടെ ആശ്രിതരെ ആദരിക്കും ..! മികച്ച പുരസ്‌കാരണങ്ങളും അവാർഡുകളും  സൈന്യം നൽകി ആദരിച്ച    ജീവിച്ചിരിക്കുന്ന മുതിർന്ന സൈനികരെയും ആദരിക്കും ..! ഒപ്പം അവയവദാനം ചെയ്ത ജീവിച്ചിരിക്കുന്നവരെയും മരണശേഷം അവയവ ദാനം ചെയ്ത ആളുകളുടെ ആശ്രിതരെയും ആദരിക്കും ..!

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ദേശീയോദ്ഗ്രഥനം ,സാമൂഹിക സേവനം ,ശാസ്ത്രം കല ,സാഹിത്യം ,നിയമം ,അധികാരം, സൈന്യം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹസേവനം സമർപ്പിച്ചവരെയാണ് ദേശീയ അവാർഡിന് പരിഗണിക്കുക

പത്തനംതിട്ട രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഭിഭാഷകനും ജാതിരഹിത ഭാരതമെന്ന ആശയവുമായി രണ്ടുതവണ ഭാരതയാത്രനടത്തുംകയും ജാതിരഹിതഭാരതത്തിനായി നിയമയുദ്ധത്തിലേർപ്പെട്ട മലയാളിപ്രവാസിയുമായ അഡ്വ കെ കെ ബോസ്സ് , നാനോ ടെക്നോളജിയിൽ ഏറെ കണ്ടുപിടുത്തങ്ങൾക്കു കാരണക്കാരനായ കർണാടക സ്വദേശിയായ ശാസ്ത്രജ്ഞൻ എസ ശർമ്മ, ഡൽഹി യു ടി മിറർ ലേഖകനും  ജീവകാരുണ്യ പ്രവർത്തകനുമായ ജയ് സിങ് ,നാഷണൽ മൈനോറിറ്റി കമീഷൻ അംഗവും സ്ത്രീശാക്തീകരണ പ്രവർത്തകയും ആയ ബാംഗ്ളൂർ സ്വദേശിനി ബേനസീർ റാസ, മെഡിമിക്‌സ് എം ഡി എ വി അനൂപ് , ബോബി ചെമ്മണ്ണൂർ ,ഫാദർ സിറിയക് തുണ്ടിയിൽ മധുര സ്വദേശി ഇശക്കി പാണ്ട്യൻ ,മൈസൂർ സ്വദേശി സോമശേഖര ഗൗഡ ,ഡോക്ടർ മജീദ് ,ചലച്ചിത്രതാരം ജഗന്നാഥ വർമ്മ എന്നിവരെയാണ് ആദരിച്ചത് ..ഒപ്പം മലയാളി സാമൂഹിക സേവന പ്രവർത്തകരെ നല്ലനാട് പുരസ്കാരവും നൽകി ആദരിച്ചു

ഇത്തവണ നിങ്ങൾക്കും വ്യക്തികളെ നിർദേശിക്കാം ..www.malanadunews.com  ഈ വെബ്‌സൈറ്റിൽ ലോഗോൺ ചയ്തു ഈ സത് ഉദ്യമത്തിൽ പങ്കാളികളാകാം ..കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും more info 9947893694

SHARE

LEAVE A REPLY

Please enter your comment!
Please enter your name here