ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കള്‍;ശശിതരൂർ

0
83

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കള്‍ ആണെന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപി പ്രതിഷേധം. തരൂര്‍ രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പ്രസ്‌താവന വൈറലായതോടെ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തുകയായിരുന്നു.

നേരത്തെ ഹിന്ദു പാകിസ്ഥാന്‍ പരാമർശത്തിന്റെ പേരിലും തരൂരിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്‌താവനയുമായി അദ്ദേഹം എത്തിയത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here