മലനാട് ന്യൂസ്.കോം ;പ്രഥമജീവകാരുണ്യ മലയാളം വാർത്താചാനൽ

0
156

 

വിരൽത്തുമ്പൊന്നമർത്തിയാൽ ഭ്രമണപഥത്തേയും കൈപിടിയിലേക്ക് ആവാഹിക്കാൻ കഴിയുന്ന വർത്തമാനകാലത്ത് ദൃശ്യമാധ്യമ സംവിധാനങ്ങൾ വളരുന്നതിന്നോടൊപ്പം ഇ-പ്ളാറ്റ്ഫോമുകളും ത്വരിതമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ യാന്ത്രികമാകുന്ന ലോകത്തോടൊപ്പം മനുഷ്യന്‌ സഞ്ചരിക്കണമെങ്കിൽ ഇ-റീഡിംഗും,ഇ-പ്ളാറ്റ്ഫോമുകളും ആവശ്യമാണ്‌. നാം എവിടെയൊക്കെ സഞ്ചരിക്കുന്നുവോ അവിടെയൊക്കെ നമ്മെ പിന്തുടരുന്ന മാധ്യമമായി ഓൺലൈൻ ടെലിവിഷൻ മാറിയിരിക്കുന്നു.അങ്ങിനെ വളരെ വേഗത്തിൽ ജനലക്ഷങ്ങളെ സ്വാധീനിച്ച മലയാളത്തിലെ പ്രഥമജീവകാരുണ്യ ഓൺലൈൻ വാർത്താ ചാനലാണ്‌ മലനാട് ന്യൂസ്.കോം. കേരളത്തിലും മറുനാടുകളിലും ഒരുപോലെ ജനസ്വീകാര്യമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്‌ ഈ മാധ്യമം. പത്ത് കോടിയിലധികം പ്രേക്ഷരുടെ സഹകരണവും,സഹായവും ഈകാലയളവിനുള്ളിൽ മലനാട് ന്യൂസ് നേടിക്കഴിഞ്ഞു. യാത്രയുടേയും,ജോലിത്തിരക്കുകളുടെയും ഇടവേളകളിൽ ഓൺലൈനിലിലൂടെ ഇരുപത്തിനാലു മണിക്കൂറും മലനാടിന്റെ വിശേഷങ്ങൾ ലഭ്യമാണ്‌.
ദൃശ്യമാധ്യമരംഗത്ത് സംപ്രേക്ഷണം ചെയ്യാൻ വിസമ്മതിക്കുന്ന പല ജീവകാരുണ്യ വാർത്തകൾക്കുമാണ്‌ മലനാട് ടി.വി.സ്ഥാനം നൽകുന്നത്‌.ഇവിടെ കെട്ടുകാഴ്ച്ചകളൊ,പൊയ്മുഖങ്ങളൊ അല്ല,ക്രൂരമായ സത്യത്തിന്റെ മുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമസംസ്ക്കാരങ്ങളുടെ തുടിപ്പു നിറഞ്ഞ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ അടയാളപ്പെടുത്തുന്ന ഗ്രാമീണസംവാദപരമ്പരയായ“ദേശത്തുടി”,സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ പരിചയപ്പെടുത്തുന്ന മുഖം മനസ്സിന്റെ കണ്ണാടിയായ“മുഖങ്ങൾ”,തമസ്ക്കരിക്കപ്പെട്ട് നിസ്സഹായതയിലേക്കും,പ്രതിസന്ധികളിലേക്കും വഴുതിവീഴുന്ന മനുഷ്യജീവിതങ്ങളെ ഒപ്പിയെടുത്ത് ഒരളവു വരെ പരിഹാരമാർഗ്ഗം നൽകുന്ന സൂക്ഷ്മാന്വേഷണമായ “കാഴച്ച”, സാധാരണക്കാരുടെ ഇടയിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന ലീഗൽ എയ്ഡ് റിയൽ ഷോ ആയ“വോയ്സ് ഓഫ് വോയ്സ് ലെസ്സ്”, ആന്തരികമായ ഊർജ്ജവും,ആത്മീയചൈതന്യവും പ്രദാനം ചെയ്യുന്ന ആരാധനാലയങ്ങളെ പരിചയപ്പെടുത്തുന്ന “പ്രയാണം”നവയുഗമാധ്യമങ്ങളുടെ സ്വാധീനത്തിൽ അന്യമായി കാലാവശേഷമായിക്കൊണ്ടിരിക്കുന്ന നാടകകലകളെ പുനരുജ്ജീവിപ്പിച്ച് പ്രശസ്തമായ നാടകങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന“ ബ്രോഡ് വേ തീയ്യേറ്റർ”,നാടകവാർത്തകൾ കോർത്തിണക്കിയ“നാടകവണ്ടി”,കലാസാംസ്ക്കാരിക മേഖലകളിലെ ഇതര പ്രതിപാദ്യങ്ങൾ,അന്വ്വേഷണാത്മക പരിപാടികൾ തുടങ്ങി ജ്ഞാനാർജ്ജിതമായ നിരവധി ഇടങ്ങളുടെ സംഗമ വേദിയാകുന്നു മലനാട്.ടി.വി. മലനാട് ടി.വിയുടെ ജാലകങ്ങൾ പ്രേക്ഷകർക്കു മുമ്പിൽ
ഞങ്ങൾ സാഭിമാനം തുറക്കുന്നു. ഈ വരും ഓണനാൾ മുതൽ മലനാട് ടിവി 24×7 തൽസമയ സംപ്രേഷണത്തിലേക്ക് കടക്കുന്നു! ഒരു നവ മാധ്യമ സംസ്കാരത്തിനായി നമുക്ക് കൈ കോർക്കാം .. മലനാട് പരിപാടികളിലും വാർത്താ അവതരണത്തിലും റിപ്പോർട്ടിംഗിലും ആർക്കും പങ്കാളികളാകാം.. ഒപ്പം ആദ്യജീവകാരുണ്യ HD 24 X 7 LIVE വാർത്താ ചാനൽ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന കേബിൾ ശൃംഖല സുഹൃത്തുക്കൾ ,PI TV ,ഡിഷ് ടി വി പ്രവർത്തകർ ബന്ധപ്പെടുക 9947893694

SHARE

LEAVE A REPLY

Please enter your comment!
Please enter your name here